---
title: "ദി അർബൻ കെയർ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്‍റെ നന്മണ്ട ശാഖ ഉദ്ഘാടനം"
english_title: "Inauguration of The Urban Care Multi State Agro Cooperative Society Limited Nannada Branch"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/74795/inauguration-of-the-urban-care-multi-state-agro-cooperative-society-limited-nannada-branch"
published_at: "2022-10-16T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634be535ec376_.jpg"
keywords: []
---

# ദി അർബൻ കെയർ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്‍റെ നന്മണ്ട ശാഖ ഉദ്ഘാടനം

> **Lead Summary:** **നന്മണ്ട**: കേന്ദ്ര സഹകരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ദി അർബൻ കെയർ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്‍റെ നന്മണ്ട ശാഖയുടെ ഉദ്ഘാടനം പ്രശസ്ത സിനിമ സീരിയൽ താരം സാജൻസൂര്യ നിർവഹിച്ചു.

## Article Content

**നന്മണ്ട**: കേന്ദ്ര സഹകരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ദി അർബൻ കെയർ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്‍റെ നന്മണ്ട ശാഖയുടെ ഉദ്ഘാടനം പ്രശസ്ത സിനിമ സീരിയൽ താരം സാജൻസൂര്യ നിർവഹിച്ചു.

പരിപാടിയിൽ വൈസ് ചെയർമാൻ കെ കെ വിശ്വംഭരൻ അധ്യക്ഷത വഹിച്ചു. സൊസൈറ്റിയുടെ പ്രവർത്തന റിപ്പോർട്ട് മാനേജർ സിൻസി അവതരിപ്പിച്ചു.

പ്രസ്തുത പരിപാടിയിൽ സീമ തത്തഞ്ചേരി (നന്മണ്ട ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് അംഗം), ശ്രീധരൻ മലയിൽ ( ഉണ്ണികുളം ഗ്രാമ പഞ്ചായത്ത്‌ ഇരുപത്തിരണ്ടാം വാർഡ് അംഗം ), എംകെ ഗംഗാധരൻ  (വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ്), ടി കെ ശ്രീജിത്ത്‌ (വ്യാപാരി വ്യവസായി സമിതി സെക്രട്ടറി) പി പ്രേമ (പ്രിൻസിപ്പൽ സരസ്വതി വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ), ടി കെ മുരളീധരൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി), ടി എ നാരായണൻ (ബിജെപി സ്റ്റേറ്റ് കൗൺസിൽ അംഗം), പി അബ്ദുൽ ജലീൽ (മുസ്ലിം ലീഗ് പഞ്ചായത്ത്‌ കമ്മിറ്റി സെക്രട്ടറി), ടി വിശ്വൻ (നാഷണൽ ജനതാദൾ), രാമന്‍ കുട്ടി(എല്‍ ജെ ഡി) എന്നിവർ ആശംസകൾ അര്‍പ്പിച്ചു.

ആദ്യ നിക്ഷേപം വി രവീന്ദ്രൻ നായർ ചെയർമാൻ ഷഗിൽ കെ ശ്രീധറിന് കൈമാറി, അശോക് കുമാർ സ്വാഗതവും അസിസ്റ്റന്‍റ്  മാനേജര്‍ സി നവനീത്  നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/74795/inauguration-of-the-urban-care-multi-state-agro-cooperative-society-limited-nannada-branch)