കായണ്ണ:കായണ്ണയിൽ ആൾ ദൈവത്തിനെതിരെ ഡിവൈഎഫ്ഐ കായണ്ണ മേഖല കമ്മിറ്റിമാർച്ച് നടത്തി.

ചാരുപറമ്പിൽ രവി എന്ന ആൾ ദൈവത്തിനെതിരെയാണ് പ്രതിഷേധ മാർച്ച് നടത്തിയത്.
ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ട ആളാണ് രവിയെന്നും പുറത്തു നിന്നും എത്തിക്കുന്ന ക്രിമിനലുകളാണ് ഇവിടെ പ്രവർത്തിക്കുന്നതെന്നും ഇവിടെ നടക്കുന്ന മദ്യ-മയക്കുമരുന്ന് മാഫിയ പ്രവർത്തനങ്ങളും ഇയാളുടെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണമെന്നും, ആഭിചാരക്രിയകൾ ഉൾപ്പെടെ നടക്കുന്നുണ്ടോ എന്നും പോലീസ് അന്വേഷിക്കണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി സി. ഷൈജു ആവശ്യപ്പെട്ടു.
മേഖല പ്രസിഡണ്ട് പിആർ. അർജുൻ പ്രതിഷേധ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എംഎം ജിജേഷ് ജില്ല കമ്മിറ്റി അംഗം സികെ. രൂപേഷ്, കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സികെ. ശശി, സിപിഐഎം ലോക്കൽ സെക്രട്ടറി എസി. സതി എന്നിവർ സംസാരിച്ചു.
മേഖല സെക്രട്ടറി ലിജിൻ ലാൽ സ്വാഗതവും ട്രഷറർ ശ്രീജിത്ത് നന്ദിയും പറഞ്ഞു
DYFI Kayanna region committee march against the God person in Kayanna