---
title: "കൊയിലാണ്ടി താമരശ്ശേരി മുക്കം അരീക്കോട് എടവണ്ണ റോഡിൻ്റ പ്രവർത്തി അവലോകന യോഗം ചേർന്നു"
english_title: "A meeting was held to review the work of Koyilandy Thamarassery Mukkam Areekode Edavanna Road"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/74808/a-meeting-was-held-to-review-the-work-of-koyilandy-thamarassery-mukkam-areekode-edavanna-road"
published_at: "2022-10-16T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634c05832d7e8_.jpg"
keywords: []
---

# കൊയിലാണ്ടി താമരശ്ശേരി മുക്കം അരീക്കോട് എടവണ്ണ റോഡിൻ്റ പ്രവർത്തി അവലോകന യോഗം ചേർന്നു

> **Lead Summary:** . ബാലുശ്ശേരി:കൊയിലാണ്ടി താമരശ്ശേരി മുക്കം അരീക്കോട് എടവണ്ണ റോഡിൻ്റ പ്രവർത്തി അവലോകന യോഗം ചേർന്നു.ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഡ്രൈനേജ് പ്രവർത്തി അടിയന്തരമായി പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർക്ക് എംഎൽഎ അഡ്വ. കെഎം. സച്ചിൻ ദേവ് നിർദ്ദേശം നൽകി. പല ഭാഗങ്ങളിലും ഡ്രൈനേജ് പ്രവർത്തി പൂർത്തീയാവത്തത് കാരണം വ്യാപാരികളും,യാത്രക്കാരും പ്രയാ‌സമനുഭവിക്കുന്നുണ്ട്. വാട്ടർ അതോററ്ററിയുടെ പൈപ്പ് ലൈൻ മാറ്റുന്ന പ്രവർത്തിയും ഇലക്ട്രിക്ക് പോസ്റ്റുകൾ മാറ്റുന്ന പ്രവർത്തിയും നടന്നുകൊണ്ടിരിക്കുന്നുണ്ട്. ബിഎം &amp; ബിസി ചെയ്ത ഭാഗങ്ങളിൽ എല്ലാ പ്രവർത്തികളും ഉടനെ പൂർത്തിയാക്കും. റോഡ് ഉയർന്ന ഭാഗങ്ങളിലെ സർവ്വീസ് റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതിനും യോഗത്തിൽ തീരുമാനമായി. യോഗത്തിൽ പനങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിഎം. കുട്ടികൃഷണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടിഎം. ശശി, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാലരാമൻ മാസ്റ്റർ, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റിചെയര്‍മാന്‍ പിഎൻ. അശോകൻ, കെ.എസ്.ടി പി ഉദ്യോഗസ്ഥർ ,ശ്രീ ധന്യ കൺസട്രക്ഷൻ കമ്പനിയുടെ പ്രതിനിധി എന്നിവർ പങ്കെടുത്തു.യോഗത്തിനു ശേഷം പരാതിയുള്ള സ്ഥലങ്ങൾ എംഎൽഎ.അഡ്വ. കെഎം. സച്ചിൻ ദേവ് ഉദ്യോഗസ്ഥരോടൊപ്പം സന്ദർശനം നടത്തി.

## Article Content

. ബാലുശ്ശേരി:കൊയിലാണ്ടി താമരശ്ശേരി മുക്കം അരീക്കോട് എടവണ്ണ റോഡിൻ്റ പ്രവർത്തി അവലോകന യോഗം ചേർന്നു.ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഡ്രൈനേജ് പ്രവർത്തി അടിയന്തരമായി പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർക്ക് എംഎൽഎ അഡ്വ. കെഎം. സച്ചിൻ ദേവ് നിർദ്ദേശം നൽകി. പല ഭാഗങ്ങളിലും ഡ്രൈനേജ് പ്രവർത്തി പൂർത്തീയാവത്തത് കാരണം വ്യാപാരികളും,യാത്രക്കാരും പ്രയാ‌സമനുഭവിക്കുന്നുണ്ട്. വാട്ടർ അതോററ്ററിയുടെ പൈപ്പ് ലൈൻ മാറ്റുന്ന പ്രവർത്തിയും ഇലക്ട്രിക്ക് പോസ്റ്റുകൾ മാറ്റുന്ന പ്രവർത്തിയും നടന്നുകൊണ്ടിരിക്കുന്നുണ്ട്. ബിഎം &amp; ബിസി ചെയ്ത ഭാഗങ്ങളിൽ എല്ലാ പ്രവർത്തികളും ഉടനെ പൂർത്തിയാക്കും. റോഡ് ഉയർന്ന ഭാഗങ്ങളിലെ സർവ്വീസ് റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതിനും യോഗത്തിൽ തീരുമാനമായി. യോഗത്തിൽ പനങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിഎം. കുട്ടികൃഷണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടിഎം. ശശി, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാലരാമൻ മാസ്റ്റർ, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റിചെയര്‍മാന്‍ പിഎൻ. അശോകൻ, കെ.എസ്.ടി പി ഉദ്യോഗസ്ഥർ ,ശ്രീ ധന്യ കൺസട്രക്ഷൻ കമ്പനിയുടെ പ്രതിനിധി എന്നിവർ പങ്കെടുത്തു.യോഗത്തിനു ശേഷം പരാതിയുള്ള സ്ഥലങ്ങൾ എംഎൽഎ.അഡ്വ. കെഎം. സച്ചിൻ ദേവ് ഉദ്യോഗസ്ഥരോടൊപ്പം സന്ദർശനം നടത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/74808/a-meeting-was-held-to-review-the-work-of-koyilandy-thamarassery-mukkam-areekode-edavanna-road)