---
title: "നന്മണ്ടയില്‍'എഴുകുളം ക്രിക്കറ്റ് ക്ലബ്' രൂപീകരിച്ചു"
english_title: "'Ezhukulam Cricket Club' was formed in Nanmanda"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/74815/ezhukulam-cricket-club-was-formed-in-nanmanda"
published_at: "2022-10-16T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634c1f91d64fe_ezhu.jpg"
keywords: []
---

# നന്മണ്ടയില്‍'എഴുകുളം ക്രിക്കറ്റ് ക്ലബ്' രൂപീകരിച്ചു

> **Lead Summary:** നന്മണ്ട: 'യുവതലമുറ നേരിന്റെ വഴിയിൽ' എന്ന ഉദ്ദേശ്യത്തോടെ എഴുകുളം പ്രദേശത്തെ മൂന്നു ക്ലബുകൾ കൂടി ചേർന്ന് 'എഴുകുളം ക്രിക്കറ്റ് ക്ലബ്'രൂപീകരിച്ചിരിച്ചു.

## Article Content

നന്മണ്ട: 'യുവതലമുറ നേരിന്റെ വഴിയിൽ' എന്ന ഉദ്ദേശ്യത്തോടെ എഴുകുളം പ്രദേശത്തെ മൂന്നു ക്ലബുകൾ കൂടി ചേർന്ന് 'എഴുകുളം ക്രിക്കറ്റ് ക്ലബ്'രൂപീകരിച്ചിരിച്ചു.

 പ്രദേശത്തെ വിത്യസ്ത തലമുറകളിൽപെട്ടവരെ ഉൾപെടുത്തികൊണ്ടാണ് ക്ലബ് രൂപീകരിച്ചിരിച്ചത്.

പ്രദേശത്തെ യുവാക്കളേയും വരും തലമുറയേയും ലഹരി മരുന്നുകളുടെ പിടിയിൽ നിന്നും മോചിപ്പിക്കാനും കായികരംഗത്തെ കഴിവുകൾ കണ്ടെത്താനും വഴിയൊരുക്കുകയുമാണ് മുഖ്യ ലക്ഷ്യമെന്ന് ക്ലബ് പ്രസിഡണ്ട് പ്രവീൺ പറഞ്ഞു.

ഷാജി മാസ്റ്റർ ലഹരി വിരുദ്ധ പ്രതിജ്ഞ  ചൊല്ലികൊടുത്ത യോഗത്തിൽ മുഹമ്മദ് റഷീദ്, അല്ലു അഭിനന്ദ്, ലതീഷ്, ഫഹദ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/74815/ezhukulam-cricket-club-was-formed-in-nanmanda)