---
title: "കാവുന്തറയില്‍ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസ്സും നടത്തി"
english_title: "An anti-drug rally and awareness class were held in Kavumthara"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/74883/an-anti-drug-rally-and-awareness-class-were-held-in-kavumthara"
published_at: "2022-10-17T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634cf9c7779d9_llllllllllllllllLLLL.jpg"
keywords: []
---

# കാവുന്തറയില്‍ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസ്സും നടത്തി

> **Lead Summary:** **കാവുന്തറ **:കാവുന്തറ വിഫ ലഹരി വിരുദ്ധ സ്ക്വാഡിന്‍റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസ്സും നടത്തി.

## Article Content

**കാവുന്തറ **:കാവുന്തറ വിഫ ലഹരി വിരുദ്ധ സ്ക്വാഡിന്‍റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസ്സും നടത്തി.

ലഹരിവിരുദ്ധ റാലി നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ ചെയർപെഴ്സൺ കെകെ. ഷൈമ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഭരണ സമിതി അംഗം ധന്യാ സതീശൻ സംസാരിച്ചു..

 വെങ്ങളത്ത് കണ്ടി കടവിൽ ചേർന്ന ജനകീയ സദസ്സ് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സുധീഷ് ചെറുവത്ത് ഉദ്ഘാടനം ചെയ്തു.

ബോധവൽക്കരണ ക്ലാസ്സില്‍ പേരാമ്പ്ര എക്സൈസ് പ്രിവൻ്റിംഗ് ഓഫീസർ ജയരാജൻ ക്ലാസ്സെടുത്തു.

വിഫ പ്രസിഡന്‍റ്  അശ്വിൻ പ്രശാന്ത് അദ്ധ്യഷത വഹിച്ച പരിപാടിയല്‍ സെക്രട്ടറി വിഷ്ണു പ്രസാദ് സ്വാഗതവും രക്ഷാധികാരി കെപി. ശരത് ലാൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/74883/an-anti-drug-rally-and-awareness-class-were-held-in-kavumthara)