---
title: "കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ യുഡിഎഫ് കമ്മിറ്റി കട്ടിപ്പാറയിൽ സായാഹ്ന ധർണ്ണ നടത്തി"
english_title: "The UDF Committee staged an evening dharna at Kattipara against the anti-people actions of the central and state governments"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/74890/the-udf-committee-staged-an-evening-dharna-at-kattipara-against-the-anti-people-actions-of-the-central-and-state-governments"
published_at: "2022-10-17T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634cffee22c54_2.jpg"
keywords: []
---

# കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ യുഡിഎഫ് കമ്മിറ്റി കട്ടിപ്പാറയിൽ സായാഹ്ന ധർണ്ണ നടത്തി

> **Lead Summary:** **താമരശ്ശേരി** : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ കട്ടിപ്പാറ പഞ്ചായത്ത്‌ യുഡിഎഫ് കമ്മിറ്റി കട്ടിപ്പാറയിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

## Article Content

**താമരശ്ശേരി** : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ കട്ടിപ്പാറ പഞ്ചായത്ത്‌ യുഡിഎഫ് കമ്മിറ്റി കട്ടിപ്പാറയിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

 ജനം വിലകയറ്റം കൊണ്ട് പൊറുതി മുട്ടുമ്പോൾ ഭരണാധികാരികൾ കുടുംബസമേതം വിദേശത്ത് വിനോദ യാത്രയിൽ ഏർപ്പെട്ടിരിക്കുന്ന സാഹചര്യമാണ് കേരളത്തിൽ ഉള്ളതെന്ന്  ധർണ്ണ ഉത്ഘാടനം ചെയ്തു കൊണ്ട് മുൻ എംഎൽഎ വിഎം. ഉമ്മർ അഭിപ്രായപ്പെട്ടു.

അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോൾ നാണ്യവിളകളുടെ വില അതിവേഗം താഴോട്ട് പതിക്കുമ്പോള്‍ താങ്ങു വിലയിൽ തേങ്ങ സംഭരിക്കാനോ വിപണിയിൽ ഇടപെടാനോ സർക്കാർ തയ്യാറാവത്തത് കേരളത്തെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സർക്കാർ തേങ്ങ, റബ്ബർ കർഷകരുടെ കാര്യത്തിൽ ഇടപെടൽ നടത്തി കർഷകരെ രക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ. അബൂബക്കർ അധ്യക്ഷത വഹിച്ച  യോഗത്തില്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌  മുഹമ്മദ്‌ മോയത്ത്, കെകെ. ഹംസ ഹാജി, ഷാഫി സക്കരിയ, കെടി. റിഫായത്ത്, പ്രേംജി ജയിംസ്, സലാം , അഷ്‌റഫ്‌ പൂലോട്, മൂസ്സാക്കോയ ചമൽ, സികെസി. അസ്സൈനാർ തുടങ്ങിയവർ സംസാരിച്ചു.

കെ. സദാനന്ദൻ സ്വാഗതവും ഷാഹിം ഹാജി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/74890/the-udf-committee-staged-an-evening-dharna-at-kattipara-against-the-anti-people-actions-of-the-central-and-state-governments)