---
title: "കോഴിക്കോട് മെഡിക്കൽ കോളേജ് മെഡിക്കൽ വിഭാഗത്തിൽ നവീകരിച്ച ഏഴാം വാർഡിന്റെ ഉദ്ഘാടനം നടന്നു"
english_title: "Inauguration of the renovated 7th Ward was held in the Medical Department of Kozhikode Medical College"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/74971/inauguration-of-the-renovated-7th-ward-was-held-in-the-medical-department-of-kozhikode-medical-college"
published_at: "2022-10-17T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d543407102_.jpg"
keywords: []
---

# കോഴിക്കോട് മെഡിക്കൽ കോളേജ് മെഡിക്കൽ വിഭാഗത്തിൽ നവീകരിച്ച ഏഴാം വാർഡിന്റെ ഉദ്ഘാടനം നടന്നു

> **Lead Summary:** **കോഴിക്കോട്**: കോഴിക്കോട് മെഡിക്കൽ കോളേജ് മെഡിക്കൽ വിഭാഗത്തിൽ നവീകരിച്ച ഏഴാം വാർഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ. മുഹമ്മദ് റിയാസ് നിർവഹിച്ചു. മെഡിക്കൽ കോളജിനെ ജനങ്ങൾക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്ന നിലയിലേക്ക് ഉയർത്തുമെന്ന്&nbsp; മന്ത്രി തതവസരത്തില്‍ പ്രഖ്യാപിച്ചു.&nbsp;എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 40 ലക്ഷം രൂപ ചെലവഴിച്ചാണ് വാർഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. വാർഡിൽ 27 കിടക്കകളും, അഞ്ച് ഐസിയു കിടക്കകളുമുണ്ട്. ഡ്യുട്ടി റുമുകൾ, മെഡിസിൻ ബിരുദ-ബിരുദാനന്തര വിഭാഗത്തിലെ വിദ്യാർത്ഥികളുടെ പഠനമുറി, രോഗീപരിചരണത്തിന് പ്രത്യേകമായി ക്യൂബിക്കൾ റഫിബിലേറ്റര്‍, ഷെൽഫുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ടൈലുകളും വാൾ ടൈലുകളും മാറ്റി ശുചി മുറികളും നവീകരിച്ചു.&nbsp;എംഎൽഎ ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സിന്ധു റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എംഎൽഎ ജോർജ് എംതോമസ്, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ: ശ്രീജയൻ എന്നിവർ സംസാരിച്ച ചടങ്ങിൽ പ്രിൻസിപ്പാള്‍ ഡോ: ഇ വി. ഗോപി സ്വാഗതവും വൈസ് പ്രിൻസിപ്പാള്‍ ഡോ: കെ ജി. സജിത്ത് കുമാർ നന്ദിയും പറഞ്ഞു.

## Article Content

**കോഴിക്കോട്**: കോഴിക്കോട് മെഡിക്കൽ കോളേജ് മെഡിക്കൽ വിഭാഗത്തിൽ നവീകരിച്ച ഏഴാം വാർഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ. മുഹമ്മദ് റിയാസ് നിർവഹിച്ചു. മെഡിക്കൽ കോളജിനെ ജനങ്ങൾക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്ന നിലയിലേക്ക് ഉയർത്തുമെന്ന്&nbsp; മന്ത്രി തതവസരത്തില്‍ പ്രഖ്യാപിച്ചു.&nbsp;എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 40 ലക്ഷം രൂപ ചെലവഴിച്ചാണ് വാർഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. വാർഡിൽ 27 കിടക്കകളും, അഞ്ച് ഐസിയു കിടക്കകളുമുണ്ട്. ഡ്യുട്ടി റുമുകൾ, മെഡിസിൻ ബിരുദ-ബിരുദാനന്തര വിഭാഗത്തിലെ വിദ്യാർത്ഥികളുടെ പഠനമുറി, രോഗീപരിചരണത്തിന് പ്രത്യേകമായി ക്യൂബിക്കൾ റഫിബിലേറ്റര്‍, ഷെൽഫുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ടൈലുകളും വാൾ ടൈലുകളും മാറ്റി ശുചി മുറികളും നവീകരിച്ചു.&nbsp;എംഎൽഎ ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സിന്ധു റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എംഎൽഎ ജോർജ് എംതോമസ്, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ: ശ്രീജയൻ എന്നിവർ സംസാരിച്ച ചടങ്ങിൽ പ്രിൻസിപ്പാള്‍ ഡോ: ഇ വി. ഗോപി സ്വാഗതവും വൈസ് പ്രിൻസിപ്പാള്‍ ഡോ: കെ ജി. സജിത്ത് കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/74971/inauguration-of-the-renovated-7th-ward-was-held-in-the-medical-department-of-kozhikode-medical-college)