---
title: "നന്മണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകൾ ലഹരിക്കെതിരെ ജാഗ്രതാദീപം തെളിയിച്ചു"
english_title: "The student police cadets of Nanmanda Higher Secondary School have shown caution against drug addiction"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/74980/the-student-police-cadets-of-nanmanda-higher-secondary-school-have-shown-caution-against-drug-addiction"
published_at: "2022-10-17T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d62739ec30_.jpg"
keywords: []
---

# നന്മണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകൾ ലഹരിക്കെതിരെ ജാഗ്രതാദീപം തെളിയിച്ചു

> **Lead Summary:** **നന്മണ്ട**:പകൽ വെട്ടത്തിൽപോലും യുവതലമുറയെ വിഴുങ്ങുന്ന ഇരുട്ടായ ലഹരിക്കെതിരെ ജാഗ്രതാദീപം തെളിയിച്ച് നന്മണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകൾ മാതൃകയായി.നന്മണ്ട ഗ്രാമപഞ്ചായത്ത് അംഗം ഇ കെ.രാജീവൻ ദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ക്ലാസ്സ് മുറികളിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ദീപം തെളിയിച്ചു. സിവിൽ എക്സൈസ്സ് ഓഫീസർ കെജി.സുജല വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. പിടിഎ പ്രസിഡണ്ട് സുരേഷ് അദ്ധ്യക്ഷം വഹിച്ച ചടങ്ങിന് ഹെഡ്മാസ്റ്റർ കെ. അബൂബക്കർ സിദ്ദിഖ് സ്വാഗതവും സ്കൂൾ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ കെ. ഷിബു നന്ദിയും രേഖപ്പെടുത്തി.&nbsp; സലീനാറഹീം, മുഹമ്മദ് റഫീഖ്, കെ.രാജൻ, രഘുനാഥ്, പി ടി. സലീം, രഖിലരാജ് എന്നിവർ ചടങ്ങില്‍ സംസാരിച്ചു.

## Article Content

**നന്മണ്ട**:പകൽ വെട്ടത്തിൽപോലും യുവതലമുറയെ വിഴുങ്ങുന്ന ഇരുട്ടായ ലഹരിക്കെതിരെ ജാഗ്രതാദീപം തെളിയിച്ച് നന്മണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകൾ മാതൃകയായി.നന്മണ്ട ഗ്രാമപഞ്ചായത്ത് അംഗം ഇ കെ.രാജീവൻ ദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ക്ലാസ്സ് മുറികളിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ദീപം തെളിയിച്ചു. സിവിൽ എക്സൈസ്സ് ഓഫീസർ കെജി.സുജല വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. പിടിഎ പ്രസിഡണ്ട് സുരേഷ് അദ്ധ്യക്ഷം വഹിച്ച ചടങ്ങിന് ഹെഡ്മാസ്റ്റർ കെ. അബൂബക്കർ സിദ്ദിഖ് സ്വാഗതവും സ്കൂൾ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ കെ. ഷിബു നന്ദിയും രേഖപ്പെടുത്തി.&nbsp; സലീനാറഹീം, മുഹമ്മദ് റഫീഖ്, കെ.രാജൻ, രഘുനാഥ്, പി ടി. സലീം, രഖിലരാജ് എന്നിവർ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/74980/the-student-police-cadets-of-nanmanda-higher-secondary-school-have-shown-caution-against-drug-addiction)