---
title: "എല്ലാതരം ചികിത്സകൾക്കും മെഡിസെപ്പ് ബാധകമാക്കുകയും ഓപി ചികിത്സ ഉൾപ്പെടുത്തുകയും ചെയ്യുക "
english_title: "Apply Medizep to all types of treatment and include OP treatment "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/75014/apply-medizep-to-all-types-of-treatment-and-include-op-treatment"
published_at: "2022-10-17T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d825f6ecc4_.jpg"
keywords: []
---

# എല്ലാതരം ചികിത്സകൾക്കും മെഡിസെപ്പ് ബാധകമാക്കുകയും ഓപി ചികിത്സ ഉൾപ്പെടുത്തുകയും ചെയ്യുക 

> **Lead Summary:** **ബാലുശ്ശേരി** : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് പനങ്ങാട് മണ്ഡലം വാർഷിക സമ്മേളനം ബാലുശ്ശേരി ജനശ്രീ ഓഫീസിൽ വെച്ച് നടന്നു. കെഎസ്എസ്പിഎ പനങ്ങാട് മണ്ഡലം കമ്മിറ്റി സെക്രട്ടറി വിസി. ബാബുരാജിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ഡിസിസി. സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. എല്ലാ ചികിത്സകൾക്കും മെഡിസെപ്പ് ബാധകമാക്കുകയും ഓപി. ചികിത്സകൂടി പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്യണമെന്നും പെൻഷൻ പരിഷ്കരണ കുടിശ്ശികയും ക്ഷാമാശ്വാസ കുടിശ്ശികയും എത്രയും പെട്ടെന്ന് ലഭിക്കാൻ ആവശ്യമായ സത്വര നടപടി സ്വീകരിക്കണമെന്നും സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കെഎസ്എസ്പിഎ. ബാലുശ്ശേരി നിയോജകമണ്ഡലം പ്രസിഡണ്ട് എകെ.രാധാകൃഷ്ണൻ, സെക്രട്ടറി വിസി.ശിവദാസ്, ജോ:സെക്രട്ടറി കെവി.ഉണ്ണികൃഷ്ണൻ, കെകെ.സ്വതന്ത്രൻ, പികെ.സജീവൻ, പിപി.സുകുമാരൻ നായർ, എംടി.റസാക്ക്, സുജിത്ത് കറ്റോട്, എൻപി. സുരേഷ് എന്നിവർ പ്രസ്തുത സമ്മേളന പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

## Article Content

**ബാലുശ്ശേരി** : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് പനങ്ങാട് മണ്ഡലം വാർഷിക സമ്മേളനം ബാലുശ്ശേരി ജനശ്രീ ഓഫീസിൽ വെച്ച് നടന്നു. കെഎസ്എസ്പിഎ പനങ്ങാട് മണ്ഡലം കമ്മിറ്റി സെക്രട്ടറി വിസി. ബാബുരാജിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ഡിസിസി. സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. എല്ലാ ചികിത്സകൾക്കും മെഡിസെപ്പ് ബാധകമാക്കുകയും ഓപി. ചികിത്സകൂടി പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്യണമെന്നും പെൻഷൻ പരിഷ്കരണ കുടിശ്ശികയും ക്ഷാമാശ്വാസ കുടിശ്ശികയും എത്രയും പെട്ടെന്ന് ലഭിക്കാൻ ആവശ്യമായ സത്വര നടപടി സ്വീകരിക്കണമെന്നും സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കെഎസ്എസ്പിഎ. ബാലുശ്ശേരി നിയോജകമണ്ഡലം പ്രസിഡണ്ട് എകെ.രാധാകൃഷ്ണൻ, സെക്രട്ടറി വിസി.ശിവദാസ്, ജോ:സെക്രട്ടറി കെവി.ഉണ്ണികൃഷ്ണൻ, കെകെ.സ്വതന്ത്രൻ, പികെ.സജീവൻ, പിപി.സുകുമാരൻ നായർ, എംടി.റസാക്ക്, സുജിത്ത് കറ്റോട്, എൻപി. സുരേഷ് എന്നിവർ പ്രസ്തുത സമ്മേളന പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/75014/apply-medizep-to-all-types-of-treatment-and-include-op-treatment)