---
title: "താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗത തടസം"
english_title: "there is a traffic block at thamarassery due to heavy rain"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/75167/there-is-a-traffic-block-at-thamarassery-due-to-heavy-rain"
published_at: "2022-10-18T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634ea849ed476_.jpg"
keywords: []
---

# താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗത തടസം

> **Lead Summary:** **താമരശ്ശേരി**:താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗത തടസം. ശക്തമായ മഴയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ലക്കിടിയിലുള്ള ചുരം കവാടത്തിന് സമീപം മണ്ണിടിച്ചലുണ്ടായത്.വലിയ കല്ലുകളും, മണ്ണും, മരങ്ങളും ദേശീയപാതയിലേക്ക്‌ ഒലിച്ചിറങ്ങുകയായിരുന്നു.മണ്ണിടിച്ചിൽ ഉണ്ടായ സമയം മുതൽ കുറച്ച് നേരം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.എസ്ക്കവേറ്റർ ഉപയോഗിച്ച് മണ്ണും കല്ലും ദേശീയ പാതയുടെ അരുകിലേക്ക് നീക്കാൻ തുടങ്ങിയതോടെ വൺവേയായി ഗതാഗതം പുനഃസ്ഥാപിച്ചു.എന്നാലും മണ്ണിടിച്ചൽ ഭീഷണിയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.

## Article Content

**താമരശ്ശേരി**:താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗത തടസം. ശക്തമായ മഴയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ലക്കിടിയിലുള്ള ചുരം കവാടത്തിന് സമീപം മണ്ണിടിച്ചലുണ്ടായത്.വലിയ കല്ലുകളും, മണ്ണും, മരങ്ങളും ദേശീയപാതയിലേക്ക്‌ ഒലിച്ചിറങ്ങുകയായിരുന്നു.മണ്ണിടിച്ചിൽ ഉണ്ടായ സമയം മുതൽ കുറച്ച് നേരം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.എസ്ക്കവേറ്റർ ഉപയോഗിച്ച് മണ്ണും കല്ലും ദേശീയ പാതയുടെ അരുകിലേക്ക് നീക്കാൻ തുടങ്ങിയതോടെ വൺവേയായി ഗതാഗതം പുനഃസ്ഥാപിച്ചു.എന്നാലും മണ്ണിടിച്ചൽ ഭീഷണിയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/75167/there-is-a-traffic-block-at-thamarassery-due-to-heavy-rain)