---
title: "കോട്ടൂര്‍ പഞ്ചായത്തില്‍ ക്ലീന്‍ കോട്ടൂര്‍ ഗ്രീന്‍ കോട്ടൂര്‍ പദ്ധതിക്ക് തുടക്കമായി"
english_title: "Clean Kotoor Green Kotoor project started in Kotoor Panchayath"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/75210/clean-kotoor-green-kotoor-project-started-in-kotoor-panchayath"
published_at: "2022-10-18T23:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634ef99597863_kottur.JPG"
keywords: []
---

# കോട്ടൂര്‍ പഞ്ചായത്തില്‍ ക്ലീന്‍ കോട്ടൂര്‍ ഗ്രീന്‍ കോട്ടൂര്‍ പദ്ധതിക്ക് തുടക്കമായി

> **Lead Summary:** കോട്ടൂര്‍: കോട്ടൂര്‍ പഞ്ചായത്തില്‍ ക്ലീന്‍ കോട്ടൂര്‍ ഗ്രീന്‍ കോട്ടൂര്‍ പദ്ധതിക്ക് തുടക്കമായി.ഗ്രാമ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സമഗ്ര മാലിന്യ പരിപാലന ശില്‍പ്പ ശില്‍പ ബാലുശ്ശേരി എംഎല്‍എ അഡ്വ.സച്ചിന്‍ദേവ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് വികെ അനിത മുഖ്യാതിഥിയായി. ശുചിത്വ മിഷൻ ജില്ലാ അസി. കോഡിനേറ്റർ പികെ രാധാകൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. സിഡിഎസ് ചെയർ പേഴ്സൺ, യുഎം ഷീന, ജനപ്രതിനിധികൾ, ആസൂത്രണ സമിതി അംഗങ്ങൾ, കുടുംബശ്രീ സിഡിഎസ്, എഡിഎസ് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ഹരിത കർമ്മസേനാംഗങ്ങൾ,&nbsp; ആശാവർക്കര്‍മാർ, മറ്റ് സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്ത ചടങ്ങില്‍ പഞ്ചായത്ത് അസി.സെക്രട്ടറി നന്ദി പറഞ്ഞു.

## Article Content

കോട്ടൂര്‍: കോട്ടൂര്‍ പഞ്ചായത്തില്‍ ക്ലീന്‍ കോട്ടൂര്‍ ഗ്രീന്‍ കോട്ടൂര്‍ പദ്ധതിക്ക് തുടക്കമായി.ഗ്രാമ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സമഗ്ര മാലിന്യ പരിപാലന ശില്‍പ്പ ശില്‍പ ബാലുശ്ശേരി എംഎല്‍എ അഡ്വ.സച്ചിന്‍ദേവ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് വികെ അനിത മുഖ്യാതിഥിയായി. ശുചിത്വ മിഷൻ ജില്ലാ അസി. കോഡിനേറ്റർ പികെ രാധാകൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. സിഡിഎസ് ചെയർ പേഴ്സൺ, യുഎം ഷീന, ജനപ്രതിനിധികൾ, ആസൂത്രണ സമിതി അംഗങ്ങൾ, കുടുംബശ്രീ സിഡിഎസ്, എഡിഎസ് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ഹരിത കർമ്മസേനാംഗങ്ങൾ,&nbsp; ആശാവർക്കര്‍മാർ, മറ്റ് സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്ത ചടങ്ങില്‍ പഞ്ചായത്ത് അസി.സെക്രട്ടറി നന്ദി പറഞ്ഞു.

വാര്‍ഡുകളില്‍ 20 മുതല്‍ 25 വീടുകള്‍ വരെ ഉള്‍ക്കൊള്ളുന്ന ശുചിത്വ&nbsp; അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഒരു കുടുംബശ്രീയില്‍ നിന്നും രണ്ടു വീതം സന്നദ്ധ വളണ്ട്യര്‍മാര്‍ക്ക് ചുമതല നല്‍കുകയും  ശുചിത്വ അയല്‍ക്കൂട്ടങ്ങള്‍ വഴി ബോധവല്‍ക്കരണം നടത്തി ഇടപെടുന്നതിനുവേണ്ടി വിപുലമായ പ്രവര്‍ത്തനമാണ് പ്ലാന്‍ ചെയ്തിട്ടുള്ളത്.വാര്‍ഡ്തല ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, കുടുംബശ്രി എഡിഎസ് അംഗങ്ങള്‍, സന്നദ്ധ&nbsp; പ്രവര്‍ത്തകര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍ എന്നിവരുടെ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും ഇതിനായി ശില്‍പശാല നടത്തും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/75210/clean-kotoor-green-kotoor-project-started-in-kotoor-panchayath)