---
title: "കോട്ടൂർ ഗ്രാമ പഞ്ചായത്ത് വിദ്യാരംഗം കലാ സാഹിത്യ വേദി ശില്പശാല ഉദ്ഘാടനം"
english_title: "Inauguration of Kotur Grama Panchayat Vidyarangam Kala Sahitya Vedi silpasala"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/75211/inauguration-of-kotur-grama-panchayat-vidyarangam-kala-sahitya-vedi-silpasala"
published_at: "2022-10-18T23:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634ef5db91a4d_rrrrrrrrrrrrrrrrrrrrrrr.JPG"
keywords: []
---

# കോട്ടൂർ ഗ്രാമ പഞ്ചായത്ത് വിദ്യാരംഗം കലാ സാഹിത്യ വേദി ശില്പശാല ഉദ്ഘാടനം

> **Lead Summary:** **കോട്ടൂർ**:കോട്ടൂർ ഗ്രാമ പഞ്ചായത്ത് വിദ്യാരംഗം കലാ സാഹിത്യ വേദി ശില്പശാല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്&nbsp; സിഎച്ച് സുരേഷ് നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ കെ സിജിത്ത്, ജനപ്രതിനിധികളായ കൃഷ്ണൻ മണിയിലായി, അരവിന്ദാക്ഷൻ, മനോഹരൻ, കോട്ടൂർ എയുപി സ്കൂൾ മാനേജർ കെ. സദാനന്ദൻ, പിടിഎ പ്രസിഡന്റ്&nbsp; ടി വി. മനോജ്, മതര്‍ പിടിഎ പ്രസിഡന്റ്&nbsp; സഫിയ, പിഇസി കൺവീനർ പ്രേമ ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കോട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്&nbsp; വിലാസിനി കൊറോങ്ങിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോട്ടൂർ എയുപി&nbsp; സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീജ ടീച്ചർ സ്വാഗതവും, പഞ്ചായത്ത് വിദ്യാരംഗം കൺവീനർ&nbsp; ജീ കെ. അനീഷ് നന്ദിയും പറഞ്ഞു. പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി നൂറ്റി അമ്പതോളം കുട്ടികൾ ശില്പശാലയിൽ പങ്കെടുത്തു.

## Article Content

**കോട്ടൂർ**:കോട്ടൂർ ഗ്രാമ പഞ്ചായത്ത് വിദ്യാരംഗം കലാ സാഹിത്യ വേദി ശില്പശാല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്&nbsp; സിഎച്ച് സുരേഷ് നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ കെ സിജിത്ത്, ജനപ്രതിനിധികളായ കൃഷ്ണൻ മണിയിലായി, അരവിന്ദാക്ഷൻ, മനോഹരൻ, കോട്ടൂർ എയുപി സ്കൂൾ മാനേജർ കെ. സദാനന്ദൻ, പിടിഎ പ്രസിഡന്റ്&nbsp; ടി വി. മനോജ്, മതര്‍ പിടിഎ പ്രസിഡന്റ്&nbsp; സഫിയ, പിഇസി കൺവീനർ പ്രേമ ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കോട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്&nbsp; വിലാസിനി കൊറോങ്ങിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോട്ടൂർ എയുപി&nbsp; സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീജ ടീച്ചർ സ്വാഗതവും, പഞ്ചായത്ത് വിദ്യാരംഗം കൺവീനർ&nbsp; ജീ കെ. അനീഷ് നന്ദിയും പറഞ്ഞു. പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി നൂറ്റി അമ്പതോളം കുട്ടികൾ ശില്പശാലയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/75211/inauguration-of-kotur-grama-panchayat-vidyarangam-kala-sahitya-vedi-silpasala)