---
title: "വൈദ്യുതി നിയമ ഭേദഗതി (2022 ) ബില്ലിനെതിരെ എന്‍സിസിഒഇഇഇ സംഘടിപ്പിക്കുന്ന ജനസഭ"
english_title: "A janasabha organized against the Electricity Amendment (2022) Bill  by NCCOEEE "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/75291/nccoeee-organized-against-the-electricity-amendment-2022-bill"
published_at: "2022-10-19T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634fb1f4562ba_SOKARYA.jpg"
keywords: []
---

# വൈദ്യുതി നിയമ ഭേദഗതി (2022 ) ബില്ലിനെതിരെ എന്‍സിസിഒഇഇഇ സംഘടിപ്പിക്കുന്ന ജനസഭ

> **Lead Summary:** ബാലുശ്ശേരി:വൈദ്യുതി മേഖലയുടെ സമ്പൂർണ സ്വകാര്യവൽക്കരണം ലക്ഷ്യമിടുന്നതും സാധാരണക്കാർക്കും കർഷകർക്കും മിതമായ നിരക്കിലുള്ള വൈദ്യുതി നിഷേധിക്കുന്നതുമായ വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ എന്‍സിസിഒഇഇഇ സംഘടിപ്പിക്കുന്ന ജനസഭ ബാലുശ്ശേരി ഡിവിഷന്റെ നേതൃത്വത്തിൽ ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ജനസഭ ബാലുശ്ശേരി എംഎൽഎ അഡ്വ: കെകെ.സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിണ്ടന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഇഇഎഫ് ഐദേശീയ സെക്രട്ടറി ഡോ:എംജി.സുരേഷ് കുമാർ വിഷയാവതരണം നടത്തി. സിപിഐഎം ബാലുശ്ശേരി ലോക്കൽ കമ്മറ്റി സെക്രട്ടറി പിപി. രവീന്ദ്രൻ നാഥ്, മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് വിസി. വിജയൻ, എന്‍സിപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധാകരൻ, സിഐടിയു ബാലുശ്ശേരി ഏരിയ സെക്രട്ടറി എംവി.സദാനന്ദൻ, ഐഎൻടിയു റീജിണല്‍ പ്രസിഡണ്ട് ഇവി.ഗോപാലൻ, കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി കെകെ. ഭരതൻ, കെഎസ്ഇബി കോൺട്രാക്റ്റ് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗം പ്രജിത്ത് രാജഗിരി, വ്യാപാരി വ്യവസായി സമിതി മേഖലാ സെക്രട്ടറി ബിആർ. രഘൂത്തമൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ എംവി.ഷിജു സ്വാഗതം പറഞ്ഞ ചടങ്ങില്‍ കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ഡിവിഷൻ സെക്രട്ടറി (എഐടിയു സി)കെ.സതീഷ് നന്ദി പറഞ്ഞു.

## Article Content

ബാലുശ്ശേരി:വൈദ്യുതി മേഖലയുടെ സമ്പൂർണ സ്വകാര്യവൽക്കരണം ലക്ഷ്യമിടുന്നതും സാധാരണക്കാർക്കും കർഷകർക്കും മിതമായ നിരക്കിലുള്ള വൈദ്യുതി നിഷേധിക്കുന്നതുമായ വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ എന്‍സിസിഒഇഇഇ സംഘടിപ്പിക്കുന്ന ജനസഭ ബാലുശ്ശേരി ഡിവിഷന്റെ നേതൃത്വത്തിൽ ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ജനസഭ ബാലുശ്ശേരി എംഎൽഎ അഡ്വ: കെകെ.സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിണ്ടന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഇഇഎഫ് ഐദേശീയ സെക്രട്ടറി ഡോ:എംജി.സുരേഷ് കുമാർ വിഷയാവതരണം നടത്തി. സിപിഐഎം ബാലുശ്ശേരി ലോക്കൽ കമ്മറ്റി സെക്രട്ടറി പിപി. രവീന്ദ്രൻ നാഥ്, മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് വിസി. വിജയൻ, എന്‍സിപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധാകരൻ, സിഐടിയു ബാലുശ്ശേരി ഏരിയ സെക്രട്ടറി എംവി.സദാനന്ദൻ, ഐഎൻടിയു റീജിണല്‍ പ്രസിഡണ്ട് ഇവി.ഗോപാലൻ, കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി കെകെ. ഭരതൻ, കെഎസ്ഇബി കോൺട്രാക്റ്റ് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗം പ്രജിത്ത് രാജഗിരി, വ്യാപാരി വ്യവസായി സമിതി മേഖലാ സെക്രട്ടറി ബിആർ. രഘൂത്തമൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ എംവി.ഷിജു സ്വാഗതം പറഞ്ഞ ചടങ്ങില്‍ കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ഡിവിഷൻ സെക്രട്ടറി (എഐടിയു സി)കെ.സതീഷ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/75291/nccoeee-organized-against-the-electricity-amendment-2022-bill)