---
title: "ഉള്ള്യേയേരി ഗ്രാമ പഞ്ചായത്ത് കുന്നത്തറ പാടശേഖരത്തിൽ വിളയിറക്കി"
english_title: "Ulleyeri Gram Panchayat planted the crop in Kunanthara padasekaram"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/75367/ulleyeri-gram-panchayat-planted-the-crop-in-kunanthara-padasekaram"
published_at: "2022-10-19T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63503e28d01c9_nelll.JPG"
keywords: []
---

# ഉള്ള്യേയേരി ഗ്രാമ പഞ്ചായത്ത് കുന്നത്തറ പാടശേഖരത്തിൽ വിളയിറക്കി

> **Lead Summary:** ബാലുശ്ശേരി: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2022-23 വർഷത്തെ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന തനത് നെല്ലിനങ്ങളുടെ സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഉള്ള്യേയേരി ഗ്രാമ പഞ്ചായത്ത് കുന്നത്തറ പാടശേഖരത്തിൽ ക്ലിറോ, രക്തശാലി, മുള്ളൻ കയമ എന്നിവ വിളയിറക്കി.തനത് നെല്ലിനങ്ങളുടെ സംരക്ഷണവും നെൽ കൃഷി വ്യാപനവും ലക്ഷ്യമിട്ടു കൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ഓരോ പാടശേഖരവും സന്ദർശിച്ച് പ്രദേശത്തിന് അനുയോജ്യമായ നെല്ലിനങ്ങൾ കണ്ടെത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. നെൽ കർഷകനായ ശശി കെ.എം. ആറിന്റെ കൃഷിയിടത്തിലെ നടീൽ ഉത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. അനിത&nbsp; ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. അജിത അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ കെ.ടി. സുകുമാരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു അലങ്കോട്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി പാറക്കൽ,കുന്നത്തറ പാടശേഖരം പ്രസിഡണ്ട് പി.വി. ഭാസ്കരൻ കിടാവ്, കൃഷി അസിസ്റ്റന്റുമാരായ വി. ബിജില എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ.എം.ആർ.ശശി നന്ദി രേഖപ്പെടുത്തി.

## Article Content

ബാലുശ്ശേരി: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2022-23 വർഷത്തെ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന തനത് നെല്ലിനങ്ങളുടെ സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഉള്ള്യേയേരി ഗ്രാമ പഞ്ചായത്ത് കുന്നത്തറ പാടശേഖരത്തിൽ ക്ലിറോ, രക്തശാലി, മുള്ളൻ കയമ എന്നിവ വിളയിറക്കി.തനത് നെല്ലിനങ്ങളുടെ സംരക്ഷണവും നെൽ കൃഷി വ്യാപനവും ലക്ഷ്യമിട്ടു കൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ഓരോ പാടശേഖരവും സന്ദർശിച്ച് പ്രദേശത്തിന് അനുയോജ്യമായ നെല്ലിനങ്ങൾ കണ്ടെത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. നെൽ കർഷകനായ ശശി കെ.എം. ആറിന്റെ കൃഷിയിടത്തിലെ നടീൽ ഉത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. അനിത&nbsp; ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. അജിത അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ കെ.ടി. സുകുമാരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു അലങ്കോട്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി പാറക്കൽ,കുന്നത്തറ പാടശേഖരം പ്രസിഡണ്ട് പി.വി. ഭാസ്കരൻ കിടാവ്, കൃഷി അസിസ്റ്റന്റുമാരായ വി. ബിജില എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ.എം.ആർ.ശശി നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/75367/ulleyeri-gram-panchayat-planted-the-crop-in-kunanthara-padasekaram)