---
title: "ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലിയുമായി കോട്ടൂർ പഞ്ചായത്ത്"
english_title: "Kotur Panchayat with Anti-Drug Message Cycle Rally"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/75587/kotur-panchayat-with-anti-drug-message-cycle-rally"
published_at: "2022-10-20T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63517b3ef1e40_SCHOOL.jpg"
keywords: []
---

# ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലിയുമായി കോട്ടൂർ പഞ്ചായത്ത്

> **Lead Summary:** **കൂട്ടാലിട:**ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലിയുമായി കോട്ടൂർ പഞ്ചായത്ത്.നാടിനെയും യുവതലമുറയേയും നശിപ്പിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ "ലഹരി വിമുക്ത കാമ്പസ് " എന്ന മുദ്രാവാക്യമുയർത്തി കോട്ടൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലി നടത്തി.വാകയാട് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിഎച്ച്. സുരേഷ് റാലി ഫ്ലാഗ് ഓഫ് ചെയ്തു.സ്കുൾ പ്രിൻസിപ്പാൾ ആബിദ പുതുശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്&nbsp; എം.കെ.വിലാസിനി അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ&nbsp;കെ.കെ സിജിത്ത് ലഹരി വിരുദ്ധ സന്ദേശം നല്കി.എന്‍സിസി,എന്‍എസ്എസ്, സ്കൗട്ട് &amp; ഗൈഡ്സ് അംഗങ്ങളാണ് റാലിയിൽ സ്ഥിരാംഗങ്ങളായി ഉണ്ടായിരുന്നത്. ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.കെ.ഷൈൻ ഗ്രാമ പഞ്ഞായത്ത് അംഗങ്ങളായ&nbsp; അരവിന്ദാക്ഷൻ, ബിന്ദു ഹരിദാസ്, ഗീത കെ.ഉണ്ണി, ഷംന, ബിന്ദു കെ.കെ, ബുഷറ, പ്രീത എന്നിവരും പഞ്ചായത്ത് അസി: സെക്രട്ടറി രവി, സിഡിഎസ് ചെയർപേഴ്സൺ&nbsp; യു.എം.ഷീന, വാകയാട് സ്കൂള്‍പ്രധാന അധ്യാപിക ബീന, അധ്യാപകനായ സി.കെ. രത്തീഷ്, ആസൂത്രണ സമിതി അംഗങ്ങളായ പി.ബാലൻ, സി.കെ. വിനോദ്,കൂടാതെ&nbsp; വിവിധ രാഷ്ടീയ പാർട്ടി നേതാക്കളും പങ്കാളികളായി. വാകയാട് എയുപി സ്കൂൾ, തൃക്കറ്റിശ്ശേരി ജിയുപി സ്കൂൾ, പൂനത്ത് നെല്ലിശ്ശേരി യുപിസ്കൂൾ, എന്‍എന്‍ കക്കാട് സ്മാരകര ഹയര്‍ സെക്കണ്ടറി സ്കൂള്‍ അവിടനല്ലൂര്‍ എന്നിവിടങ്ങളിലും ശ്രദ്ധേയമായ സ്വീകരണമാണ് റാലിക്ക് ലഭിച്ചത്.നരയംകുളം, കോട്ടൂർ എയുപി സ്കൂളുകളിൽ ലഹരി വിരുദ്ധ സന്ദേശം നല്കി.കൂട്ടാലിട അങ്ങാടിയിൽ സമാപിച്ച റാലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിഎച്ച് സുരേഷ് ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി പൊലീസ് സബ്ഇൻസ്പക്ടർ&nbsp; റഫീഖ് ലഹരി വിരുദ്ധ സന്ദേശം നല്കി.സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ കെ.കെ. സിജിത്ത് സ്വാഗതം പറഞ്ഞചടങ്ങില്‍ വൈസ് പ്രസിഡണ്ട് എം.കെ.വിലാസിനി അധ്യക്ഷയുമായി.ഗ്രാമ പഞ്ചായത്ത് സെക്രട്ടറി&nbsp; ബിനു ജോസ്,എന്‍എന്‍കക്കാട് സ്മാരക എച്ച്എസ്സ്എസ്സ് പ്രിന്‍സിപ്പാള്‍ ഗോപി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.സിന്ധു കെെപ്പങ്ങല്‍ നന്ദി രേഖപ്പെടുത്തി.

## Article Content

**കൂട്ടാലിട:**ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലിയുമായി കോട്ടൂർ പഞ്ചായത്ത്.നാടിനെയും യുവതലമുറയേയും നശിപ്പിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ "ലഹരി വിമുക്ത കാമ്പസ് " എന്ന മുദ്രാവാക്യമുയർത്തി കോട്ടൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലി നടത്തി.വാകയാട് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിഎച്ച്. സുരേഷ് റാലി ഫ്ലാഗ് ഓഫ് ചെയ്തു.സ്കുൾ പ്രിൻസിപ്പാൾ ആബിദ പുതുശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്&nbsp; എം.കെ.വിലാസിനി അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ&nbsp;കെ.കെ സിജിത്ത് ലഹരി വിരുദ്ധ സന്ദേശം നല്കി.എന്‍സിസി,എന്‍എസ്എസ്, സ്കൗട്ട് &amp; ഗൈഡ്സ് അംഗങ്ങളാണ് റാലിയിൽ സ്ഥിരാംഗങ്ങളായി ഉണ്ടായിരുന്നത്. ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.കെ.ഷൈൻ ഗ്രാമ പഞ്ഞായത്ത് അംഗങ്ങളായ&nbsp; അരവിന്ദാക്ഷൻ, ബിന്ദു ഹരിദാസ്, ഗീത കെ.ഉണ്ണി, ഷംന, ബിന്ദു കെ.കെ, ബുഷറ, പ്രീത എന്നിവരും പഞ്ചായത്ത് അസി: സെക്രട്ടറി രവി, സിഡിഎസ് ചെയർപേഴ്സൺ&nbsp; യു.എം.ഷീന, വാകയാട് സ്കൂള്‍പ്രധാന അധ്യാപിക ബീന, അധ്യാപകനായ സി.കെ. രത്തീഷ്, ആസൂത്രണ സമിതി അംഗങ്ങളായ പി.ബാലൻ, സി.കെ. വിനോദ്,കൂടാതെ&nbsp; വിവിധ രാഷ്ടീയ പാർട്ടി നേതാക്കളും പങ്കാളികളായി. വാകയാട് എയുപി സ്കൂൾ, തൃക്കറ്റിശ്ശേരി ജിയുപി സ്കൂൾ, പൂനത്ത് നെല്ലിശ്ശേരി യുപിസ്കൂൾ, എന്‍എന്‍ കക്കാട് സ്മാരകര ഹയര്‍ സെക്കണ്ടറി സ്കൂള്‍ അവിടനല്ലൂര്‍ എന്നിവിടങ്ങളിലും ശ്രദ്ധേയമായ സ്വീകരണമാണ് റാലിക്ക് ലഭിച്ചത്.നരയംകുളം, കോട്ടൂർ എയുപി സ്കൂളുകളിൽ ലഹരി വിരുദ്ധ സന്ദേശം നല്കി.കൂട്ടാലിട അങ്ങാടിയിൽ സമാപിച്ച റാലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിഎച്ച് സുരേഷ് ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി പൊലീസ് സബ്ഇൻസ്പക്ടർ&nbsp; റഫീഖ് ലഹരി വിരുദ്ധ സന്ദേശം നല്കി.സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ കെ.കെ. സിജിത്ത് സ്വാഗതം പറഞ്ഞചടങ്ങില്‍ വൈസ് പ്രസിഡണ്ട് എം.കെ.വിലാസിനി അധ്യക്ഷയുമായി.ഗ്രാമ പഞ്ചായത്ത് സെക്രട്ടറി&nbsp; ബിനു ജോസ്,എന്‍എന്‍കക്കാട് സ്മാരക എച്ച്എസ്സ്എസ്സ് പ്രിന്‍സിപ്പാള്‍ ഗോപി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.സിന്ധു കെെപ്പങ്ങല്‍ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/75587/kotur-panchayat-with-anti-drug-message-cycle-rally)