---
title: "ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് ജീവതാളം പദ്ധതി വാർഡ് തല ഉദ്ഘാടനം സംഘടിപ്പിച്ചു "
english_title: "Balussery Grama Panchayat organized the inauguration of Jeevathalam project at the  ward level"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/75594/balussery-grama-panchayat-organized-the-inauguration-of-jeevathalam-project-at-the-ward-level"
published_at: "2022-10-20T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635178d3010d1_hhhhhhhhhhhhhhhh.jpg"
keywords: []
---

# ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് ജീവതാളം പദ്ധതി വാർഡ് തല ഉദ്ഘാടനം സംഘടിപ്പിച്ചു 

> **Lead Summary:** ബാലുശ്ശേരി:ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന ജീവിത ശൈലി രോഗ നിർണ്ണയ പരിപാടിയായ "ജീവതാളം" പദ്ധതിയുടെ മൂന്നാം വാർഡ് തല ഉദ്ഘാടനവും ക്ലസ്റ്റർ രൂപീകരണവും സംഘടിപ്പിച്ചു.ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്&nbsp; അസൈനാർ എമ്മച്ചൻകണ്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു.വാർഡ് കൺവീനർ യൂസഫ് കൊട്ടോൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം വിജേഷ് ഇല്ലത്ത് അധ്യക്ഷത വഹിച്ചു. അധ്യാപകനായ പ്രശാന്ത്&nbsp; ജീവിത ശൈലി രോഗവുമായി ബന്ധപ്പെട്ട ക്ലാസ്സ് നൽകി.ബ്ലോക്ക് പഞ്ചായത്ത് അംഗം ഡി.ബി സബിത മുഖ്യാതിഥി ആയിരുന്നു.പി.പി ചന്ദ്രൻ, ഉമദേവിഎരമംഗലം പി.എച്ച്.സി, ആശവർക്കറായ ഷേബി എന്നിവർ സംസാരിച്ചു.

## Article Content

ബാലുശ്ശേരി:ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന ജീവിത ശൈലി രോഗ നിർണ്ണയ പരിപാടിയായ "ജീവതാളം" പദ്ധതിയുടെ മൂന്നാം വാർഡ് തല ഉദ്ഘാടനവും ക്ലസ്റ്റർ രൂപീകരണവും സംഘടിപ്പിച്ചു.ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്&nbsp; അസൈനാർ എമ്മച്ചൻകണ്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു.വാർഡ് കൺവീനർ യൂസഫ് കൊട്ടോൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം വിജേഷ് ഇല്ലത്ത് അധ്യക്ഷത വഹിച്ചു. അധ്യാപകനായ പ്രശാന്ത്&nbsp; ജീവിത ശൈലി രോഗവുമായി ബന്ധപ്പെട്ട ക്ലാസ്സ് നൽകി.ബ്ലോക്ക് പഞ്ചായത്ത് അംഗം ഡി.ബി സബിത മുഖ്യാതിഥി ആയിരുന്നു.പി.പി ചന്ദ്രൻ, ഉമദേവിഎരമംഗലം പി.എച്ച്.സി, ആശവർക്കറായ ഷേബി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/75594/balussery-grama-panchayat-organized-the-inauguration-of-jeevathalam-project-at-the-ward-level)