---
title: "കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച ഐ.ടി മേള നന്മണ്ടയില്‍"
english_title: "Kozhikode Revenue District Science Fair at Nanmanda in connection with IT Fair"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/75704/kozhikode-revenue-district-science-fair-at-nanmanda-in-connection-with-it-fair"
published_at: "2022-10-21T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6352547a31573_NANMIVDAAAAA.jpg"
keywords: []
---

# കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച ഐ.ടി മേള നന്മണ്ടയില്‍

> **Lead Summary:** നന്മണ്ട:കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച ഐ.ടി മേള നന്മണ്ട സരസ്വതി വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ നടന്നു.

## Article Content

നന്മണ്ട:കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച ഐ.ടി മേള നന്മണ്ട സരസ്വതി വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ നടന്നു.

ഇന്നലെ രാവിലെ പത്തു മണിക്ക് ആരംഭിച്ച മത്സരത്തിൽ വിവിധ

വിഭാഗങ്ങളിലായി പതിനേഴു വിദ്യാഭ്യാസ ഉപജില്ലകളിൽ നിന്നായി മുന്നൂറിലധികം മത്സരാർത്ഥികൾ ഐറ്റി.യിൽ അവരവരുടെ പ്രാഗൽഭ്യം തെളുയിച്ചു. സമീപ ജില്ലയിൽ നിന്നുള്ള

വിധികർത്താക്കളാണ് ജഡ്ജസ് ആയിട്ടുണ്ടായിരുന്നത്.  മറ്റ് മത്സര വേദിയിൽ

നിന്നും ഭിന്നമായി എല്ലാ മത്സരാർത്ഥികൾക്കും മധുരം നൽകിയാണ് മാനേജ്മെൻ്റ്

സ്വീകരിച്ചത്. എല്ലാവർക്കും വേണ്ട സൗകര്യം ചെയ്തു കൊടുക്കാൻ സരസ്വതി

വിദ്യാമന്ദിറിലെ മാനേജ്മെൻ്റ്, സ്റ്റാഫ്, സ്കൗട്ട്&ഗൈഡ്, ജെ.ആർ.സി  ക്ഷേമ സമിതി, മാതൃസമിതി അംങ്ങൾ,മറ്റുവിദ്യാര്‍ത്ഥികള്‍  എന്നിവർ രാവിലെ മുതൽ

വൈകുന്നേരം മത്സരം തീരുന്നതുവരെ സജീവമായിരുന്നു.  വിദ്യാലയ സമിതി

രക്ഷാധികാരി പി.ഗോപാലൻകുട്ടി, പ്രസിഡൻ്റ് വി.പി.കൃഷ്ണൻ,

സെക്രട്ടറി. ഡോ.എസ്.വിക്രമൻ, പ്രിൻസിപ്പാൾ പി.പ്രേമ, മാതൃസമിതി ചെയർപേഴ്സൻ

വി.പി.ശ്രീജിന,ജില്ലാ മാതൃസമിതി ചെയർപേഴ്സൺ ജിഷ ജയൻ എന്നിവർ മേളക്ക്  നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/75704/kozhikode-revenue-district-science-fair-at-nanmanda-in-connection-with-it-fair)