---
title: "സ്കൂള്‍ വിദ്യാർത്ഥികൾ നിർമ്മിച്ച ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും നന്മണ്ട ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു"
english_title: "Exhibition and sale of products made by school students started at Nanmanda Higher Secondary School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/75811/exhibition-and-sale-of-products-made-by-school-students-started-at-nanmanda-higher-secondary-school"
published_at: "2022-10-21T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6352d47182e87_aaaaaaaaaaaaaaa.jpg"
keywords: []
---

# സ്കൂള്‍ വിദ്യാർത്ഥികൾ നിർമ്മിച്ച ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും നന്മണ്ട ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു

> **Lead Summary:** നന്മണ്ട: കോഴിക്കോട്, വയനാട് ജില്ലകളിലെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകളിലെ വിദ്യാർത്ഥികൾ പഠനപ്രവർത്തനത്തിൻ്റെ ഭാഗമായി നിർമ്മിച്ച ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും നന്മണ്ട ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു.മോസ്റ്റ് പ്രോഫിറ്റബ്ൾ, കരിക്കുലം റിലേറ്റഡ്, മോസ്റ്റ് ഇന്നൊവേറ്റീവ്, മോസ്റ്റ് മാർക്കറ്റബ്ൾ എന്നീ നാല് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്‌.വെള്ളി, ശനി ദിവസങ്ങളിലായാണ് പ്രദർശനവും വിൽപനയും നടക്കുന്നത്.കോഴിക്കോട് പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ വൊക്കേഷണൽ എക്സ്പോ ഉദ്ഘാടനം ചെയ്തു.ആദ്യ സ്റ്റാളിൻ്റെ ഉദ്ഘാടനം വൊക്കേഷണൽ ഹയർ സെക്കണ്ടറി വടകര മേഖലാ അസിസ്റ്റൻ്റ് ഡയറക്ടർ&nbsp; ഉബൈദുള്ള നിർവ്വഹിച്ചു.

## Article Content

നന്മണ്ട: കോഴിക്കോട്, വയനാട് ജില്ലകളിലെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകളിലെ വിദ്യാർത്ഥികൾ പഠനപ്രവർത്തനത്തിൻ്റെ ഭാഗമായി നിർമ്മിച്ച ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും നന്മണ്ട ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു.മോസ്റ്റ് പ്രോഫിറ്റബ്ൾ, കരിക്കുലം റിലേറ്റഡ്, മോസ്റ്റ് ഇന്നൊവേറ്റീവ്, മോസ്റ്റ് മാർക്കറ്റബ്ൾ എന്നീ നാല് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്‌.വെള്ളി, ശനി ദിവസങ്ങളിലായാണ് പ്രദർശനവും വിൽപനയും നടക്കുന്നത്.കോഴിക്കോട് പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ വൊക്കേഷണൽ എക്സ്പോ ഉദ്ഘാടനം ചെയ്തു.ആദ്യ സ്റ്റാളിൻ്റെ ഉദ്ഘാടനം വൊക്കേഷണൽ ഹയർ സെക്കണ്ടറി വടകര മേഖലാ അസിസ്റ്റൻ്റ് ഡയറക്ടർ&nbsp; ഉബൈദുള്ള നിർവ്വഹിച്ചു.

ആദ്യ വിൽപ്പന നന്മണ്ട ഗ്രാമപഞ്ചായത്ത് മെമ്പർ ഇ.കെ. രാജീവൻ നിർവ്വഹിച്ചു.വിവിധ കമ്മറ്റി കൺവീനർമാരായ സക്കരിയ എളേറ്റിൽ, ജാഫർ മടവൂർ, സജിത്ത്, കെ.ഷിജുകുമാർ, സഞ്ചീവ് കുമാർ, സുബൈർ മടവൂർ, പി.സി.മാത്യു തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/75811/exhibition-and-sale-of-products-made-by-school-students-started-at-nanmanda-higher-secondary-school)