സുരക്ഷിത വിദ്യാലയം സുന്ദര വിദ്യാലയം

സുരക്ഷിത വിദ്യാലയം സുന്ദര വിദ്യാലയം
Oct 28, 2021 10:36 AM | By Balussery Editor

 കോട്ടൂര്‍: നവംബര്‍ ഒന്നിന് കുട്ടികള്‍ സ്‌കൂളിലെത്തുന്നതിനോടനിബന്ധിച്ച് എല്ലാ സ്‌കൂളുകളിലെയും ശുചീകരണ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്.

ഇതിന്റെ ഭാഗമായി കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ 16 സ്‌കൂളുകളില്‍ ഒരുക്കിയ മുന്‍കരുതലുകള്‍ വിലയിരുത്താന്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ പ്രധാന അധ്യാപകരുടെയും അധ്യാപക സംഘടനാ പ്രതിനിധികളുടെയും വിപുലമായ യോഗം ചേര്‍ന്നു. യോഗത്തില്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിടപറഞ്ഞ അധ്യാപകര്‍ക്ക് യാത്രയയപ്പും സ്‌കൂളുകള്‍ക്കുള്ള കോവിഡ് പ്രതിരോധ കിറ്റ് വിതരണോദ്ഘാടനവും നടന്നു.

ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍ സി.എച്ച് സുരേഷ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് വിലാസിനി പൊയില്‍ അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍ ആര്‍.കെ. ഫെബിന്‍ലാല്‍ പങ്കെടുത്തു. അധ്യായന വര്‍ഷാരംഭം പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നേരത്തെ കൈക്കൊണ്ട തീരുമാനങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കാന്‍ സാധ്യമായി എന്ന് യോഗം വിലയിരുത്തി.

Cleaning and beautification work in schools is in its final stages

Next TV

Related Stories
വട്ടക്കുണ്ട് പാലം; നടപ്പാലം നിര്‍മ്മിച്ച് യാത്രക്കാരുടെ ജീവനെങ്കിലും രക്ഷിക്കുക. പ്രതിഷേധം ഇരമ്പി

Apr 18, 2024 12:32 AM

വട്ടക്കുണ്ട് പാലം; നടപ്പാലം നിര്‍മ്മിച്ച് യാത്രക്കാരുടെ ജീവനെങ്കിലും രക്ഷിക്കുക. പ്രതിഷേധം ഇരമ്പി

1934 ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച വീതി കുറഞ്ഞതും അപകടാവസ്ഥയിലുള്ളതുമായ വട്ടക്കുണ്ട് പാലം...

Read More >>
പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു

Apr 18, 2024 12:01 AM

പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു

ഫാസിസ്റ്റ് വാഴ്ചക്കെതിരെ പ്രതിഷേധ ശബ്ദമുയര്‍ത്തിയും ഇന്ത്യന്‍ അവസ്ഥയില്‍...

Read More >>
വോളി മേള 2024

Apr 17, 2024 04:08 PM

വോളി മേള 2024

എടത്തില്‍ സമദ് സ്മാരക വിന്നേഴ്സ് ട്രോഫിക്കും, വിളയാറ ബാലകൃഷ്ണന്‍ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി...

Read More >>
 തയ്യല്‍ മെഷീന്‍ വിതരണം

Apr 16, 2024 10:22 PM

തയ്യല്‍ മെഷീന്‍ വിതരണം

കോട്ടൂര്‍ വെല്‍ഫെയര്‍ സൊസൈറ്റിയും ജനശ്രീ കോട്ടൂര്‍ മണ്ഡലം...

Read More >>
അംബേദ്കര്‍ ജയന്തി

Apr 15, 2024 10:42 PM

അംബേദ്കര്‍ ജയന്തി

അത്തോളിയുഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അംബേദ്കര്‍ ജയന്തി...

Read More >>
യുഡിഎഫ് വനിതാസംഗമം നടത്തി

Apr 12, 2024 09:44 PM

യുഡിഎഫ് വനിതാസംഗമം നടത്തി

യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം...

Read More >>
Top Stories