---
title: "കായണ്ണയിൽ വിവാദ ആൾ ദൈവത്തിന്റെ വീട്ടിലേക്ക് സർവ്വകക്ഷി നേതൃത്വത്തിൽ ബഹുജന മാർച്ച്"
english_title: "Mass march led by all parties to the house of the controversial man in Kayanna "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/76114/mass-march-led-by-all-parties-to-the-house-of-the-controversial-man-in-kayanna"
published_at: "2022-10-23T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63551a701e7b3_.jpg"
keywords: []
---

# കായണ്ണയിൽ വിവാദ ആൾ ദൈവത്തിന്റെ വീട്ടിലേക്ക് സർവ്വകക്ഷി നേതൃത്വത്തിൽ ബഹുജന മാർച്ച്

> **Lead Summary:** കായണ്ണ:വിവാദ ആൾ ദൈവം കായണ്ണ ഗ്രാമ പഞ്ചായത്തിലെ മാട്ടനോട് ചാരു പറമ്പിൽ രവി നടത്തുന്ന ദുരാചാര കേന്ദ്രം അടച്ചു പൂട്ടുക എന്ന ആവശ്യവുമായി രവിയുടെ വീട്ടിലേക്ക് സർവ്വകക്ഷി നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തി.കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശശി മാർച്ച് ഉദ്ഘാടനം ചെയ്തു.സാധാരണക്കാരനായിരുന്ന ഇയാൾ 12 വർഷങ്ങൾക്ക് മുമ്പാണ് ആൾ ദൈവമായി മാറുന്നത്. ഉറഞ്ഞു തുള്ളിയുള്ള പ്രവചനങ്ങളും മൃഗബലിയും ചികിത്സയും തുടങ്ങിയതോടെ ഇതര ദേശങ്ങളിൽ നിന്നും ആളുകൾ വരികയും ഇങ്ങനെയെത്തുന്നവർ ജനങ്ങളുടെ സ്വൈര്യ ജീവിതം തകർക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. എട്ടു മാസം മുമ്പ് ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയിരുന്നു. ഇപ്പോൾ വീണ്ടും ആ പ്രവർത്തനവുമായി ജനങ്ങളുടെ സ്വൈര്യ ജീവിതം തകർക്കുന്ന രീതിയിൽ ഗുണ്ടക്കളെ ഇറക്കുകയും ചെയ്യുന്നതിനെതിരെ പോലീസ് ശക്തമായി നടപടി സ്വീകരിക്കണമെന്നും സർവ്വകക്ഷി നേതൃത്വം ആവശ്യപ്പെട്ടു. എ.സി.സതി അധ്യക്ഷയായ സര്‍വ്വകക്ഷിയോഗത്തില്‍ എം.കെ.ബലകൃഷ്ണൻ, എൻ.പി.ബാബു, എ.സി.ബാലകൃഷ്ണൻ, എൻ.ചോയി, രാജേഷ് കായണ്ണ തുടങ്ങിയവർ പങ്കെടുത്തു.

## Article Content

കായണ്ണ:വിവാദ ആൾ ദൈവം കായണ്ണ ഗ്രാമ പഞ്ചായത്തിലെ മാട്ടനോട് ചാരു പറമ്പിൽ രവി നടത്തുന്ന ദുരാചാര കേന്ദ്രം അടച്ചു പൂട്ടുക എന്ന ആവശ്യവുമായി രവിയുടെ വീട്ടിലേക്ക് സർവ്വകക്ഷി നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തി.കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശശി മാർച്ച് ഉദ്ഘാടനം ചെയ്തു.സാധാരണക്കാരനായിരുന്ന ഇയാൾ 12 വർഷങ്ങൾക്ക് മുമ്പാണ് ആൾ ദൈവമായി മാറുന്നത്. ഉറഞ്ഞു തുള്ളിയുള്ള പ്രവചനങ്ങളും മൃഗബലിയും ചികിത്സയും തുടങ്ങിയതോടെ ഇതര ദേശങ്ങളിൽ നിന്നും ആളുകൾ വരികയും ഇങ്ങനെയെത്തുന്നവർ ജനങ്ങളുടെ സ്വൈര്യ ജീവിതം തകർക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. എട്ടു മാസം മുമ്പ് ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയിരുന്നു. ഇപ്പോൾ വീണ്ടും ആ പ്രവർത്തനവുമായി ജനങ്ങളുടെ സ്വൈര്യ ജീവിതം തകർക്കുന്ന രീതിയിൽ ഗുണ്ടക്കളെ ഇറക്കുകയും ചെയ്യുന്നതിനെതിരെ പോലീസ് ശക്തമായി നടപടി സ്വീകരിക്കണമെന്നും സർവ്വകക്ഷി നേതൃത്വം ആവശ്യപ്പെട്ടു. എ.സി.സതി അധ്യക്ഷയായ സര്‍വ്വകക്ഷിയോഗത്തില്‍ എം.കെ.ബലകൃഷ്ണൻ, എൻ.പി.ബാബു, എ.സി.ബാലകൃഷ്ണൻ, എൻ.ചോയി, രാജേഷ് കായണ്ണ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/76114/mass-march-led-by-all-parties-to-the-house-of-the-controversial-man-in-kayanna)