---
title: "ലഹരി വിരുദ്ധ പോരാട്ടത്തിൽ മഹിളകൾ മുന്നണി പോരാളികൾ ആകണം"
english_title: "Women should be the frontline fighters in the fight against drug addiction "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/76327/women-should-be-the-frontline-fighters-in-the-fight-against-drug-addiction"
published_at: "2022-10-24T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63568201b7fed_vvddddddddddddd.jpg"
keywords: []
---

# ലഹരി വിരുദ്ധ പോരാട്ടത്തിൽ മഹിളകൾ മുന്നണി പോരാളികൾ ആകണം

> **Lead Summary:** ബാലുശ്ശേരി: ലഹരി വിരുദ്ധ പോരാട്ടത്തിൽ മഹിളകൾ മുന്നണി പോരാളികൾ ആകണമെന്ന് എന്‍.എം.സി.സംസ്ഥാന പ്രസിഡന്റ് കെ.അനിത ടീച്ചർ.എന്‍.എം.സി.ബാലുശ്ശേരി ബ്ലോക്ക്‌ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അവര്‍.

## Article Content

ബാലുശ്ശേരി: ലഹരി വിരുദ്ധ പോരാട്ടത്തിൽ മഹിളകൾ മുന്നണി പോരാളികൾ ആകണമെന്ന് എന്‍.എം.സി.സംസ്ഥാന പ്രസിഡന്റ് കെ.അനിത ടീച്ചർ.എന്‍.എം.സി.ബാലുശ്ശേരി ബ്ലോക്ക്‌ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അവര്‍.

സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരിക്കെതിരെ മറ്റെരെക്കാളും മഹിളകൾ മുന്നണി പോരാളികൾ ആവണമെന്നും കുട്ടികളെ ലഹരിക്ക് അടിമയാകുന്നത്തിനെതിരെ എല്ലാ വിധ പ്രവർത്തനങ്ങളിലും സഹകരിക്കാൻ തയാറാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ്‌ കൺവെൻഷനിൽ എന്‍.എം.സി. ബ്ലോക്ക്‌ പ്രസിഡണ്ട്‌ റംല മാടവള്ളികുന്നത്ത് ആധ്യക്ഷത വഹിച്ചു. എന്‍സിപി.ജില്ലാ പ്രസിഡണ്ട്‌ മുക്കം മുഹമ്മദ്‌ ഉൽഘടനം ചെയ്ത യോഗത്തില്‍ എന്‍.സി.പി.സംസ്ഥാന സെക്രട്ടറി പി.സുധാകരൻ, എന്‍.എം.സി.ജില്ലാ പ്രസിഡണ്ട്‌ എസ്.എം.തുഷാര, ടി.വി.മാധവിയമ്മ, റീന കള്ളങ്ങട്, വി.ജി.ആശ്നി, എന്‍.എസ്സ്.സി.സംസ്ഥാന വൈസ് പ്രസിഡണ്ട്‌ കെ.ഷൈലജ, പി.വിലാസിനി എന്നിവർ പ്രസിഗിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/76327/women-should-be-the-frontline-fighters-in-the-fight-against-drug-addiction)