---
title: "ലഹരിക്കെതിരെ നന്മണ്ട പഞ്ചായത്ത് ഏഴാം വാർഡിൽ നടന്ന ജനകീയ കൂട്ടായ്മ ഉദ്ഘാടനം"
english_title: "Inauguration of the public association held in the 7th Ward of Namanda grama panchayath against drug addiction"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/76330/inauguration-of-the-public-association-held-in-the-7th-ward-of-namanda-grama-panchayath-against-drug-addiction"
published_at: "2022-10-24T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635686d3ef038_kkkkkkkkkkkkk.jpg"
keywords: []
---

# ലഹരിക്കെതിരെ നന്മണ്ട പഞ്ചായത്ത് ഏഴാം വാർഡിൽ നടന്ന ജനകീയ കൂട്ടായ്മ ഉദ്ഘാടനം

> **Lead Summary:** നന്മണ്ട:നന്മണ്ട പഞ്ചായത്ത് ഏഴാം വാർഡിൽ ലഹരിക്കെതിരെ ജനകീയ കൂട്ടായ്മയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

## Article Content

നന്മണ്ട:നന്മണ്ട പഞ്ചായത്ത് ഏഴാം വാർഡിൽ ലഹരിക്കെതിരെ ജനകീയ കൂട്ടായ്മയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

വാർഡ്  ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ പഴയ ഇൻഡസ് സ്കൂൾ കെട്ടിടത്തിൽ നടന്ന പരിപാടി നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് അംഗം സീമ തട്ടഞ്ചേരി അധ്യക്ഷയായ ചടങ്ങില്‍ പൊലീസ് സബ്ഇൻസ്പെക്ടർ പി.റഫീഖ് ക്ലാസെടുത്തു. അഭിഷേക് കുപ്പേരി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ലാ പഞ്ചായത്ത് അംഗം റസിയ തോട്ടായി,വാർഡ് വികസന സമിതി കൺവീനർ സി.ദാമോദരൻ,   എം.മാധവൻ മാസ്റ്റർ,   ടി.കെ.ബിജീഷ് കുമാർ, കെ.കെ.മുഹമ്മദ്, ജയചന്ദ്രൻ കുട്ടിക്കണ്ടി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/76330/inauguration-of-the-public-association-held-in-the-7th-ward-of-namanda-grama-panchayath-against-drug-addiction)