---
title: "വ്യാപാരി വ്യവസായി സമിതി പറമ്പിന്റെ മുകൾ യുണിറ്റ് സമ്മേളനം നടത്തി"
english_title: "The unit meeting  was held by the Traders and Industry Committee at Parambinte mukal"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/76675/the-unit-meeting-was-held-by-the-traders-and-industry-committee-at-parambinte-mukal"
published_at: "2022-10-26T12:22:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6358ddf296702_.jpg"
keywords: []
---

# വ്യാപാരി വ്യവസായി സമിതി പറമ്പിന്റെ മുകൾ യുണിറ്റ് സമ്മേളനം നടത്തി

> **Lead Summary:** ബാലുശ്ശേരി:വ്യാപാരി വ്യവസായി സമിതി പറമ്പിന്റെ മുകൾ യുണിറ്റ് സമ്മേളനം നടത്തി. പറമ്പിന്റെ മുകൾ വനിത വായന ശാല ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സമിതി ബാലുശ്ശേരി മേഖലാ സെക്രട്ടറി പി.ആർ. രഘുത്തമൻ ഉദ്ഘടനം ചെയ്തു.

## Article Content

ബാലുശ്ശേരി:വ്യാപാരി വ്യവസായി സമിതി പറമ്പിന്റെ മുകൾ യുണിറ്റ് സമ്മേളനം നടത്തി. പറമ്പിന്റെ മുകൾ വനിത വായന ശാല ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സമിതി ബാലുശ്ശേരി മേഖലാ സെക്രട്ടറി പി.ആർ. രഘുത്തമൻ ഉദ്ഘടനം ചെയ്തു.

സമ്മേളനത്തിൽ യുണിറ്റ് പ്രസിഡന്റ്&nbsp; ഹമീദ് ചക്കോത്ത് അധ്യക്ഷം വഹിച്ചു. മേഖല പ്രസിഡന്റ്&nbsp; സി.എം.സന്തോഷ്‌, മേഖല കമ്മറ്റി അംഗം സി.കെ. മൊയ്‌ദീൻകോയ, എ.കെ.ബാബു, എം.റഫിഖ് എന്നിവർ സംസാരിച്ചു.

യുണിറ്റ് സെക്രട്ടറി എൻ.എച്. ഗോപി സ്വാഗതം പറഞ്ഞ സമ്മേളനത്തില്‍ പ്രസിഡന്റ് എ.കെ.ബാബു, വൈസ് പ്രസിഡന്റ് എം.റെഹിം, സെക്രട്ടറി എം.റഫിഖ്, ജോയന്‍റ് സെക്രട്ടറി ജെംഷീർ, ട്രെഷറർ സി.കെ.ഭാസ്കരൻ എന്നിങ്ങനെ പുതിയ യുണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു.

അനിയന്ത്രിമായ ഓൺ ലൈൻ വ്യാപാരം നിയന്ത്രിക്കാൻ കേന്ദ്ര ഗവൺമെന്റ് നിയമ നിർമാണം നടത്തി ചെറുകിട വ്യാപാരികളെ സംരക്ഷിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/76675/the-unit-meeting-was-held-by-the-traders-and-industry-committee-at-parambinte-mukal)