മന്ദങ്കാവ് ബീവ്റേജ് സംഭരണ ശാലയ്ക്കു മുന്നിൽ സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ആരംഭിച്ച സമരം ശക്തമാകുന്നു

മന്ദങ്കാവ് ബീവ്റേജ് സംഭരണ ശാലയ്ക്കു മുന്നിൽ സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ആരംഭിച്ച സമരം ശക്തമാകുന്നു
Oct 27, 2022 11:19 AM | By Balussery Editor

നടുവണ്ണൂർ:മന്ദങ്കാവ് ബീവ്റേജ് സംഭരണ ശാലയ്ക്കു മുന്നിൽ സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ആരംഭിച്ച സമരം ശക്തമാകുന്നു.


നടുവണ്ണൂരിലെ മന്ദങ്കാവിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ബീവ്റേജ് കോർപ്പറേഷൻ ഗോഡൗണിൽ ജോലിക്കാരെ നിയമിച്ചതുമായി ബന്ധപ്പെട്ടാണ് സംയുക്ത തൊഴിലാളി ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സമരം നടക്കുന്നത്.


ഗോഡൗണിന്റെ കവാടത്തിൽ തുടങ്ങിയ അനിശ്ചിത കാല സമരം ആറാം ദിവസത്തിലേക്കു കടന്നു.

സി.ഐ.ടി.യുവിൽപ്പെട്ട 16 പേർക്കു മാത്രം ജോലി നൽകിയെന്നാരോപിച്ചാണ് എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, എസ്.ടി.യു, ബി.എം.എസ്. തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ സമരം നടക്കുന്നത്.


ഇപ്പോൾ കേരളത്തിൽ മൂന്നു ഗോഡൗണുകളാണ് പ്രവർത്തനം തുടങ്ങുന്നത്. മൂന്നു വർഷത്തേക്കുള്ള എഗ്രിമെന്റിലാണ് ഈ സ്ഥാപനം ഇപ്പോൾ പ്രവർത്തിക്കുന്നത്.


നിരവധി പേർക്ക് ജോലി ലഭിക്കാനുള്ള സാധ്യത ഉള്ളതിനാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രദേശവാസികൾക്കും മറ്റും പരിഗണന നൽകി ആനുപാതികമായി ലഭിക്കേണ്ട ജോലി അവസരങ്ങൾ നൽകാനുള്ള നടപടികൾ സ്വീകരിക്കണം എന്നതാണ് സമരക്കാരുടെ ആവശ്യം.


കഴിഞ്ഞ ദിവസം പാലക്കാട് പ്രവർത്തിക്കുന്ന മദ്യ ഉല്പാദനശാലയിൽ നിന്നു ലോഡുമായി വന്ന ലോറിയിൽ നിന്നു സാധനങ്ങൾ ഇറക്കാൻ കഴിഞ്ഞിരുന്നില്ല.

പിന്നീട്  പൊലീസ് സാന്നിധ്യത്തിൽ ഇറക്കുകയായിരുന്നു. പ്രശ്നത്തിന് പരിഹാരം കാണാത്ത പക്ഷം അതി ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഭാരവാഹികൾ പറഞ്ഞു.


പത്ര സമ്മേളനത്തിൽ ചെയർമാൻ സത്യനാഥൻ  മേലേടത്ത്, വൈസ് ചെയർമാൻ രേഷ്മാരാജൻ, കൺവീനർ കെ.ടി.കെ.റഷീദ്, ജോയിന്‍റ് കൺവീനർ എ.കെ.ശ്രീജിത്ത് ട്രഷറർ കെ.പി.സത്യൻ, എ.പി.ഷാജി, സുരേന്ദ്രൻ മന്ദങ്കാവ് എന്നിവർ പങ്കെടുത്തു.

The strike started under the leadership of the joint labor organizations in front of the Mandankaon Beverage warehouse is intensifying

Next TV

Related Stories
ആരോഗ്യ മേള  നടത്തി

Feb 7, 2023 03:47 PM

ആരോഗ്യ മേള നടത്തി

കോട്ടൂർ ഗ്രാമപഞ്ചായത്ത്കുടുംബാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രത്തിൽ വെച്ച് നടത്തിയ മെഡിക്കൽ ക്യാമ്പിൽ നൂറുകണക്കിന് പേർ...

Read More >>
നികുതി വർധനവ്; സംസ്ഥാന ബജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കണം- മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി

Feb 7, 2023 03:41 PM

നികുതി വർധനവ്; സംസ്ഥാന ബജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കണം- മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി

ജനജീവിതം ദുസ്സഹമാക്കുന്ന തരത്തിൽ നികുതി വർധനവ് ഏർപ്പെടുത്തി കൊണ്ടുള്ള സംസ്ഥാന ബജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിയോജക...

Read More >>
പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് അവസാനിച്ചു

Feb 6, 2023 07:13 PM

പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് അവസാനിച്ചു

പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് അവസാനിച്ചു...

Read More >>
പിണറായി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബി ജെ പി പദയാത്ര ഫിബ്രവരി 10, 11 തിയ്യതികളിൽ

Feb 4, 2023 10:25 PM

പിണറായി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബി ജെ പി പദയാത്ര ഫിബ്രവരി 10, 11 തിയ്യതികളിൽ

പിണറായി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബി ജെ പി പദയാത്ര ഫിബ്രവരി 10, 11...

Read More >>
ബജറ്റിൽ എലത്തൂർ നിയോജകമണ്ഡലത്തിൽ നന്മണ്ട - 14 ൽ സ്റ്റേഡിയം നിർമ്മാണം

Feb 4, 2023 10:17 PM

ബജറ്റിൽ എലത്തൂർ നിയോജകമണ്ഡലത്തിൽ നന്മണ്ട - 14 ൽ സ്റ്റേഡിയം നിർമ്മാണം

ബജറ്റിൽ എലത്തൂർ നിയോജകമണ്ഡലത്തിൽ നന്മണ്ട - 14 ൽ സ്റ്റേഡിയം നിർമ്മാണം...

Read More >>
കൂരാച്ചുണ്ട് പഞ്ചായത്ത് ഒമ്പതാം വാർഡ് കുടുംബശ്രീ എഡിഎസ് വാർഷികാഘോഷം സമുചിതമായി ആഘോഷിച്ചു

Feb 4, 2023 10:12 PM

കൂരാച്ചുണ്ട് പഞ്ചായത്ത് ഒമ്പതാം വാർഡ് കുടുംബശ്രീ എഡിഎസ് വാർഷികാഘോഷം സമുചിതമായി ആഘോഷിച്ചു

കൂരാച്ചുണ്ട് പഞ്ചായത്ത് ഒമ്പതാം വാർഡ് കുടുംബശ്രീ എഡിഎസ് വാർഷികാഘോഷം സമുചിതമായി...

Read More >>
Top Stories