---
title: " അരിക്കുളം കൃഷിഭവനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു"
english_title: "Dharna was organized in front of Arikulam Krishi Bhavan "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/77037/dharna-was-organized-in-front-of-arikulam-krishi-bhavan"
published_at: "2022-10-27T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a9d731c1a0_000000000000000000000011111.jpg"
keywords: []
---

#  അരിക്കുളം കൃഷിഭവനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു

> **Lead Summary:** നടുവണ്ണൂർ:നാളികേര വിലതകർച്ച, കർഷകർ നേരിടുന്ന മറ്റു പ്രശ്നങ്ങൾ എന്നിവ ഉന്നയിച്ചുകൊണ്ട് കിസാൻ ജനത പഞ്ചായത്ത്‌ കമ്മിറ്റിയുടെ കീഴിൽ അരിക്കുളം കൃഷിഭവനു മുന്നിൽ **ധർണ്ണ സംഘടിപ്പിച്ചു.**** കിസാൻ ജനത ജില്ലാസെക്രെട്ടറി സി.ഡി.പ്രകാശ് ധർണ്ണ ഉദ്ഘാടനം ചെയ്തു.**** താങ്ങുവില ഉയർത്തി കൃഷിഭവനുകളിലൂടെ പച്ചതേങ്ങ സംഭരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടുക, ബഫർസോൺ വിഷയത്തിൽ കർഷകർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുക, കാർഷിക, രാസവളം സബ്‌സിഡികൾ പുനസ്ഥാപിക്കുക, വിള ഇൻഷുറൻസ് കാര്യക്ഷമമാക്കുക,വന്യജീവി ആക്രമണം, പ്രകൃതി ക്ഷോഭം എന്നിവ മൂലം വിള നഷ്ടപെടുന്ന കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകുക, ബാങ്കുകൾ കർഷകരോട് ഉദാര സമീപനം സ്വീകരിച്ച് വായ്പകൾ നൽകാൻ തയാറാവുക എന്നീ ആവശ്യങ്ങള്‍ അദ്ദേഹം തതവസരത്തില്‍&nbsp; ഉന്നയിച്ചു. ****

## Article Content

നടുവണ്ണൂർ:നാളികേര വിലതകർച്ച, കർഷകർ നേരിടുന്ന മറ്റു പ്രശ്നങ്ങൾ എന്നിവ ഉന്നയിച്ചുകൊണ്ട് കിസാൻ ജനത പഞ്ചായത്ത്‌ കമ്മിറ്റിയുടെ കീഴിൽ അരിക്കുളം കൃഷിഭവനു മുന്നിൽ **ധർണ്ണ സംഘടിപ്പിച്ചു.**** കിസാൻ ജനത ജില്ലാസെക്രെട്ടറി സി.ഡി.പ്രകാശ് ധർണ്ണ ഉദ്ഘാടനം ചെയ്തു.**** താങ്ങുവില ഉയർത്തി കൃഷിഭവനുകളിലൂടെ പച്ചതേങ്ങ സംഭരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടുക, ബഫർസോൺ വിഷയത്തിൽ കർഷകർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുക, കാർഷിക, രാസവളം സബ്‌സിഡികൾ പുനസ്ഥാപിക്കുക, വിള ഇൻഷുറൻസ് കാര്യക്ഷമമാക്കുക,വന്യജീവി ആക്രമണം, പ്രകൃതി ക്ഷോഭം എന്നിവ മൂലം വിള നഷ്ടപെടുന്ന കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകുക, ബാങ്കുകൾ കർഷകരോട് ഉദാര സമീപനം സ്വീകരിച്ച് വായ്പകൾ നൽകാൻ തയാറാവുക എന്നീ ആവശ്യങ്ങള്‍ അദ്ദേഹം തതവസരത്തില്‍&nbsp; ഉന്നയിച്ചു. ****

****പി.ശങ്കരൻ നായർ അധ്യക്ഷനായ ധര്‍ണ്ണക്ക് **വിസ്മയ മുരളീധരൻ, കെ.എം.വാസു, രമാദേവി, സി.കുഞ്ഞികണ്ണൻ എന്നിവർ നേതൃത്വം നൽകി.**കിസാൻ ജനത ജില്ലാ വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌ വള്ളോട്ട്, മണ്ഡലം പ്രസിഡന്റ്‌ കല്ലോട് ഗോപാലൻ, ബിജു എരവട്ടൂർ, എം.പ്രകാശൻ, കെ.എം.മുരളീധരൻ, പി.മുഹമ്മദലി മാസ്റ്റർ, സി.വിനോദൻ, എം.ഷാജിത്ത്,  സി.നാരായണൻ എന്നിവർ സംസാരിച്ചു. **

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/77037/dharna-was-organized-in-front-of-arikulam-krishi-bhavan)