---
title: "ജാസ്മിന്‍ വാലി ഡി അഡിക്ഷന്‍-മെന്റല്‍ ഹെല്‍ത്ത്-റിഹാബിലിറ്റേഷന്‍ കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം ഒക്ടോബര്‍ 29ന് നടക്കും"
english_title: "Ground-breaking ceremony for Jasmine Valley Addiction-Mental Health-Rehabilitation Center on October 29 "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/77043/ground-breaking-ceremony-for-jasmine-valley-addiction-mental-health-rehabilitation-center-on-october-29"
published_at: "2022-10-27T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635aa5f6088df_5555555555555555555555.jpg"
keywords: []
---

# ജാസ്മിന്‍ വാലി ഡി അഡിക്ഷന്‍-മെന്റല്‍ ഹെല്‍ത്ത്-റിഹാബിലിറ്റേഷന്‍ കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം ഒക്ടോബര്‍ 29ന് നടക്കും

> **Lead Summary:** താമരശ്ശേരി:കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ഫൗണ്ടേണ്ടഷന്‍ താമരശ്ശേരി കട്ടിപ്പാറയില്‍ വിപുലമായ സൗകര്യങ്ങളോടെ ആരംഭിക്കുന്ന 'ജാസ്മിന്‍ വാലി' ഡിഅഡിക്ഷന്‍-മെന്റല്‍ ഹെല്‍ത്ത്-റിഹാബിലിറ്റേഷന്‍ കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം ഒക്ടോബര്‍ 29ന് ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.താമരശ്ശേരി ഹോട്ടല്‍ വയനാട് റീജന്‍സിയില്‍ വൈകുന്നേരം നാലിന് നടക്കുന്ന ചടങ്ങ് എം.കെ.രാഘവന്‍ എം.പി.ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ.അബ്ദുല്‍ അസീസ് തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിക്കും.എംഎല്‍എ മാരായ ഡോ.എം.കെ.മുനീര്‍, അഡ്വ.പി.ടി.എ.റഹീം എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. എ.ഡി.എം.സി മുഹമ്മദ് റഫീഖ്, പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ. മുഹമ്മദലി, സെക്രട്ടറി എം.അബ്ദുല്‍ മജീദ് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. രണ്ട് ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ പത്ത് ഏക്കര്‍ ഭൂമിയിലാണ് പദ്ധതി ആരംഭിക്കുന്നത്. 300 രോഗികള്‍ക്ക് ഒരേ സമയം ചികിത്സ നല്‍കാന്‍ കഴിയുന്ന സെന്ററില്‍ 100 രോഗികളെ കിടത്തി ചികിത്സിക്കാനും സൗകര്യമുണ്ടാവും. വിശാലമായ ഫാമിലി കൗണ്‍സിലിംഗ് സെന്ററും പദ്ധതിയില്‍ ഉള്‍പ്പെടും. വര്‍ഷത്തില്‍ 3500 കുടുംബങ്ങള്‍ക്ക് പദ്ധതിയിലൂടെ ആശ്വാസമേകാന്‍ സാധിക്കും. സൈക്കോളജി&ക്ലിനിക്കല്‍ സൈക്കോളജി ട്രെയിനിങ് സെന്ററും, റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും പദ്ധതിയുടെ ഭാഗമാണ്. മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2023 ഒക്ടോബറോടെ പൂര്‍ത്തിയാക്കും. പീപ്പിള്‍സ് ഫൗണ്ടേഷന്‍ കോഴിക്കോട് ജില്ല കോഡിനേറ്റര്‍ അബ്ദുല്‍ മജീദ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹമീദ് സാലിം,ശിഹാബുദ്ധീന്‍ ഇബ്നു, ഹംസ, ഉമര്‍ അഹമ്മദ്, റാഷി താമരശ്ശേരി എന്നിവര്‍ താമരശ്ശേരി പ്രസ് ഫോറം മീഡിയ ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

## Article Content

താമരശ്ശേരി:കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ഫൗണ്ടേണ്ടഷന്‍ താമരശ്ശേരി കട്ടിപ്പാറയില്‍ വിപുലമായ സൗകര്യങ്ങളോടെ ആരംഭിക്കുന്ന 'ജാസ്മിന്‍ വാലി' ഡിഅഡിക്ഷന്‍-മെന്റല്‍ ഹെല്‍ത്ത്-റിഹാബിലിറ്റേഷന്‍ കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം ഒക്ടോബര്‍ 29ന് ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.താമരശ്ശേരി ഹോട്ടല്‍ വയനാട് റീജന്‍സിയില്‍ വൈകുന്നേരം നാലിന് നടക്കുന്ന ചടങ്ങ് എം.കെ.രാഘവന്‍ എം.പി.ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ.അബ്ദുല്‍ അസീസ് തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിക്കും.എംഎല്‍എ മാരായ ഡോ.എം.കെ.മുനീര്‍, അഡ്വ.പി.ടി.എ.റഹീം എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. എ.ഡി.എം.സി മുഹമ്മദ് റഫീഖ്, പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ. മുഹമ്മദലി, സെക്രട്ടറി എം.അബ്ദുല്‍ മജീദ് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. രണ്ട് ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ പത്ത് ഏക്കര്‍ ഭൂമിയിലാണ് പദ്ധതി ആരംഭിക്കുന്നത്. 300 രോഗികള്‍ക്ക് ഒരേ സമയം ചികിത്സ നല്‍കാന്‍ കഴിയുന്ന സെന്ററില്‍ 100 രോഗികളെ കിടത്തി ചികിത്സിക്കാനും സൗകര്യമുണ്ടാവും. വിശാലമായ ഫാമിലി കൗണ്‍സിലിംഗ് സെന്ററും പദ്ധതിയില്‍ ഉള്‍പ്പെടും. വര്‍ഷത്തില്‍ 3500 കുടുംബങ്ങള്‍ക്ക് പദ്ധതിയിലൂടെ ആശ്വാസമേകാന്‍ സാധിക്കും. സൈക്കോളജി&ക്ലിനിക്കല്‍ സൈക്കോളജി ട്രെയിനിങ് സെന്ററും, റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും പദ്ധതിയുടെ ഭാഗമാണ്. മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2023 ഒക്ടോബറോടെ പൂര്‍ത്തിയാക്കും. പീപ്പിള്‍സ് ഫൗണ്ടേഷന്‍ കോഴിക്കോട് ജില്ല കോഡിനേറ്റര്‍ അബ്ദുല്‍ മജീദ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹമീദ് സാലിം,ശിഹാബുദ്ധീന്‍ ഇബ്നു, ഹംസ, ഉമര്‍ അഹമ്മദ്, റാഷി താമരശ്ശേരി എന്നിവര്‍ താമരശ്ശേരി പ്രസ് ഫോറം മീഡിയ ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/77043/ground-breaking-ceremony-for-jasmine-valley-addiction-mental-health-rehabilitation-center-on-october-29)