---
title: "സമന്വയം നാഷണൽ സർവീസ് സ്കീം ദ്വിദിന ക്യാമ്പ് ഒക്ടോബർ 29 ന് കൂത്താളിയില്‍ തുടക്കമിടും"
english_title: "samanvaya National Service Scheme two-day camp will start on October 29 at koothali"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/77286/samanvaya-national-service-scheme-two-day-camp-will-start-on-october-29-at-koothali"
published_at: "2022-10-28T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635c068909cc4_sama.jpg"
keywords: []
---

# സമന്വയം നാഷണൽ സർവീസ് സ്കീം ദ്വിദിന ക്യാമ്പ് ഒക്ടോബർ 29 ന് കൂത്താളിയില്‍ തുടക്കമിടും

> **Lead Summary:** കൂത്താളി:സമന്വയം നാഷണൽ സർവീസ് സ്കീം ദ്വിദിന ക്യാമ്പ് ഒക്ടോബർ 29 ന് കൂത്താളിയില്‍ തുടക്കമിടും. പൊതു വിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കൂത്താളി വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ദിദ്വിന സഹവാസ ക്യാമ്പ് സമന്വയം നാളെ വൈകുന്നേരം 5 മണി മുതൽ ആരംഭിക്കും. പുസ്തക തണൽ, വയോഹിതം, ലഹരിക്കെതിരെ സെൽഫി, പ്ലഡ്ജ് ബുത്ത്, വിമുക്തി ജ്വാല തെളിയിക്കൽ, എന്നിവയെല്ലാം ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്. കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.ബിന്ദു ലഹരി വിരുദ്ധ പതാക ഉയർത്തും. പ്രോഗ്രാം ഓഫീസർ എസ്.സിന്ധു എൻഎസ്എസ് യൂണിറ്റ് പഞ്ചായത്തിൽ ഒരുക്കുന്ന പുസ്തക തണലിലേക്ക് പുസ്തകങ്ങൾ കൈമാറും. സെൽഫി ബൂത്തിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ എ.ജെ.ശ്രീജ നിർവഹിക്കും പിടിഎ പ്രസിഡണ്ട് രാമചന്ദ്രൻ,പി ടിഎ വൈസ് പ്രസിഡണ്ട്, മദർ പിടിഎ അംഗം എന്നിവർ ലഹരി വിരുദ്ധ റാലി നയിക്കും. ജെഎച്ച്ഐ മനു ലഹരിക്കെതിരെയുള്ള സ്റ്റിക്കർ ഷോപ്പുകളിൽ പതിക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കും. കൂത്താളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.എം.അനുപ് കുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ഗോപി എന്നിവർ ലഹരി വിമുക്തി ജ്വാല തെളിയിക്കുന്നതിന് നേതൃത്വം നൽകും. സ്കൂൾ കരിയർ ഗൈഡൻസ് ചാർജ് കെ.സി.ജാഫർ എൻഎസ്എസ് നേതൃത്വത്തിൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ നടന്ന ബോധ്യം 2022 ക്വിസ് കോമ്പറ്റീഷനിൽ പങ്കെടുത്ത റിസ്വാനാ ഷെറിന് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. എൻഎസ്എസ് വളണ്ടിയർമാർ വയോ ഹിതം പ്രോജക്ട് സർവ്വേയുടെ മുന്നോടിയായി വയോജനങ്ങൾക്ക് പൊന്നാട അണിയിക്കും.&nbsp;എൻഎസ്എസ് വളർണ്ടിയർ ശ്രേയ സ്വാഗതം പറയുന്ന ചടങ്ങിന് ലീഡർ എൻ.വിവേക് വിനോദ് നന്ദിയും പറയും.

## Article Content

കൂത്താളി:സമന്വയം നാഷണൽ സർവീസ് സ്കീം ദ്വിദിന ക്യാമ്പ് ഒക്ടോബർ 29 ന് കൂത്താളിയില്‍ തുടക്കമിടും. പൊതു വിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കൂത്താളി വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ദിദ്വിന സഹവാസ ക്യാമ്പ് സമന്വയം നാളെ വൈകുന്നേരം 5 മണി മുതൽ ആരംഭിക്കും. പുസ്തക തണൽ, വയോഹിതം, ലഹരിക്കെതിരെ സെൽഫി, പ്ലഡ്ജ് ബുത്ത്, വിമുക്തി ജ്വാല തെളിയിക്കൽ, എന്നിവയെല്ലാം ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്. കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.ബിന്ദു ലഹരി വിരുദ്ധ പതാക ഉയർത്തും. പ്രോഗ്രാം ഓഫീസർ എസ്.സിന്ധു എൻഎസ്എസ് യൂണിറ്റ് പഞ്ചായത്തിൽ ഒരുക്കുന്ന പുസ്തക തണലിലേക്ക് പുസ്തകങ്ങൾ കൈമാറും. സെൽഫി ബൂത്തിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ എ.ജെ.ശ്രീജ നിർവഹിക്കും പിടിഎ പ്രസിഡണ്ട് രാമചന്ദ്രൻ,പി ടിഎ വൈസ് പ്രസിഡണ്ട്, മദർ പിടിഎ അംഗം എന്നിവർ ലഹരി വിരുദ്ധ റാലി നയിക്കും. ജെഎച്ച്ഐ മനു ലഹരിക്കെതിരെയുള്ള സ്റ്റിക്കർ ഷോപ്പുകളിൽ പതിക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കും. കൂത്താളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.എം.അനുപ് കുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ഗോപി എന്നിവർ ലഹരി വിമുക്തി ജ്വാല തെളിയിക്കുന്നതിന് നേതൃത്വം നൽകും. സ്കൂൾ കരിയർ ഗൈഡൻസ് ചാർജ് കെ.സി.ജാഫർ എൻഎസ്എസ് നേതൃത്വത്തിൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ നടന്ന ബോധ്യം 2022 ക്വിസ് കോമ്പറ്റീഷനിൽ പങ്കെടുത്ത റിസ്വാനാ ഷെറിന് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. എൻഎസ്എസ് വളണ്ടിയർമാർ വയോ ഹിതം പ്രോജക്ട് സർവ്വേയുടെ മുന്നോടിയായി വയോജനങ്ങൾക്ക് പൊന്നാട അണിയിക്കും.&nbsp;എൻഎസ്എസ് വളർണ്ടിയർ ശ്രേയ സ്വാഗതം പറയുന്ന ചടങ്ങിന് ലീഡർ എൻ.വിവേക് വിനോദ് നന്ദിയും പറയും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/77286/samanvaya-national-service-scheme-two-day-camp-will-start-on-october-29-at-koothali)