---
title: "നന്മണ്ടയില്‍ ലഹരി വിരുദ്ധ കാമ്പയിനും ആരോഗ്യ ബോധവത്കരണ ക്ലാസ്സും നടത്തി "
english_title: "An anti-drug campaign and health awareness class were conducted in Nanmanda "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/77384/an-anti-drug-campaign-and-health-awareness-class-were-conducted-in-nanmanda"
published_at: "2022-10-29T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635ce35316dfb_.jpg"
keywords: []
---

# നന്മണ്ടയില്‍ ലഹരി വിരുദ്ധ കാമ്പയിനും ആരോഗ്യ ബോധവത്കരണ ക്ലാസ്സും നടത്തി 

> **Lead Summary:** നന്മണ്ട:ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ബാലുശ്ശേരി ഏരിയാ കമ്മറ്റിയുടെ സഹകരണത്തോടെ ജ്ഞാനപ്രദായനി എ.എൽ.പി.സ്കൂൾ മദർ പിടിഎ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസ്സും ലഹരിവിരുദ്ധ കാമ്പയിനും നടത്തി.പരിപാടി നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.മികച്ച എൽ.എസ്.എസ്. വിജയം നേടിയ സ്കൂളിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നുവെന്നും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങൾ ഏറ്റെടുത്ത് മുന്നേറാൻ കഴിയട്ടെ എന്നും പ്രസിഡണ്ട് ആശംസിച്ചു.തലയാട് ഗവ.ആയുർവേദ ഹോസ്പിറ്റലിലെ സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ.എ.എസ്.പ്രീതി ആരോഗ്യ ബോധവത്കരണ ക്ലാസ്സ് എടുത്തു. ആഹാരം തന്നെയാണ് ഔഷധമെന്നും ശരിയായ ആഹാരങ്ങളും ആഹാര ശീലങ്ങളും കുട്ടികളിലും മുതിർന്നവരിലും ഉണ്ടാവണമെന്നും ഡോക്ടർ പറഞ്ഞു.നന്മണ്ട ഗ്രാമ പഞ്ചായത്ത് അംഗം ഇ.കെ.രാജീവൻ അദ്ധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ ക്യാമ്പയ്നിൽ പങ്കാളികളാവാൻ അദ്ദേഹം രക്ഷിതാക്കളോടഭ്യർഥിച്ചു. പി.ടി.എ.പ്രസിഡണ്ട് സലിം കഞ്ഞിരക്കണ്ടി, മദർ പി.ടി.എ.ചെയർപേഴ്സൺ ഡോ.ഗീതു സതീഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ആയുർവേദ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രശ്നോത്തരി മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് ഡോ.എ.എസ്.പ്രീതി സമ്മാനങ്ങൾ വിതരണം ചെയ്തു.സ്കൂൾ ജൈവ വൈവിധ്യ ഉദ്യാനത്തിലേക്കായി നൽകിയ ഔഷധ സസ്യങ്ങൾ പി.ടി.എ. പ്രസിഡണ്ട് സലിം കാഞ്ഞിരക്കണ്ടി ഏറ്റുവാങ്ങി.പ്രധാനാധ്യാപകൻ പി.വി.ഷാജി സ്വാഗതവും പി.എം.സൽവ നന്ദിയും രേഖപ്പെടുത്തി.

## Article Content

നന്മണ്ട:ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ബാലുശ്ശേരി ഏരിയാ കമ്മറ്റിയുടെ സഹകരണത്തോടെ ജ്ഞാനപ്രദായനി എ.എൽ.പി.സ്കൂൾ മദർ പിടിഎ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസ്സും ലഹരിവിരുദ്ധ കാമ്പയിനും നടത്തി.പരിപാടി നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.മികച്ച എൽ.എസ്.എസ്. വിജയം നേടിയ സ്കൂളിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നുവെന്നും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങൾ ഏറ്റെടുത്ത് മുന്നേറാൻ കഴിയട്ടെ എന്നും പ്രസിഡണ്ട് ആശംസിച്ചു.തലയാട് ഗവ.ആയുർവേദ ഹോസ്പിറ്റലിലെ സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ.എ.എസ്.പ്രീതി ആരോഗ്യ ബോധവത്കരണ ക്ലാസ്സ് എടുത്തു. ആഹാരം തന്നെയാണ് ഔഷധമെന്നും ശരിയായ ആഹാരങ്ങളും ആഹാര ശീലങ്ങളും കുട്ടികളിലും മുതിർന്നവരിലും ഉണ്ടാവണമെന്നും ഡോക്ടർ പറഞ്ഞു.നന്മണ്ട ഗ്രാമ പഞ്ചായത്ത് അംഗം ഇ.കെ.രാജീവൻ അദ്ധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ ക്യാമ്പയ്നിൽ പങ്കാളികളാവാൻ അദ്ദേഹം രക്ഷിതാക്കളോടഭ്യർഥിച്ചു. പി.ടി.എ.പ്രസിഡണ്ട് സലിം കഞ്ഞിരക്കണ്ടി, മദർ പി.ടി.എ.ചെയർപേഴ്സൺ ഡോ.ഗീതു സതീഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ആയുർവേദ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രശ്നോത്തരി മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് ഡോ.എ.എസ്.പ്രീതി സമ്മാനങ്ങൾ വിതരണം ചെയ്തു.സ്കൂൾ ജൈവ വൈവിധ്യ ഉദ്യാനത്തിലേക്കായി നൽകിയ ഔഷധ സസ്യങ്ങൾ പി.ടി.എ. പ്രസിഡണ്ട് സലിം കാഞ്ഞിരക്കണ്ടി ഏറ്റുവാങ്ങി.പ്രധാനാധ്യാപകൻ പി.വി.ഷാജി സ്വാഗതവും പി.എം.സൽവ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/77384/an-anti-drug-campaign-and-health-awareness-class-were-conducted-in-nanmanda)