---
title: " മങ്ങാട് എയുപി സ്കൂളില്‍ ഈ വര്‍ഷത്തെ എല്‍എസ്എസ്, യുഎസ്എസ് വിജയികള്‍ക്ക് അനുമോദനവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു"
english_title: "AUP School Mangad organized a felicitation and awareness class for this year's LSS and USS winners"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/77391/aup-school-mangad-organized-a-felicitation-and-awareness-class-for-this-years-lss-and-uss-winners"
published_at: "2022-10-29T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635cf0421de3c_.jpg"
keywords: []
---

#  മങ്ങാട് എയുപി സ്കൂളില്‍ ഈ വര്‍ഷത്തെ എല്‍എസ്എസ്, യുഎസ്എസ് വിജയികള്‍ക്ക് അനുമോദനവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു

> **Lead Summary:** ഉണ്ണികുളം:മങ്ങാട് എയുപി.സ്കൂളില്‍ ഈ വര്‍ഷത്തെ എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന സംഗമവും ബോധവല്‍ക്കരണ ക്ലാസും പിടിഎ പ്രസിഡന്‍റ് നൗഫല്‍ മങ്ങാടിന്‍റെ അധ്യക്ഷതയില്‍ ബാലുശ്ശേരി എംഎല്‍എ അഡ്വ. കെ.എം.സച്ചിന്‍ ദേവ് ഉദ്ഘാടനം ചെയ്തു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ.നിജില്‍ രാജ്, ഗ്രാമപഞ്ചായത്ത് അംഗം ഖൈറുന്നിസ റഹീം, സ്കൂള്‍ മാനേജര്‍ എന്‍.ആര്‍. മുഹമ്മദ് അബ്ദുള്‍ റസാഖ്, എന്‍.ആര്‍.എ.ട്രസ്റ്റ് ചെയർമാൻ എൻ.അർ. അബ്ദുള്‍ ഷുക്കൂർ എന്നിവര്‍ ഉപഹാര സമര്‍പ്പണം നിർവ്വഹിച്ചു. എം.പി.ടി.എ.ചെയര്‍പേഴ്സണ്‍ എന്‍.സജ്ന, പി.ടി.എ വൈസ് പ്രസിഡന്‍റ്&nbsp; ടി. പി.ഷാജി, അധ്യാപകരായ ടി.എം.നഫീസ, എ.കെ.ഗ്രിജീഷ്, കെ.ഉമ്മര്‍, മുൻ എം.പി.ടി.എ ചെയര്‍പേഴ്സണ്‍ സി.കെ.ഷമീല&nbsp; തുടങ്ങിയവര്‍ ആശംസകൾ അര്‍പ്പിച്ചു. സൈബര്‍ ലോകത്തെ ചതിക്കുഴികളെ കുറിച്ചും, മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍റെ ദൂഷ്യ വശങ്ങളെ കുറിച്ചും ലഹരിക്കെതിരെയുള്ള ജാഗ്രതയെ സംബന്ധിച്ചുമുള്ള ബോധവല്‍ക്കരണ ക്ലാസിന് പ്രമുഖ പരിശീലകന്‍ ഷാഹിദ് എളേറ്റില്‍ നേതൃത്വം നൽകി. പ്രധാനധ്യാപിക കെ.എന്‍.ജമീല സ്വാഗതവും സ്കൂള്‍ സ്റ്റാഫ് സെക്രട്ടറി ടി. അബ്ദുള്‍ ജബ്ബാര്‍ നന്ദിയും രേഖപ്പെടുത്തി.

## Article Content

ഉണ്ണികുളം:മങ്ങാട് എയുപി.സ്കൂളില്‍ ഈ വര്‍ഷത്തെ എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന സംഗമവും ബോധവല്‍ക്കരണ ക്ലാസും പിടിഎ പ്രസിഡന്‍റ് നൗഫല്‍ മങ്ങാടിന്‍റെ അധ്യക്ഷതയില്‍ ബാലുശ്ശേരി എംഎല്‍എ അഡ്വ. കെ.എം.സച്ചിന്‍ ദേവ് ഉദ്ഘാടനം ചെയ്തു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ.നിജില്‍ രാജ്, ഗ്രാമപഞ്ചായത്ത് അംഗം ഖൈറുന്നിസ റഹീം, സ്കൂള്‍ മാനേജര്‍ എന്‍.ആര്‍. മുഹമ്മദ് അബ്ദുള്‍ റസാഖ്, എന്‍.ആര്‍.എ.ട്രസ്റ്റ് ചെയർമാൻ എൻ.അർ. അബ്ദുള്‍ ഷുക്കൂർ എന്നിവര്‍ ഉപഹാര സമര്‍പ്പണം നിർവ്വഹിച്ചു. എം.പി.ടി.എ.ചെയര്‍പേഴ്സണ്‍ എന്‍.സജ്ന, പി.ടി.എ വൈസ് പ്രസിഡന്‍റ്&nbsp; ടി. പി.ഷാജി, അധ്യാപകരായ ടി.എം.നഫീസ, എ.കെ.ഗ്രിജീഷ്, കെ.ഉമ്മര്‍, മുൻ എം.പി.ടി.എ ചെയര്‍പേഴ്സണ്‍ സി.കെ.ഷമീല&nbsp; തുടങ്ങിയവര്‍ ആശംസകൾ അര്‍പ്പിച്ചു. സൈബര്‍ ലോകത്തെ ചതിക്കുഴികളെ കുറിച്ചും, മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍റെ ദൂഷ്യ വശങ്ങളെ കുറിച്ചും ലഹരിക്കെതിരെയുള്ള ജാഗ്രതയെ സംബന്ധിച്ചുമുള്ള ബോധവല്‍ക്കരണ ക്ലാസിന് പ്രമുഖ പരിശീലകന്‍ ഷാഹിദ് എളേറ്റില്‍ നേതൃത്വം നൽകി. പ്രധാനധ്യാപിക കെ.എന്‍.ജമീല സ്വാഗതവും സ്കൂള്‍ സ്റ്റാഫ് സെക്രട്ടറി ടി. അബ്ദുള്‍ ജബ്ബാര്‍ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/77391/aup-school-mangad-organized-a-felicitation-and-awareness-class-for-this-years-lss-and-uss-winners)