---
title: "വെബ്കോ തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല സമരം ഉടൻ ഒത്ത് തീർപ്പാക്കണം "
english_title: "The indefinite strike by Webco workers should be settled immediately "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/77399/the-indefinite-strike-by-webco-workers-should-be-settled-immediately"
published_at: "2022-10-29T15:03:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/635cf5df27e5e_.jpg"
keywords: []
---

# വെബ്കോ തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല സമരം ഉടൻ ഒത്ത് തീർപ്പാക്കണം 

> **Lead Summary:** നടുവണ്ണൂർ:മന്ദങ്കാവിലെ വെബ്കോ ഗോഡൗണിലേക്ക് പ്രദേശത്തെ തൊഴിലാളികളെ പരിഗണിക്കാതെ സി.പി.എം ലിസ്റ്റ്പ്രകാരം പിൻവാതിൽ നിയമനം നടത്തുന്ന തൊഴിലാളി വിരുദ്ധ സമീപനം അവസാനിപ്പിച്ച് പ്രദേശത്തെ തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല സമരം ഉടൻ ഒത്ത് തീർപ്പാക്കണമെന്ന് മുസ്ലിംലീഗ് പഞ്ചായത്ത് പ്രവർത്തക സമിതി അധികൃതരോട് ആവശ്യപ്പെട്ടു. ടി.ഇബ്രാഹിംകുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച പിരിപാടി ഷാഹുൽഹമീദ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു.എം.പോക്കർകുട്ടി മാസ്റ്റർ, പി.എച്ച്.ഷമീർ, പി.സി.അബൂബക്കർ, എം.കെ.പരിത് മാസ്റ്റർ, പി.കാദർ, ബപ്പൻകുട്ടി നടുവണ്ണൂർ, ഇ.കെ.സഹീർ, മണോളി ഇബ്രാഹിം മാസ്റ്റർ, കെ.ടി.കെ.റഷീദ്, കുന്നുമ്മൽ ബഷീർ, നെല്ലൂര് ഇബ്രാഹിംകുട്ടി, പി.ലത്തീഫ്, സുഹാജ് നടുവണ്ണൂർ, പി.കെ.ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. അഷറഫ് പുതിയപുറം സ്വാഗതവും, കേയക്കണ്ടി അബ്ദുള്ള നന്ദിയും പറഞ്ഞു.

## Article Content

നടുവണ്ണൂർ:മന്ദങ്കാവിലെ വെബ്കോ ഗോഡൗണിലേക്ക് പ്രദേശത്തെ തൊഴിലാളികളെ പരിഗണിക്കാതെ സി.പി.എം ലിസ്റ്റ്പ്രകാരം പിൻവാതിൽ നിയമനം നടത്തുന്ന തൊഴിലാളി വിരുദ്ധ സമീപനം അവസാനിപ്പിച്ച് പ്രദേശത്തെ തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല സമരം ഉടൻ ഒത്ത് തീർപ്പാക്കണമെന്ന് മുസ്ലിംലീഗ് പഞ്ചായത്ത് പ്രവർത്തക സമിതി അധികൃതരോട് ആവശ്യപ്പെട്ടു. ടി.ഇബ്രാഹിംകുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച പിരിപാടി ഷാഹുൽഹമീദ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു.എം.പോക്കർകുട്ടി മാസ്റ്റർ, പി.എച്ച്.ഷമീർ, പി.സി.അബൂബക്കർ, എം.കെ.പരിത് മാസ്റ്റർ, പി.കാദർ, ബപ്പൻകുട്ടി നടുവണ്ണൂർ, ഇ.കെ.സഹീർ, മണോളി ഇബ്രാഹിം മാസ്റ്റർ, കെ.ടി.കെ.റഷീദ്, കുന്നുമ്മൽ ബഷീർ, നെല്ലൂര് ഇബ്രാഹിംകുട്ടി, പി.ലത്തീഫ്, സുഹാജ് നടുവണ്ണൂർ, പി.കെ.ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. അഷറഫ് പുതിയപുറം സ്വാഗതവും, കേയക്കണ്ടി അബ്ദുള്ള നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/77399/the-indefinite-strike-by-webco-workers-should-be-settled-immediately)