---
title: "തൃക്കുറ്റിശ്ശേരി ദേശീയ വായനശാലയിൽ വായനയാണ് ലഹരി പദ്ധതിക്ക് തുടക്കമായി "
english_title: "Reading is the start of Lahari Project at Thrikkutissery National Library "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/77566/reading-is-the-start-of-lahari-project-at-thrikkutissery-national-library"
published_at: "2022-10-30T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635e311523991_.jpg"
keywords: []
---

# തൃക്കുറ്റിശ്ശേരി ദേശീയ വായനശാലയിൽ വായനയാണ് ലഹരി പദ്ധതിക്ക് തുടക്കമായി 

> **Lead Summary:** തൃക്കുറ്റിശ്ശേരി:മനുഷ്യ മനസ്റ്റിനെ അന്ധതയിലേക്ക് ആഴ്ത്തുന്ന ലഹരി വസ്തുക്കൾക്കെതിരെ മനസ്സിനും ബുദ്ധിക്കും ഉണർവ്വും ഉയർച്ചയുമേകുന്ന വായനയുടെ പുതുലഹരിയുമായി തൃക്കുറ്റിശ്ശേരി ദേശീയ വായനശാലയിൽ വായനയാണ് ലഹരി പദ്ധതിക്ക് തുടക്കമായി. വായനശാല ഹാളിൽ ചേർന്ന ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എൻ.ശങ്കരൻ മാസ്റ്റർ പദ്ധതി ഉദ്ഘാടനം ചെയ്തു. കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം കെ.കെ.സിജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അശ്വിൻ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രഭാഷണം നടത്തി. വായനശാലയിലെ പുതിയ പുസ്കങ്ങളുടെ പ്രദർശനം താലൂക്ക് കൗൺസിലർ കെ.വി.പ്രമോദ് ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി കൺവീനർ കെ.ശങ്കരൻ നമ്പൂതിരി, എ.കെ. കൃഷ്ണൻ, എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി പി.എം.രാമനുണ്ണി സ്വാഗതവും, പ്രസിഡന്റ് ഹരിദാസൻ നന്ദിയും പറഞ്ഞു.

## Article Content

തൃക്കുറ്റിശ്ശേരി:മനുഷ്യ മനസ്റ്റിനെ അന്ധതയിലേക്ക് ആഴ്ത്തുന്ന ലഹരി വസ്തുക്കൾക്കെതിരെ മനസ്സിനും ബുദ്ധിക്കും ഉണർവ്വും ഉയർച്ചയുമേകുന്ന വായനയുടെ പുതുലഹരിയുമായി തൃക്കുറ്റിശ്ശേരി ദേശീയ വായനശാലയിൽ വായനയാണ് ലഹരി പദ്ധതിക്ക് തുടക്കമായി. വായനശാല ഹാളിൽ ചേർന്ന ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എൻ.ശങ്കരൻ മാസ്റ്റർ പദ്ധതി ഉദ്ഘാടനം ചെയ്തു. കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം കെ.കെ.സിജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അശ്വിൻ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രഭാഷണം നടത്തി. വായനശാലയിലെ പുതിയ പുസ്കങ്ങളുടെ പ്രദർശനം താലൂക്ക് കൗൺസിലർ കെ.വി.പ്രമോദ് ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി കൺവീനർ കെ.ശങ്കരൻ നമ്പൂതിരി, എ.കെ. കൃഷ്ണൻ, എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി പി.എം.രാമനുണ്ണി സ്വാഗതവും, പ്രസിഡന്റ് ഹരിദാസൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/77566/reading-is-the-start-of-lahari-project-at-thrikkutissery-national-library)