---
title: "മെഡിസെപ്പ് പദ്ധതിയിൽ സംസ്ഥാനത്തെ പ്രധാനപ്പെട്ട മുഴുവൻ ആശുപത്രികളെയും ഉൾപ്പെടുത്തുകയും എല്ലാ രോഗങ്ങൾക്കും പരിരക്ഷ ലഭിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു"
english_title: "The government was asked to include all important hospitals in the state in the Medisep scheme and cover all diseases. "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/77617/the-government-was-asked-to-include-all-important-hospitals-in-the-state-in-the-medisep-scheme-and-cover-all-diseases"
published_at: "2022-10-30T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635e825fc5dc8_.jpg"
keywords: []
---

# മെഡിസെപ്പ് പദ്ധതിയിൽ സംസ്ഥാനത്തെ പ്രധാനപ്പെട്ട മുഴുവൻ ആശുപത്രികളെയും ഉൾപ്പെടുത്തുകയും എല്ലാ രോഗങ്ങൾക്കും പരിരക്ഷ ലഭിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു

> **Lead Summary:** ബാലുശ്ശേരി:കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ബാലുശ്ശേരി മണ്ഡലം വാർഷിക സമ്മേളനം പറമ്പത്ത് നാരായണി ടീച്ചർ നഗറിൽ ഡോ.ഓ.കെ.ജി.ഓഡിറ്റോറിയത്തില്‍ വെച്ച് കെ.എസ്.എസ്.പി.എ. ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ട് എൻ.പ്രഭാകരന്റെ അദ്ധ്യക്ഷതയിൽ നടന്നു. സമ്മേളനം കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.പി.എം.നിയാസ് ഉദ്ഘാടനം ചെയ്തു. പെൻഷൻ പരിഷ്കരണത്തിന്റെ ഭാഗമായി ലഭിക്കാനുള്ള പെൻഷൻ കുടിശ്ശികയും ക്ഷാമബത്ത കുടിശ്ശികയും അനന്തമായി നീട്ടികൊണ്ട് പോകുവാനുള്ള പിണറായി സർക്കാരിന്റെ നടപടി പെൻഷൻകാരോട് കാണിക്കുന്ന കടുത്ത വഞ്ചനയാണെന്നും പ്രസ്തുത കുടിശ്ശിക എത്രയും പെട്ടന്ന് ലഭിക്കാനുള്ള നടപടി സർക്കാരിന്റെ ഭാഗത്തു നിന്ന് ഉടനെ ഉണ്ടാകണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പ്രസ്താവിച്ചു. മെഡിസെപ്പ് പദ്ധതിയിൽ സംസ്ഥാനത്തെ പ്രധാനപെട്ട മുഴുവൻ ആശുപത്രികളെയും ഉൾപെടുത്തണമെന്നും എല്ലാ രോഗങ്ങൾക്കും ഈ പദ്ധതിയിലൂടെ പരിരക്ഷ ലഭിക്കണമെന്നും 11% ക്ഷാമബത്ത സർക്കാർ ഉടനെ പ്രഖ്യാപിക്കണമെന്നും സമ്മേളനം ഒരു പ്രമേയത്തിലൂടെ ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു. സമ്മേളനത്തിൽ കെ.പി.സി.സി അംഗം കെ.രാമചന്ദ്രൻ പാവപ്പെട്ട അംഗങ്ങള്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു. കെ.എസ്.എസ്.പി.എ സംസ്ഥാന കമ്മിറ്റി അംഗം എം.എം.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. പുതിയ അംഗങ്ങള്‍ക്കുള്ള വരവേൽപ്പ് ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീധരൻ പാലയാട് നിർവ്വഹിച്ചു. ബാലുശ്ശേരി മണ്ഡലം കോൺഗ്രസ്‌ പ്രസിഡണ്ട് വി.സി.വിജയൻ, കെ.എസ്.എസ്.പി.എ നിയോജക മണ്ഡലം പ്രസിഡണ്ട് എ.കെ.രാധാകൃഷ്ണൻ, പാറക്കൽ ബാലൻ, കെ. ഭാസ്കരൻ കിണറുള്ളതിൽ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ യു.കെ.വിജയൻ, ഹരീഷ് നന്ദനം, കെ.എസ്.എസ്.പി.എ നിയോജക മണ്ഡലം സെക്രട്ടറി വി.സി.ശിവദാസ്, ബാലുശ്ശേരി മണ്ഡലം സെക്രട്ടറി എം.രവീന്ദ്രൻ, കെ.വി.ഉണ്ണികൃഷ്ണൻ, സി.വിശ്വനാഥൻ നായർ, വി.ടി.ഉണ്ണിമാധവൻ എന്നിവർ സംസാരിച്ചു.

## Article Content

ബാലുശ്ശേരി:കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ബാലുശ്ശേരി മണ്ഡലം വാർഷിക സമ്മേളനം പറമ്പത്ത് നാരായണി ടീച്ചർ നഗറിൽ ഡോ.ഓ.കെ.ജി.ഓഡിറ്റോറിയത്തില്‍ വെച്ച് കെ.എസ്.എസ്.പി.എ. ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ട് എൻ.പ്രഭാകരന്റെ അദ്ധ്യക്ഷതയിൽ നടന്നു. സമ്മേളനം കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.പി.എം.നിയാസ് ഉദ്ഘാടനം ചെയ്തു. പെൻഷൻ പരിഷ്കരണത്തിന്റെ ഭാഗമായി ലഭിക്കാനുള്ള പെൻഷൻ കുടിശ്ശികയും ക്ഷാമബത്ത കുടിശ്ശികയും അനന്തമായി നീട്ടികൊണ്ട് പോകുവാനുള്ള പിണറായി സർക്കാരിന്റെ നടപടി പെൻഷൻകാരോട് കാണിക്കുന്ന കടുത്ത വഞ്ചനയാണെന്നും പ്രസ്തുത കുടിശ്ശിക എത്രയും പെട്ടന്ന് ലഭിക്കാനുള്ള നടപടി സർക്കാരിന്റെ ഭാഗത്തു നിന്ന് ഉടനെ ഉണ്ടാകണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പ്രസ്താവിച്ചു. മെഡിസെപ്പ് പദ്ധതിയിൽ സംസ്ഥാനത്തെ പ്രധാനപെട്ട മുഴുവൻ ആശുപത്രികളെയും ഉൾപെടുത്തണമെന്നും എല്ലാ രോഗങ്ങൾക്കും ഈ പദ്ധതിയിലൂടെ പരിരക്ഷ ലഭിക്കണമെന്നും 11% ക്ഷാമബത്ത സർക്കാർ ഉടനെ പ്രഖ്യാപിക്കണമെന്നും സമ്മേളനം ഒരു പ്രമേയത്തിലൂടെ ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു. സമ്മേളനത്തിൽ കെ.പി.സി.സി അംഗം കെ.രാമചന്ദ്രൻ പാവപ്പെട്ട അംഗങ്ങള്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു. കെ.എസ്.എസ്.പി.എ സംസ്ഥാന കമ്മിറ്റി അംഗം എം.എം.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. പുതിയ അംഗങ്ങള്‍ക്കുള്ള വരവേൽപ്പ് ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീധരൻ പാലയാട് നിർവ്വഹിച്ചു. ബാലുശ്ശേരി മണ്ഡലം കോൺഗ്രസ്‌ പ്രസിഡണ്ട് വി.സി.വിജയൻ, കെ.എസ്.എസ്.പി.എ നിയോജക മണ്ഡലം പ്രസിഡണ്ട് എ.കെ.രാധാകൃഷ്ണൻ, പാറക്കൽ ബാലൻ, കെ. ഭാസ്കരൻ കിണറുള്ളതിൽ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ യു.കെ.വിജയൻ, ഹരീഷ് നന്ദനം, കെ.എസ്.എസ്.പി.എ നിയോജക മണ്ഡലം സെക്രട്ടറി വി.സി.ശിവദാസ്, ബാലുശ്ശേരി മണ്ഡലം സെക്രട്ടറി എം.രവീന്ദ്രൻ, കെ.വി.ഉണ്ണികൃഷ്ണൻ, സി.വിശ്വനാഥൻ നായർ, വി.ടി.ഉണ്ണിമാധവൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/77617/the-government-was-asked-to-include-all-important-hospitals-in-the-state-in-the-medisep-scheme-and-cover-all-diseases)