അവിടനല്ലൂര്‍:വർധിച്ചു വരുന്ന ലഹരി ഉപയോഗ വിതരണങ്ങൾക്കെതിരെ പ്രതിരോധ ജ്വാല തീർത്ത് കർമ അയല്പക്കവേദി.
ലഹരി ഉപയോഗം ആപൽക്കരമാം വിധം വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ശക്തിപകരാനും ജനങ്ങളെ ബോധവാൻമാരാക്കാനും ഉള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രതിരോധജ്വാല തെളിയിച്ചത്.
ചെറു ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളെ പോലും വാഹകരും, ഉപഭോക്താക്കളും ആക്കുന്ന മാഫിയയുടെ കൈകളിൽ നിന്നും സമൂഹത്തെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു നടത്തിയ പരിപാടിയിൽ വി.രാജൻമാസ്റ്റർ അധ്യക്ഷം വഹിച്ചു.
ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എന്‍.പി.ഹമീദ് വിശദീകരണം നടത്തി.
ടി.കെ.വിജയൻ, K. P.പ്രബീഷ് എന്നിവർ സംസാരിച്ച ചടങ്ങില്‍ ഇ.എം.സുഭാഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Avitanallur Karma Ayalpakkavedi to fight against increasing drug use and supply