---
title: "നന്മണ്ട ലഹരിക്കെതിരെ മനുഷ്യ ചങ്ങല തീർത്ത് കുട്ടിപ്പൊലീസുകാർ"
english_title: "Child policemen have broken the human chain against harmful drugs "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/77806/child-policemen-have-broken-the-human-chain-against-harmful-drugs"
published_at: "2022-10-31T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635fcb49a317a_.jpg"
keywords: []
---

# നന്മണ്ട ലഹരിക്കെതിരെ മനുഷ്യ ചങ്ങല തീർത്ത് കുട്ടിപ്പൊലീസുകാർ

> **Lead Summary:** നന്മണ്ട:നന്മണ്ട ഹയർസെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരായി മനുഷ്യ ചങ്ങല തീർത്തു. പ്രതിരോധ ചങ്ങലയുടെ ഉദ്ഘാടനം കാക്കൂർ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എം.സനൽരാജ് നിർവ്വഹിച്ചു. നന്മണ്ട ഗ്രാമ പഞ്ചായത്ത് അംഗം ഇ.കെ.രാജീവൻ, കോഴിക്കോട് റൂറൽ ജില്ല എസ്പിസി അസിസ്റ്റന്റ് നോഡൽ ഓഫീസർ സതീഷ് കുമാർ, എഎൻഒ യൂസഫ്, പിടിഎ പ്രസിഡണ്ട് ടി.എം.സുരേഷ്, മദർ പിടിഎ ചെയർപേഴ്സൺ സലീന റഹീം, ഹെഡ് മാസ്റ്റര്‍ കെ.അബൂബക്കർ സിദ്ദിഖ്, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ കെ.ഷിബു, കെ.രാജൻ, മുഹമ്മദ് റഫീഖ്, പി.ടി സലീം, കേഡറ്റുകളായ അനന്ദു, അമൃത ലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിലും പരിസര പ്രദേശങ്ങളിലുമായി നടന്നു വരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഇരുന്നൂറോളം കേഡറ്റുകളും , അധ്യാപകരും, പൊലീസ് ഓഫീസർമാരും, വിദ്യാർത്ഥികളും ചങ്ങലയിൽ കണ്ണികളായി.

## Article Content

നന്മണ്ട:നന്മണ്ട ഹയർസെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരായി മനുഷ്യ ചങ്ങല തീർത്തു. പ്രതിരോധ ചങ്ങലയുടെ ഉദ്ഘാടനം കാക്കൂർ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എം.സനൽരാജ് നിർവ്വഹിച്ചു. നന്മണ്ട ഗ്രാമ പഞ്ചായത്ത് അംഗം ഇ.കെ.രാജീവൻ, കോഴിക്കോട് റൂറൽ ജില്ല എസ്പിസി അസിസ്റ്റന്റ് നോഡൽ ഓഫീസർ സതീഷ് കുമാർ, എഎൻഒ യൂസഫ്, പിടിഎ പ്രസിഡണ്ട് ടി.എം.സുരേഷ്, മദർ പിടിഎ ചെയർപേഴ്സൺ സലീന റഹീം, ഹെഡ് മാസ്റ്റര്‍ കെ.അബൂബക്കർ സിദ്ദിഖ്, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ കെ.ഷിബു, കെ.രാജൻ, മുഹമ്മദ് റഫീഖ്, പി.ടി സലീം, കേഡറ്റുകളായ അനന്ദു, അമൃത ലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിലും പരിസര പ്രദേശങ്ങളിലുമായി നടന്നു വരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഇരുന്നൂറോളം കേഡറ്റുകളും , അധ്യാപകരും, പൊലീസ് ഓഫീസർമാരും, വിദ്യാർത്ഥികളും ചങ്ങലയിൽ കണ്ണികളായി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/77806/child-policemen-have-broken-the-human-chain-against-harmful-drugs)