---
title: "എഴുകുളം എ.യു.പി സ്കൂളിൽ ബോധവൽക്കരണ ക്ലാസും റാലിയും സംഘടിപ്പിച്ചു"
english_title: "Awareness class and rally at Ezhukulam AUP School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/77941/awareness-class-and-rally-at-ezhukulam-aup-school"
published_at: "2022-11-01T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6360d6241a6a8_ezhukkkkkkkkkkkkkkkk.jpg"
keywords: []
---

# എഴുകുളം എ.യു.പി സ്കൂളിൽ ബോധവൽക്കരണ ക്ലാസും റാലിയും സംഘടിപ്പിച്ചു

> **Lead Summary:** നന്മണ്ട:എഴുകുളം എയുപി.സ്കൂളിൽ ബോധവൽക്കരണ ക്ലാസും റാലിയും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ക്യാമ്പയിനിൻ്റെ ഭാഗമായി എയുപി.സ്കൂളിൽ രക്ഷിതാക്കൾക്കായി നടത്തിയ ബോധവൽക്കരണ ക്ലാസ് നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻറ് വഹീദലി അധ്യക്ഷത വഹിച്ച ചടങ്ങിൽ താമരശ്ശേരി പൊലീസ് സബ് ഇൻസ്പെക്ടർ എം.കെ.പുരുഷോത്തമൻ ക്ലാസ് നയിച്ചു. ഹെഡ്മാസ്റ്റർ ബി.രഘുനാഥ് സ്വാഗതവും സ്കൂള്‍ ഹെൽത്ത് ക്ലബ് കൺവീനർ ഷിബീഷ് നന്ദിയും പറഞ്ഞു.പ്ലക്കാർഡുകൾ പിടിച്ചും ലഹരിവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയും സ്കൂളിലെ മുന്നൂറ്റി പതിനഞ്ചോളം കുട്ടികളും കൂടാതെ രക്ഷിതാക്കളും അധ്യാപകരും ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയിൽ പങ്കെടുത്തു.

## Article Content

നന്മണ്ട:എഴുകുളം എയുപി.സ്കൂളിൽ ബോധവൽക്കരണ ക്ലാസും റാലിയും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ക്യാമ്പയിനിൻ്റെ ഭാഗമായി എയുപി.സ്കൂളിൽ രക്ഷിതാക്കൾക്കായി നടത്തിയ ബോധവൽക്കരണ ക്ലാസ് നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻറ് വഹീദലി അധ്യക്ഷത വഹിച്ച ചടങ്ങിൽ താമരശ്ശേരി പൊലീസ് സബ് ഇൻസ്പെക്ടർ എം.കെ.പുരുഷോത്തമൻ ക്ലാസ് നയിച്ചു. ഹെഡ്മാസ്റ്റർ ബി.രഘുനാഥ് സ്വാഗതവും സ്കൂള്‍ ഹെൽത്ത് ക്ലബ് കൺവീനർ ഷിബീഷ് നന്ദിയും പറഞ്ഞു.പ്ലക്കാർഡുകൾ പിടിച്ചും ലഹരിവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയും സ്കൂളിലെ മുന്നൂറ്റി പതിനഞ്ചോളം കുട്ടികളും കൂടാതെ രക്ഷിതാക്കളും അധ്യാപകരും ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/77941/awareness-class-and-rally-at-ezhukulam-aup-school)