---
title: "നാളികേര കർഷകരുടെ ജീവത്തായ പ്രശ്നങ്ങൾ ഉയർത്തി നാടെങ്ങും കർഷക പ്രതിഷേധം"
english_title: "Farmers protest all over the villiage raising the life problems of coconut farmers "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/77966/farmers-protest-all-over-the-villiage-raising-the-life-problems-of-coconut-farmers"
published_at: "2022-11-01T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6360f8de961c0_.jpg"
keywords: []
---

# നാളികേര കർഷകരുടെ ജീവത്തായ പ്രശ്നങ്ങൾ ഉയർത്തി നാടെങ്ങും കർഷക പ്രതിഷേധം

> **Lead Summary:** കൂട്ടാലിട:നാളികേര കർഷകരുടെ ജീവത്തായ പ്രശ്നങ്ങൾ ഉയർത്തി നാടെങ്ങും കർഷക പ്രതിഷേധം.നാളികേര സംഭരണം കാര്യക്ഷമമാക്കുക, വിലയിടവ് തടയുക എന്നീ ആവശ്യങ്ങളുയർത്തി കർഷക സംഘത്തിന്‍റെ നേതൃത്വത്തിൽ പഞ്ചായത്ത്, മുനിസിപ്പൽ കേന്ദ്രങ്ങളിലായിരുന്നു ധർണ്ണ. സമര വേദിയിൽ ബഹുജന പങ്കാളിത്വമുണ്ടായിരുന്നു. കൂട്ടാലിടയിൽ ഏരിയാ പ്രസിഡന്റ് ശശി കോലാത്ത് ഉദ്ഘാടനം ചെയ്ത ധര്‍ണ്ണയില്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്.സുരേഷ് അധ്യക്ഷം വഹിച്ചു. കെ.ഷൈൻ, എ.ദിവാകരൻ നായർ, എം.ജി.ബൽരാജ്, കെ.പ്രകാശൻ, എന്നിവർ പ്രസംഗിച്ചു. ബാലുശ്ശേരിയിൽ ജില്ലാ വൈസ് പ്രസിഡന്റ് ഒള്ളൂർ ദാസൻ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ കെ.ശ്രീനിവാസൻ അധ്യക്ഷനായി. പനങ്ങാട് കെ.വി.ദാമോദരൻ അധ്യക്ഷനായ ധർണ്ണ വി.എം.കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൂരാച്ചുണ്ടിൽ ജോസ് ചെരിയാന്‍റെ അധ്യക്ഷതയില്‍ ഏരിയാ ട്രഷറർ പി.പി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. നടുവണ്ണൂരിൽ സി.ഐ.ടി.യു.ജില്ലാ ജനറൽ സെക്രട്ടറി പി.കെ.മുകന്ദന്‍ ഉദ്ഘാടനം ചെയ്തപ്പോള്‍, ഉള്ള്യേരിയിൽ കെ.പി.സുരേഷിന്‍റെ അധ്യക്ഷതയില്‍ സി.എം.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. അത്തോളിയിൽ പി.നാസർ ഉദ്ഘാടനം ചെയ്തു. എം.മെഹബൂബ് സംസാരിച്ചു.

## Article Content

കൂട്ടാലിട:നാളികേര കർഷകരുടെ ജീവത്തായ പ്രശ്നങ്ങൾ ഉയർത്തി നാടെങ്ങും കർഷക പ്രതിഷേധം.നാളികേര സംഭരണം കാര്യക്ഷമമാക്കുക, വിലയിടവ് തടയുക എന്നീ ആവശ്യങ്ങളുയർത്തി കർഷക സംഘത്തിന്‍റെ നേതൃത്വത്തിൽ പഞ്ചായത്ത്, മുനിസിപ്പൽ കേന്ദ്രങ്ങളിലായിരുന്നു ധർണ്ണ. സമര വേദിയിൽ ബഹുജന പങ്കാളിത്വമുണ്ടായിരുന്നു. കൂട്ടാലിടയിൽ ഏരിയാ പ്രസിഡന്റ് ശശി കോലാത്ത് ഉദ്ഘാടനം ചെയ്ത ധര്‍ണ്ണയില്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്.സുരേഷ് അധ്യക്ഷം വഹിച്ചു. കെ.ഷൈൻ, എ.ദിവാകരൻ നായർ, എം.ജി.ബൽരാജ്, കെ.പ്രകാശൻ, എന്നിവർ പ്രസംഗിച്ചു. ബാലുശ്ശേരിയിൽ ജില്ലാ വൈസ് പ്രസിഡന്റ് ഒള്ളൂർ ദാസൻ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ കെ.ശ്രീനിവാസൻ അധ്യക്ഷനായി. പനങ്ങാട് കെ.വി.ദാമോദരൻ അധ്യക്ഷനായ ധർണ്ണ വി.എം.കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൂരാച്ചുണ്ടിൽ ജോസ് ചെരിയാന്‍റെ അധ്യക്ഷതയില്‍ ഏരിയാ ട്രഷറർ പി.പി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. നടുവണ്ണൂരിൽ സി.ഐ.ടി.യു.ജില്ലാ ജനറൽ സെക്രട്ടറി പി.കെ.മുകന്ദന്‍ ഉദ്ഘാടനം ചെയ്തപ്പോള്‍, ഉള്ള്യേരിയിൽ കെ.പി.സുരേഷിന്‍റെ അധ്യക്ഷതയില്‍ സി.എം.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. അത്തോളിയിൽ പി.നാസർ ഉദ്ഘാടനം ചെയ്തു. എം.മെഹബൂബ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/77966/farmers-protest-all-over-the-villiage-raising-the-life-problems-of-coconut-farmers)