---
title: "പുന്നശ്ശേരി വെസ്റ്റ് എ.യു.പി.സ്കൂളില്‍ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു "
english_title: "Punnassery West AUP School Unveiled Gandhi Statue "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/77967/punnassery-west-aup-school-unveiled-gandhi-statue"
published_at: "2022-11-01T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6360fef9cb54f_.jpg"
keywords: []
---

# പുന്നശ്ശേരി വെസ്റ്റ് എ.യു.പി.സ്കൂളില്‍ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു 

> **Lead Summary:** പുന്നശ്ശേരി:പുന്നശ്ശേരി വെസ്റ്റ് എ.യു.പി.സ്കൂളില്‍ ഗാന്ധി പ്രതിമ അനാച്ഛാദനം&nbsp; ചെയ്തു. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ അനാച്ഛാദന കർമ്മം എം.പി.എം.കെ.രാഘവന്‍ നിർവഹിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി രാജു പിലാത്തോട്ടത്തിലാണ് ഗാന്ധി പ്രതിമ സംഭാവന ചെയ്തത്. ഗാന്ധിയൻ ദർശനങ്ങൾ അനുദിനം പ്രസക്തമാകുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് എം.പി. എം.കെ.രാഘവൻ&nbsp; പറഞ്ഞു. ഗാന്ധിജിയെ പഠിക്കാനും അറിയാനും പുതുതായി ഓരോ വ്യക്തിയും ശ്രമിക്കുമ്പോൾ അതിന്‍റെ ഗുണങ്ങൾ സമൂഹത്തിൽ കൂടുതലായി പ്രതിഫലിക്കും. വിദ്യാർത്ഥികൾക്ക് ഗാന്ധിജിയെ അടുത്തറിയാനും തൊട്ടറിയാനും ഉള്ള അവസരമാണ് ഗാന്ധി പ്രതിമ സ്ഥാപിച്ചതിലൂടെ സ്കൂളിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഇത് അനുകരണീയമായ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ശതാബ്ദി ആഘോഷ സ്വാഗതസംഘം കമ്മിറ്റി ചെയർമാൻ സി.കെ.ഷാജി ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.&nbsp; കാക്കൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ മണങ്ങാട്ട്, ജില്ലാ പഞ്ചായത്ത് അംഗം ഐ.പി.രാജേഷ്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.മോഹനൻ, കാക്കൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ഷൈലേഷ്, സ്കൂൾ ഹെഡ്മിസ്ട്രസ് സി.എം.ഗീത, മാതൃസമിതി ചെയർപേഴ്സൺ വിനീത, പി.സി.രമേശൻ, അഹമ്മദ് കോയ വളപ്പിൽ, സുരേഷ്, ടി.കെ.പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.

## Article Content

പുന്നശ്ശേരി:പുന്നശ്ശേരി വെസ്റ്റ് എ.യു.പി.സ്കൂളില്‍ ഗാന്ധി പ്രതിമ അനാച്ഛാദനം&nbsp; ചെയ്തു. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ അനാച്ഛാദന കർമ്മം എം.പി.എം.കെ.രാഘവന്‍ നിർവഹിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി രാജു പിലാത്തോട്ടത്തിലാണ് ഗാന്ധി പ്രതിമ സംഭാവന ചെയ്തത്. ഗാന്ധിയൻ ദർശനങ്ങൾ അനുദിനം പ്രസക്തമാകുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് എം.പി. എം.കെ.രാഘവൻ&nbsp; പറഞ്ഞു. ഗാന്ധിജിയെ പഠിക്കാനും അറിയാനും പുതുതായി ഓരോ വ്യക്തിയും ശ്രമിക്കുമ്പോൾ അതിന്‍റെ ഗുണങ്ങൾ സമൂഹത്തിൽ കൂടുതലായി പ്രതിഫലിക്കും. വിദ്യാർത്ഥികൾക്ക് ഗാന്ധിജിയെ അടുത്തറിയാനും തൊട്ടറിയാനും ഉള്ള അവസരമാണ് ഗാന്ധി പ്രതിമ സ്ഥാപിച്ചതിലൂടെ സ്കൂളിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഇത് അനുകരണീയമായ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ശതാബ്ദി ആഘോഷ സ്വാഗതസംഘം കമ്മിറ്റി ചെയർമാൻ സി.കെ.ഷാജി ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.&nbsp; കാക്കൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ മണങ്ങാട്ട്, ജില്ലാ പഞ്ചായത്ത് അംഗം ഐ.പി.രാജേഷ്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.മോഹനൻ, കാക്കൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ഷൈലേഷ്, സ്കൂൾ ഹെഡ്മിസ്ട്രസ് സി.എം.ഗീത, മാതൃസമിതി ചെയർപേഴ്സൺ വിനീത, പി.സി.രമേശൻ, അഹമ്മദ് കോയ വളപ്പിൽ, സുരേഷ്, ടി.കെ.പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.

സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ&nbsp; ചടങ്ങിൽ അനുമോദിച്ചു. എം.കെ.രാഘവൻ എം.പി ഉപഹാരങ്ങൾ സമ്മാനിച്ചു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് കമ്മിറ്റി ആസൂത്രണം ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/77967/punnassery-west-aup-school-unveiled-gandhi-statue)