---
title: "പഞ്ചായത്ത്‌ തല കേരളോത്സവം നവംബർ 1 മുതൽ 20 വരെ നടക്കും.വിവിധ കലാ-കായിക മൽസരങ്ങൾ അരങ്ങേറും"
english_title: "Panchayat Level Kerala Festival will be held from November 1 to 20. Various arts and sports competitions will be held"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/77968/panchayat-level-kerala-festival-will-be-held-from-november-1-to-20-various-arts-and-sports-competitions-will-be-held"
published_at: "2022-11-01T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636107cad0968_.jpg"
keywords: []
---

# പഞ്ചായത്ത്‌ തല കേരളോത്സവം നവംബർ 1 മുതൽ 20 വരെ നടക്കും.വിവിധ കലാ-കായിക മൽസരങ്ങൾ അരങ്ങേറും

> **Lead Summary:** കൂട്ടാലിട:പഞ്ചായത്ത്‌ തല കേരളോത്സവം നവംബർ 1 മുതൽ 20 വരെ നടക്കും.വിവിധ കലാകായിക മൽസരങ്ങൾ തതവസരത്തില്‍ അരങ്ങേറും. പഞ്ചായത്ത്‌ ഹാളിൽ ചേർന്ന വിപുലമായ യോഗം കേരളോത്സവത്തിന്റെ വിജയത്തിനായി പഞ്ചായത്ത്‌ തല സംഘാടക സമിതി രൂപവൽക്കരിച്ചു.പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സി.എച്ച്.സുരേഷ് ഉൽഘാടനം നിര്‍വഹിച്ച യോഗത്തില്‍ വൈസ്‌ പ്രസിഡണ്ട്‌ വിലാസിനി പൊയിലിൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ.കെ.സിജിത്ത്, യൂത്ത്‌ കോ-ഓർഡിനേറ്റർ പി.കെ.സുർജിത് എന്നിവര്‍ കേരളോത്സവത്തിന്റെ നടത്തിപ്പിനെ പറ്റി വിശദീകരിച്ചു. കെ.ഷൈൻ, കെ.കെ.ഷംന, ഗീതി.കെ.ഉണ്ണി, ആർ.കെ.ഫെബിൻലാൽ&nbsp; അരവിന്ദാക്ഷൻ, ബിന്ദു ഹരിദാസ് എന്നീ ഗ്രാമ പഞ്ചായത്ത് അംഗങ്ങളും&nbsp; വിവിധ സംഘടനാ പ്രതിനിധികൾ, ക്ലബ്‌ ഭാരവാഹികൾ, അധ്യാപകർ, കുടുംബശ്രീ പ്രവർത്തകര്‍ തുടങ്ങി നിരവധി പേര്‍ ചർച്ചയിൽ പങ്കെടുത്തു. പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ചെയർമാനും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ വർക്കിംഗ് ചെയർമാനും പഞ്ചായത്ത്‌ സെക്രട്ടറി ജനറല്‍ കൺവീനറുമായി 51അംഗ സംഘാടക സമിതിക്ക്‌ രൂപം നൽകി.പഞ്ചായത്ത്‌ പരിധിയിൽ താമസിക്കുന്നവർക്ക് മാത്രമാണ്‌ മൽസരങ്ങളിൽ പങ്കെടുക്കാൻ അവസരം.മൽസര ഇനങ്ങളും വിശദ വിവരങ്ങളും പഞ്ചായത്ത്‌ ഓഫീസിന്റെ നോട്ടീസ്‌ ബോർഡിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.2022 നവംബർ ഒന്നിന്‌ 15 വയസ്സ്‌ തികഞ്ഞവർക്കും 40 വയസ്സ്‌ കഴിയാത്തവർക്കും മൽസരങ്ങളിൽ പങ്കെടുക്കാം. മൽസരാർത്ഥികൾ പൂരിപ്പിച്ച അപേക്ഷകൾ വയസ്സ്‌ തെളിയിക്കുന്ന രേഖയും ഫോട്ടോയുമുൾപ്പടെ പഞ്ചായത്ത് ഓഫീസിൽ ഏൽപ്പിക്കണം. കലാ മൽസരങ്ങളിൽ ഒരാൾക്ക്‌ നാല്‌ വ്യക്തിഗത ഇനങ്ങളിലും മൂന്ന് ഗ്രൂപ്പിനങ്ങളിലും പങ്കെടുക്കാം. അത്‌ലറ്റിക്‌ ഇനങ്ങളിൽ ഒരാൾക്ക്‌ റിലേ കൂടാതെ മൂന്നിനങ്ങളിൽ പങ്കെടുക്കാം.ഗെയിംസ്‌ വിഭാഗത്തിൽ ഒരാൾക്ക്‌ നാല്‌ ഇനങ്ങളിൽ പങ്കാളിയാവാം അത്‌ലറ്റിക്സ്‌ മൽസരങ്ങൾ ക്രിക്കറ്റ്‌, വോളിബോൾ, ഫുട്‌ബോൾ, കബഡി, ഷട്ടിൽ, വടം വലി തുടങ്ങിയ മൽസരങ്ങൾ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വെച്ച്‌ നടക്കും.പഞ്ചായത്ത്‌ തല മൽസരത്തിൽ വിജയിക്കുന്നവർക്ക്‌ ബ്ലോക്‌ തല മത്സരം ത്തിൽ പങ്കെടുക്കാം.

## Article Content

കൂട്ടാലിട:പഞ്ചായത്ത്‌ തല കേരളോത്സവം നവംബർ 1 മുതൽ 20 വരെ നടക്കും.വിവിധ കലാകായിക മൽസരങ്ങൾ തതവസരത്തില്‍ അരങ്ങേറും. പഞ്ചായത്ത്‌ ഹാളിൽ ചേർന്ന വിപുലമായ യോഗം കേരളോത്സവത്തിന്റെ വിജയത്തിനായി പഞ്ചായത്ത്‌ തല സംഘാടക സമിതി രൂപവൽക്കരിച്ചു.പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സി.എച്ച്.സുരേഷ് ഉൽഘാടനം നിര്‍വഹിച്ച യോഗത്തില്‍ വൈസ്‌ പ്രസിഡണ്ട്‌ വിലാസിനി പൊയിലിൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ.കെ.സിജിത്ത്, യൂത്ത്‌ കോ-ഓർഡിനേറ്റർ പി.കെ.സുർജിത് എന്നിവര്‍ കേരളോത്സവത്തിന്റെ നടത്തിപ്പിനെ പറ്റി വിശദീകരിച്ചു. കെ.ഷൈൻ, കെ.കെ.ഷംന, ഗീതി.കെ.ഉണ്ണി, ആർ.കെ.ഫെബിൻലാൽ&nbsp; അരവിന്ദാക്ഷൻ, ബിന്ദു ഹരിദാസ് എന്നീ ഗ്രാമ പഞ്ചായത്ത് അംഗങ്ങളും&nbsp; വിവിധ സംഘടനാ പ്രതിനിധികൾ, ക്ലബ്‌ ഭാരവാഹികൾ, അധ്യാപകർ, കുടുംബശ്രീ പ്രവർത്തകര്‍ തുടങ്ങി നിരവധി പേര്‍ ചർച്ചയിൽ പങ്കെടുത്തു. പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ചെയർമാനും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ വർക്കിംഗ് ചെയർമാനും പഞ്ചായത്ത്‌ സെക്രട്ടറി ജനറല്‍ കൺവീനറുമായി 51അംഗ സംഘാടക സമിതിക്ക്‌ രൂപം നൽകി.പഞ്ചായത്ത്‌ പരിധിയിൽ താമസിക്കുന്നവർക്ക് മാത്രമാണ്‌ മൽസരങ്ങളിൽ പങ്കെടുക്കാൻ അവസരം.മൽസര ഇനങ്ങളും വിശദ വിവരങ്ങളും പഞ്ചായത്ത്‌ ഓഫീസിന്റെ നോട്ടീസ്‌ ബോർഡിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.2022 നവംബർ ഒന്നിന്‌ 15 വയസ്സ്‌ തികഞ്ഞവർക്കും 40 വയസ്സ്‌ കഴിയാത്തവർക്കും മൽസരങ്ങളിൽ പങ്കെടുക്കാം. മൽസരാർത്ഥികൾ പൂരിപ്പിച്ച അപേക്ഷകൾ വയസ്സ്‌ തെളിയിക്കുന്ന രേഖയും ഫോട്ടോയുമുൾപ്പടെ പഞ്ചായത്ത് ഓഫീസിൽ ഏൽപ്പിക്കണം. കലാ മൽസരങ്ങളിൽ ഒരാൾക്ക്‌ നാല്‌ വ്യക്തിഗത ഇനങ്ങളിലും മൂന്ന് ഗ്രൂപ്പിനങ്ങളിലും പങ്കെടുക്കാം. അത്‌ലറ്റിക്‌ ഇനങ്ങളിൽ ഒരാൾക്ക്‌ റിലേ കൂടാതെ മൂന്നിനങ്ങളിൽ പങ്കെടുക്കാം.ഗെയിംസ്‌ വിഭാഗത്തിൽ ഒരാൾക്ക്‌ നാല്‌ ഇനങ്ങളിൽ പങ്കാളിയാവാം അത്‌ലറ്റിക്സ്‌ മൽസരങ്ങൾ ക്രിക്കറ്റ്‌, വോളിബോൾ, ഫുട്‌ബോൾ, കബഡി, ഷട്ടിൽ, വടം വലി തുടങ്ങിയ മൽസരങ്ങൾ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വെച്ച്‌ നടക്കും.പഞ്ചായത്ത്‌ തല മൽസരത്തിൽ വിജയിക്കുന്നവർക്ക്‌ ബ്ലോക്‌ തല മത്സരം ത്തിൽ പങ്കെടുക്കാം.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/77968/panchayat-level-kerala-festival-will-be-held-from-november-1-to-20-various-arts-and-sports-competitions-will-be-held)