---
title: "കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസ്സോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരിദിനാചരണവും പ്രകടനവും"
english_title: "darkday celebration and performance under the auspices of Kerala State Pensioners Association State Committee"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/77996/darkday-celebration-and-performance-under-the-auspices-of-kerala-state-pensioners-association-state-committee"
published_at: "2022-11-01T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636120b3b3d5a_.jpg"
keywords: []
---

# കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസ്സോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരിദിനാചരണവും പ്രകടനവും

> **Lead Summary:** ബാലുശ്ശേരി:കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസ്സോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ക്ഷാമാശ്വാസം നാലു ഗഡു ഉടൻ അനുവദിക്കുക മെഡിസെപ്പ് ന്യൂനതകൾ പരിഹരിക്കുക ക്ഷാമാശ്വാസ/പെൻഷൻ പരിഷ്കരണ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി കെ.എസ്.എസ്.പി.എ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാലുശ്ശേരി ടൗണിൽ നൂറുകണക്കിന് മെമ്പർമാർ പങ്കെടുത്ത പ്രകടനത്തെ തുടർന്ന് സബ്ബ്ട്രഷറി ഓഫീസിനു മുൻപിൽ കരിദിനമായി ആചരിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് എ.കെ.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ ധർണ്ണ കെ.എസ്.എസ്.പി.എ.സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുടിശ്ശികകൾ ക്ഷാമബത്ത മെഡിസെപ്പ് എന്നീ കാര്യങ്ങളിൽ പെൻഷൻകാരെ വഞ്ചിച്ചുകൊണ്ട് മുന്നോട്ട് പോകാനാണ് ഭാവമെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങേണ്ടി വരുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം സർക്കാറിനെ ഓർമ്മപ്പെടുത്തി. പ്രസ്തുത സമര പരിപാടിയിൽ കെ.എസ്.എസ്.പി.എ. സംസ്ഥാന കൗൺസിൽ അംഗങ്ങളായ വിശ്വൻ നന്മണ്ട, ജയൻ നന്മണ്ട, ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീധരൻ പാലയാട്ട്, ജില്ലാ നിർവ്വാഹക സമിതി അംഗങ്ങളായ ബാലൻ പാറക്കൽ, കെ.ഭാസ്കരൻ കിണറുള്ളതിൽ, ബേബി തേക്കാനം, സി.കുഞ്ഞികൃഷ്ണൻ നായർ, നിയോജക മണ്ഡലം സെക്രട്ടറി വി.സി.ശിവദാസ്, ജോയന്‍റ് സെക്രട്ടറി കെ.വി.ഉണ്ണികൃഷ്ണൻ, ട്രഷറർ കെ.പി. ആലി, ചെറിയാൻ അറക്കൽ, കെ.കെ.ബാലകൃഷ്ണൻ പൂനൂർ, കൃഷ്ണൻ കൂവിൽ, വി.ടി. ഉണ്ണിമാധവൻ, വി.സി.ബാബുരാജ്, പി.ദിവാകരൻ, സുനിൽകുമാർ പൂനൂർ, സി.ചന്തുക്കുട്ടി ഉള്ളിയേരി എന്നിവർ സംസാരിച്ചു.

## Article Content

ബാലുശ്ശേരി:കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസ്സോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ക്ഷാമാശ്വാസം നാലു ഗഡു ഉടൻ അനുവദിക്കുക മെഡിസെപ്പ് ന്യൂനതകൾ പരിഹരിക്കുക ക്ഷാമാശ്വാസ/പെൻഷൻ പരിഷ്കരണ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി കെ.എസ്.എസ്.പി.എ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാലുശ്ശേരി ടൗണിൽ നൂറുകണക്കിന് മെമ്പർമാർ പങ്കെടുത്ത പ്രകടനത്തെ തുടർന്ന് സബ്ബ്ട്രഷറി ഓഫീസിനു മുൻപിൽ കരിദിനമായി ആചരിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് എ.കെ.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ ധർണ്ണ കെ.എസ്.എസ്.പി.എ.സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുടിശ്ശികകൾ ക്ഷാമബത്ത മെഡിസെപ്പ് എന്നീ കാര്യങ്ങളിൽ പെൻഷൻകാരെ വഞ്ചിച്ചുകൊണ്ട് മുന്നോട്ട് പോകാനാണ് ഭാവമെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങേണ്ടി വരുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം സർക്കാറിനെ ഓർമ്മപ്പെടുത്തി. പ്രസ്തുത സമര പരിപാടിയിൽ കെ.എസ്.എസ്.പി.എ. സംസ്ഥാന കൗൺസിൽ അംഗങ്ങളായ വിശ്വൻ നന്മണ്ട, ജയൻ നന്മണ്ട, ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീധരൻ പാലയാട്ട്, ജില്ലാ നിർവ്വാഹക സമിതി അംഗങ്ങളായ ബാലൻ പാറക്കൽ, കെ.ഭാസ്കരൻ കിണറുള്ളതിൽ, ബേബി തേക്കാനം, സി.കുഞ്ഞികൃഷ്ണൻ നായർ, നിയോജക മണ്ഡലം സെക്രട്ടറി വി.സി.ശിവദാസ്, ജോയന്‍റ് സെക്രട്ടറി കെ.വി.ഉണ്ണികൃഷ്ണൻ, ട്രഷറർ കെ.പി. ആലി, ചെറിയാൻ അറക്കൽ, കെ.കെ.ബാലകൃഷ്ണൻ പൂനൂർ, കൃഷ്ണൻ കൂവിൽ, വി.ടി. ഉണ്ണിമാധവൻ, വി.സി.ബാബുരാജ്, പി.ദിവാകരൻ, സുനിൽകുമാർ പൂനൂർ, സി.ചന്തുക്കുട്ടി ഉള്ളിയേരി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/77996/darkday-celebration-and-performance-under-the-auspices-of-kerala-state-pensioners-association-state-committee)