Categories
പ്രാദേശികം

ബാലുശ്ശേരി മണ്ഡലത്തില്‍ 78.07% പോളിങ്

ബാലുശ്ശേരി: ബാലുശ്ശേരിയില്‍ രാവിലെ ഏഴിന് തുടങ്ങിയ പോളിങ് മിക്ക ബൂത്തുകളിലും തിരക്കില്ലാതെയാണ് മുന്നോട്ടു പോയത്. ആയിരത്തിലധികം വോട്ടര്‍മാരുള്ള ബൂത്തുകള്‍ മിക്കതും വിഭജിച്ച് ഓക്‌സിലറി ഒരുക്കിയതിനാല്‍ ഇത്തവണ ഒരിടത്തും വോട്ടര്‍മാരുടെ നീണ്ട ക്യൂ കാണാനില്ലായിരുന്നു.


ചില ബൂത്തുകളില്‍ വോട്ടിുയന്ത്രം പണിമുടക്കിയത് വോട്ടിങ്ങിന് തടസ്സമായി. ബാലുശ്ശേരി എ.യു.പി സ്‌കൂളിലെ 99 എ ബൂത്തില്‍ രാവിലെ മോക്ക് പോളിങ്ങിനിടെ വോട്ടുയന്ത്രം തകരാറിലായത് പോളിങ്ങ് കൃത്യസമയത്ത് തുടങ്ങാന്‍ തടസ്സമായി. ജി.എല്‍.പി സ്‌കൂളിലെ ഒരു ബൂത്തില്‍ വോട്ടുയന്ത്രം അരമണിക്കൂറോളം പണിമുടക്കി. പിന്നീട് മെഷീന്‍ മാറ്റിവെച്ചെങ്കിലും അതും പണിമുടക്കിയതിനാല്‍ പോളിങ്ങ് ഒരു മണിക്കൂറോളമാണ് മുടങ്ങിയത്.

യുഡിഎഫ്, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും ചില ബൂത്തുകളില്‍ നടന്നു. കോക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബാലുശ്ശേരി ജി.എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ ബൂത്തുകളിലാണ് എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ബൂത്തില്‍ നിലയ്‌റപ്പിച്ചതിനെ ചൊല്ലി വാക്കേറ്റം നടന്നത്. ആറു മണിക്കൂറിനു ശേഷം ക്വാറന്ററീനില്‍ കഴിയുന്നവര്‍ക്കായി വോട്ടിങ്ങ് സൗകര്യം ഏര്‍പ്പെടുത്തിയില്ലെങ്കിലും മിക്കയിടങ്ങളിലും ആരും എത്തിയിരുന്നില്ല.

ബാലുശ്ശേരി എ.യു.പി സ്‌കൂളിലെ 99 എ ബൂത്തില്‍ ക്വാറന്ററീനില്‍ കഴിയുന്ന ആള്‍ പ്രതിരോധ വസ്ത്രം പോലുമണിയാതെ വോട്ടുചെയ്യാനെത്തിയത് ആശങ്ക പരത്തി. എന്‍.സി.സി കാഡറ്റുകള്‍, സ്‌പെഷ്യല്‍ പോലീസ് എന്നിവരെ വോട്ടര്‍മാരെ സഹായിക്കാനായി നിയോഗിച്ചത് ഏറെ ഗുണകരമായി.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP