---
title: "കൈകോർക്കാം ലഹരി മുക്ത ഗ്രാമത്തിലേക്ക് എന്ന സന്ദേശവും മായി കേരളപ്പിറവി ദിനത്തിൽ കോട്ടൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മനുഷ്യശൃംഖല തീർത്തു"
english_title: " A human chain was completed under the leadership of Kottoor Gram Panchayat on the Kerala Birth Day with the message of ``Let's join hands to a free village"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/78093/under-the-leadership-of-the-kotoor-gram-panchayat-bharana-samiti-a-human-network-was-completed-on-kerala-birth-day-against-alcoholism"
published_at: "2022-11-02T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636223331b3fe_aaaaaaaaaaaaaaaaa.jpg"
keywords: []
---

# കൈകോർക്കാം ലഹരി മുക്ത ഗ്രാമത്തിലേക്ക് എന്ന സന്ദേശവും മായി കേരളപ്പിറവി ദിനത്തിൽ കോട്ടൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മനുഷ്യശൃംഖല തീർത്തു

> **Lead Summary:** കൂട്ടാലിട:കൈകോർക്കാം ലഹരി മുക്ത ഗ്രാമത്തിലേക്ക് എന്ന സന്ദേശവും മായി കേരളപ്പിറവി ദിനത്തിൽ കോട്ടൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മനുഷ്യശൃംഖല തീർത്തു. ചരിത്രത്തിന്റെ കണ്ണികളാവാൻ സമൂഹത്തിന്റെ എല്ലാ വിഭാഗം ജനങ്ങളും കൈകോർത്തു. അഞ്ച് കിലോമീറ്റർ ദൂരത്തിലാണ് മനുഷ്യശ്യംഖല തീർത്തത് പഞ്ചായത്തിന്റെ അതിർത്തിയായ വയലിൽ പീടികയിൽ പനങ്ങാട് പഞ്ചായത്തിന്റെ പ്രസിഡന്റ് വി.എം.കുട്ടികൃഷ്ണൻ ആദ്യ കണ്ണിയായപ്പോൾ പഞ്ചായത്തിന്റെ മറ്റൊരു അതിർത്തിയായ പാടിക്കുന്നിൽ കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശശി അവസാന കണ്ണിയായി. ജനപ്രതിനിധികൾ, വിവിധ സ്കൂളിലെ കുട്ടികൾ, അധ്യാപകർ, അനധ്യാപകർ, ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത, കാർഷിക കർമ്മസേനകള്‍, പഞ്ചായത്ത് ജീവനകാർ, വ്യാപാരികൾ, ഓട്ടോ-ടാക്സി തൊഴിലാളികൾ, ചുമട്ട്തൊഴിലാളികൾ, യുവജനങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ബഹുജനങ്ങൾ തുടങ്ങി സമൂഹത്തിന്റെ സമസ്ത മേഖലയിലുള്ള സുമനസുകൾ ലഹരി വിരുദ്ധ ശൃംഖലയിൽ കണ്ണികളായി നാടിന്റെ നന്മയാക്കായി കൈകോർത്തു. സമാപന പൊതുയോഗം ബ്ലോക്ക് പ്രസിഡന്റ് വി.കെ.അനിത ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ് അധ്യക്ഷത വഹിച്ചു. ആശംസകൾ അർപ്പിച്ച് പഞ്ചായത്ത് സ്റ്റാന്റിംഗ് ചെയർമാൻ കെ.ഷൈൻ മുൻ പ്രസിഡന്റുമാരായ എൻ.ശങ്കരൻ മാസ്റ്റർ, പി.കെ. ഗംഗാധരൻ, കൂടാതെ കെ.കെ. അബൂബക്കർ, ഉണ്ണി പൊന്നൂര്, എം.കെ.അബ്ദുൾ സമദ്, കെ.വി.സത്യൻ, കെ.എം.കെ.ബാലകൃഷ്ണൻ, ടി.ഷാജു, പി.ബാലൻ നമ്പ്യാർ, ബിനു ജോസ് എന്നിവരും സംസാരിച്ചു. നന്ദി ആസൂത്രണ ബോഡ് അംഗം സി.കെ. വിനോദ് മാസ്റ്റർ പറഞ്ഞു. ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.കെ.സി ജിത്ത് സ്വാഗതം പറഞ്ഞു.

## Article Content

കൂട്ടാലിട:കൈകോർക്കാം ലഹരി മുക്ത ഗ്രാമത്തിലേക്ക് എന്ന സന്ദേശവും മായി കേരളപ്പിറവി ദിനത്തിൽ കോട്ടൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മനുഷ്യശൃംഖല തീർത്തു. ചരിത്രത്തിന്റെ കണ്ണികളാവാൻ സമൂഹത്തിന്റെ എല്ലാ വിഭാഗം ജനങ്ങളും കൈകോർത്തു. അഞ്ച് കിലോമീറ്റർ ദൂരത്തിലാണ് മനുഷ്യശ്യംഖല തീർത്തത് പഞ്ചായത്തിന്റെ അതിർത്തിയായ വയലിൽ പീടികയിൽ പനങ്ങാട് പഞ്ചായത്തിന്റെ പ്രസിഡന്റ് വി.എം.കുട്ടികൃഷ്ണൻ ആദ്യ കണ്ണിയായപ്പോൾ പഞ്ചായത്തിന്റെ മറ്റൊരു അതിർത്തിയായ പാടിക്കുന്നിൽ കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശശി അവസാന കണ്ണിയായി. ജനപ്രതിനിധികൾ, വിവിധ സ്കൂളിലെ കുട്ടികൾ, അധ്യാപകർ, അനധ്യാപകർ, ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത, കാർഷിക കർമ്മസേനകള്‍, പഞ്ചായത്ത് ജീവനകാർ, വ്യാപാരികൾ, ഓട്ടോ-ടാക്സി തൊഴിലാളികൾ, ചുമട്ട്തൊഴിലാളികൾ, യുവജനങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ബഹുജനങ്ങൾ തുടങ്ങി സമൂഹത്തിന്റെ സമസ്ത മേഖലയിലുള്ള സുമനസുകൾ ലഹരി വിരുദ്ധ ശൃംഖലയിൽ കണ്ണികളായി നാടിന്റെ നന്മയാക്കായി കൈകോർത്തു. സമാപന പൊതുയോഗം ബ്ലോക്ക് പ്രസിഡന്റ് വി.കെ.അനിത ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ് അധ്യക്ഷത വഹിച്ചു. ആശംസകൾ അർപ്പിച്ച് പഞ്ചായത്ത് സ്റ്റാന്റിംഗ് ചെയർമാൻ കെ.ഷൈൻ മുൻ പ്രസിഡന്റുമാരായ എൻ.ശങ്കരൻ മാസ്റ്റർ, പി.കെ. ഗംഗാധരൻ, കൂടാതെ കെ.കെ. അബൂബക്കർ, ഉണ്ണി പൊന്നൂര്, എം.കെ.അബ്ദുൾ സമദ്, കെ.വി.സത്യൻ, കെ.എം.കെ.ബാലകൃഷ്ണൻ, ടി.ഷാജു, പി.ബാലൻ നമ്പ്യാർ, ബിനു ജോസ് എന്നിവരും സംസാരിച്ചു. നന്ദി ആസൂത്രണ ബോഡ് അംഗം സി.കെ. വിനോദ് മാസ്റ്റർ പറഞ്ഞു. ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.കെ.സി ജിത്ത് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/78093/under-the-leadership-of-the-kotoor-gram-panchayat-bharana-samiti-a-human-network-was-completed-on-kerala-birth-day-against-alcoholism)