---
title: "നടുവണ്ണൂർ ജി.എച്ച്.എസ് സ്ക്കൂൾ പി.ടി.എ തിരഞ്ഞെടുപ്പ് ജനകീയ പാനലിന് വിജയം "
english_title: "Natuvannur GHS School PTA Election People's Panel wins "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/78098/natuvannur-ghs-school-pta-election-peoples-panel-wins"
published_at: "2022-11-02T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63623c4ec6bda_.jpg"
keywords: []
---

# നടുവണ്ണൂർ ജി.എച്ച്.എസ് സ്ക്കൂൾ പി.ടി.എ തിരഞ്ഞെടുപ്പ് ജനകീയ പാനലിന് വിജയം 

> **Lead Summary:** നടുവണ്ണൂർ:നടുവണ്ണൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്ന വാശിയേറിയ പി.ടി.എ.തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്.പിന്തുണച്ച ജനകീയ പാനൽ സമ്പൂർണ്ണ വിജയം നേടി. പൊതു തിരഞ്ഞെടുപ്പുകളേക്കാളും വീറും വാശിയും നിറഞ്ഞ പ്രചാരണമായിരുന്നു ഇരു വിഭാഗവും നടത്തിയത്. കെ.പി.സത്യൻ പ്രസിഡണ്ടായും, കെ.ടി.കെ.റഷീദ് വൈസ് പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് അംഗങ്ങളായി നവാസ് നൊരമ്പാട്ട്, പി.വിജിലാഷിബു, ഷബീർ നെടുങ്ങണ്ടി, വിഷമീറ, സലീന കണ്ണാട്ട്, എം.കെ.സിറാജ്, സി.കെ.സുജ, റംല കുന്നുമ്മൽ, പി.കെ.റംല എന്നിവരെയാണ് തിരഞ്ഞെടുത്തത്. സാധാരണ നടക്കുന്ന പൊതു തിരഞ്ഞെടുപ്പ് മാതൃകയില്‍ വൻ പൊലീസ് സന്നാഹത്തോടെയാണ് ഇലക്ഷൻ നടത്തിയത്. ഫലമറിയാൽ നൂറു കണക്കിനാളുകളാണ് സ്കൂൾ ഗേറ്റിൽ കാത്തു നിന്നത്.വിജയികളെ ആനയിച്ച് യു.ഡി.എഫ് പ്രവർത്തകർ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. കെ.രാജീവൻ, അഷ്റഫ് പുതിയപ്പുറം, എം.കെ.ജലീൽ, ബഷീർ കുന്നുമ്മൽ, കെ.സി.റഷീദ്, അഷറഫ് മങ്ങര, ബപ്പൻകുട്ടി, കെ.ഫായിസ്, കെ.എം.ബഷീർ, ഷൈജ മുരളി, കെ.ഇബ്രാഹിം, സുഹാജ്, ഷമീർ, നുസ്റത്ത്, അനൂപ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

## Article Content

നടുവണ്ണൂർ:നടുവണ്ണൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്ന വാശിയേറിയ പി.ടി.എ.തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്.പിന്തുണച്ച ജനകീയ പാനൽ സമ്പൂർണ്ണ വിജയം നേടി. പൊതു തിരഞ്ഞെടുപ്പുകളേക്കാളും വീറും വാശിയും നിറഞ്ഞ പ്രചാരണമായിരുന്നു ഇരു വിഭാഗവും നടത്തിയത്. കെ.പി.സത്യൻ പ്രസിഡണ്ടായും, കെ.ടി.കെ.റഷീദ് വൈസ് പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് അംഗങ്ങളായി നവാസ് നൊരമ്പാട്ട്, പി.വിജിലാഷിബു, ഷബീർ നെടുങ്ങണ്ടി, വിഷമീറ, സലീന കണ്ണാട്ട്, എം.കെ.സിറാജ്, സി.കെ.സുജ, റംല കുന്നുമ്മൽ, പി.കെ.റംല എന്നിവരെയാണ് തിരഞ്ഞെടുത്തത്. സാധാരണ നടക്കുന്ന പൊതു തിരഞ്ഞെടുപ്പ് മാതൃകയില്‍ വൻ പൊലീസ് സന്നാഹത്തോടെയാണ് ഇലക്ഷൻ നടത്തിയത്. ഫലമറിയാൽ നൂറു കണക്കിനാളുകളാണ് സ്കൂൾ ഗേറ്റിൽ കാത്തു നിന്നത്.വിജയികളെ ആനയിച്ച് യു.ഡി.എഫ് പ്രവർത്തകർ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. കെ.രാജീവൻ, അഷ്റഫ് പുതിയപ്പുറം, എം.കെ.ജലീൽ, ബഷീർ കുന്നുമ്മൽ, കെ.സി.റഷീദ്, അഷറഫ് മങ്ങര, ബപ്പൻകുട്ടി, കെ.ഫായിസ്, കെ.എം.ബഷീർ, ഷൈജ മുരളി, കെ.ഇബ്രാഹിം, സുഹാജ്, ഷമീർ, നുസ്റത്ത്, അനൂപ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/78098/natuvannur-ghs-school-pta-election-peoples-panel-wins)