---
title: "വിദ്യാർത്ഥി യൂനിയന്‍റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ക്യാമ്പസ് കൂട്ടായ്മ "
english_title: "Campus association against drug addiction under the auspices of the student union "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/78145/campus-association-against-drug-addiction-under-the-auspices-of-the-student-union"
published_at: "2022-11-02T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636273213b468_ggggggggggg.jpg"
keywords: []
---

# വിദ്യാർത്ഥി യൂനിയന്‍റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ക്യാമ്പസ് കൂട്ടായ്മ 

> **Lead Summary:** അവിടനല്ലൂര്‍:അവിടനല്ലൂര്‍ എൻഎൻകക്കാട് സ്മാരക ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി യൂനിയന്‍റെ ആഭിമുഖ്യത്തിൽ സ്കൂൾ ക്യാമ്പസിൽ വെച്ച് കേരളപ്പിറവി ദിനത്തില്‍ ലഹരിക്കെതിരായ പരിപാടികൾ നടന്നു. വിദ്യാർത്ഥികൾ ലഹരി ഉപയോഗത്തിനെതിരായി പ്രതിജ്ഞയെടുക്കുകയും പ്രതീകാത്മകമായി ലഹരി പദാർത്ഥങ്ങൾ കത്തിക്കുകയും ചെയ്തു. എൻഎസ്എസ് യൂനിറ്റിലെ വളണ്ടിയർമാര്‍ അരവതരിപ്പിച്ച ഫ്ലാഷ്മോബ് ശ്രദ്ധേയമായി. സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും പരിപാടികളിൽ പങ്കാളികളായി. വിദ്യാർത്ഥി യൂനിയൻ ചെയർപേഴ്സൺ ആൽവിയ അധ്യക്ഷം വഹിച്ച ചടങ്ങ് കായിക വേദി സെക്രട്ടറി ഷാരോൺ ഉൽഘാടനം ചെയ്തു.കലാവേദി ജോയന്‍റ് സെക്രട്ടറി അയന എസ് രാജ് വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാഹിത്യവേദി സെക്രട്ടറി ആർ.ജെ.പാർവ്വതി ആശംസയർപ്പിച്ചു. യൂനിയൻ ജോയിൻ്റ് സെക്രട്ടറി എം.കെ.അഭിനയ സ്വാഗതം പറയുകയും വി.പി.നന്ദന നന്ദി രേഖപ്പെടുത്തുകയും ചെയ്ത പരിപാടി വൈകീട്ട് 4.30ന് അവസാനിച്ചു.

## Article Content

അവിടനല്ലൂര്‍:അവിടനല്ലൂര്‍ എൻഎൻകക്കാട് സ്മാരക ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി യൂനിയന്‍റെ ആഭിമുഖ്യത്തിൽ സ്കൂൾ ക്യാമ്പസിൽ വെച്ച് കേരളപ്പിറവി ദിനത്തില്‍ ലഹരിക്കെതിരായ പരിപാടികൾ നടന്നു. വിദ്യാർത്ഥികൾ ലഹരി ഉപയോഗത്തിനെതിരായി പ്രതിജ്ഞയെടുക്കുകയും പ്രതീകാത്മകമായി ലഹരി പദാർത്ഥങ്ങൾ കത്തിക്കുകയും ചെയ്തു. എൻഎസ്എസ് യൂനിറ്റിലെ വളണ്ടിയർമാര്‍ അരവതരിപ്പിച്ച ഫ്ലാഷ്മോബ് ശ്രദ്ധേയമായി. സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും പരിപാടികളിൽ പങ്കാളികളായി. വിദ്യാർത്ഥി യൂനിയൻ ചെയർപേഴ്സൺ ആൽവിയ അധ്യക്ഷം വഹിച്ച ചടങ്ങ് കായിക വേദി സെക്രട്ടറി ഷാരോൺ ഉൽഘാടനം ചെയ്തു.കലാവേദി ജോയന്‍റ് സെക്രട്ടറി അയന എസ് രാജ് വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാഹിത്യവേദി സെക്രട്ടറി ആർ.ജെ.പാർവ്വതി ആശംസയർപ്പിച്ചു. യൂനിയൻ ജോയിൻ്റ് സെക്രട്ടറി എം.കെ.അഭിനയ സ്വാഗതം പറയുകയും വി.പി.നന്ദന നന്ദി രേഖപ്പെടുത്തുകയും ചെയ്ത പരിപാടി വൈകീട്ട് 4.30ന് അവസാനിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/78145/campus-association-against-drug-addiction-under-the-auspices-of-the-student-union)