---
title: "മന്ദങ്കാവ് ബെവ്‌കോ ഗോഡൗണിനു മുമ്പിൽ സംഘർഷം വാഹനം തടഞ്ഞവരെ അറസ്റ്റ് ചെയ്തു"
english_title: "Clashes in front of Mandankawbevko godown arrested those who blocked the vehicle "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/78384/clashes-in-front-of-mandankawbevko-godown-arrested-those-who-blocked-the-vehicle"
published_at: "2022-11-03T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6364d780923cf_.jpg"
keywords: []
---

# മന്ദങ്കാവ് ബെവ്‌കോ ഗോഡൗണിനു മുമ്പിൽ സംഘർഷം വാഹനം തടഞ്ഞവരെ അറസ്റ്റ് ചെയ്തു

> **Lead Summary:** നടുവണ്ണൂർ:മന്ദങ്കാവ് ബെവ്കോ ഗോഡൗണിന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല സമരം 13 ദിവസം പിന്നിട്ടു. വ്യാഴാഴ്ച പുലർച്ചെ ബെവ്കോയിലേക്ക് എത്തിയ രണ്ട് ചരക്ക് ലോറികൾ സമരാനുകൂലികൾ തടഞ്ഞിട്ടു. ഇതിനെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായി. ഇതിനെ തുടർന്ന് ബാലുശ്ശേരിയിൽ നിന്നും സി.ഐ.യുടെ നേതൃത്വത്തിൽ പൊലീസ്‌ സംഭവസ്ഥലത്തെത്തി തൊഴിലാളികളായ ബൈജു പി മന്ദങ്കാവ്, ഗിരീഷ് ഇടുവാട്ട് കുന്ന്, മുസ്ഥഫ കുറ്റിയുള്ളതിൽ, അഷ്റഫ് കണ്ടീഷൻ, സലീം ചെമ്മലപ്പുറം എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചത്. പ്രദേശവാസികൾക്ക് തൊഴിൽ നൽകാതെ, സ്വന്തക്കാർക്കും, ഇഷ്ടകാർക്കും അനധികൃതമായി സംഘടിപ്പിച്ച ലേബർ കാർഡുമായി ജോലി ചെയ്യാൻ അവസരം നൽകിയ സി.ഐ.ടി.യൂ.നേതൃത്വത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന രാപ്പകൽ സമരമാണ് പതിമൂന്നാം ദിവസത്തിലേക്ക് കടന്നത്. വരുംദിവസങ്ങളിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് സംയുക്ത ട്രേഡ് യൂണിയന്റെ തീരുമാനം. എസ്.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, ബി. എം.എസ് എന്നീ യൂണിയനുകളാണ് രാപ്പകൽ സമരം നടത്തുന്നത്.

## Article Content

നടുവണ്ണൂർ:മന്ദങ്കാവ് ബെവ്കോ ഗോഡൗണിന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല സമരം 13 ദിവസം പിന്നിട്ടു. വ്യാഴാഴ്ച പുലർച്ചെ ബെവ്കോയിലേക്ക് എത്തിയ രണ്ട് ചരക്ക് ലോറികൾ സമരാനുകൂലികൾ തടഞ്ഞിട്ടു. ഇതിനെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായി. ഇതിനെ തുടർന്ന് ബാലുശ്ശേരിയിൽ നിന്നും സി.ഐ.യുടെ നേതൃത്വത്തിൽ പൊലീസ്‌ സംഭവസ്ഥലത്തെത്തി തൊഴിലാളികളായ ബൈജു പി മന്ദങ്കാവ്, ഗിരീഷ് ഇടുവാട്ട് കുന്ന്, മുസ്ഥഫ കുറ്റിയുള്ളതിൽ, അഷ്റഫ് കണ്ടീഷൻ, സലീം ചെമ്മലപ്പുറം എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചത്. പ്രദേശവാസികൾക്ക് തൊഴിൽ നൽകാതെ, സ്വന്തക്കാർക്കും, ഇഷ്ടകാർക്കും അനധികൃതമായി സംഘടിപ്പിച്ച ലേബർ കാർഡുമായി ജോലി ചെയ്യാൻ അവസരം നൽകിയ സി.ഐ.ടി.യൂ.നേതൃത്വത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന രാപ്പകൽ സമരമാണ് പതിമൂന്നാം ദിവസത്തിലേക്ക് കടന്നത്. വരുംദിവസങ്ങളിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് സംയുക്ത ട്രേഡ് യൂണിയന്റെ തീരുമാനം. എസ്.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, ബി. എം.എസ് എന്നീ യൂണിയനുകളാണ് രാപ്പകൽ സമരം നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/78384/clashes-in-front-of-mandankawbevko-godown-arrested-those-who-blocked-the-vehicle)