---
title: "ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഉള്ളിയേരിയിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു"
english_title: "A youth protest was organized in Ullieri under the leadership of DYFI "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/78391/a-youth-protest-was-organized-in-ullieri-under-the-leadership-of-dyfi"
published_at: "2022-11-03T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6364ccb3ca62a_ttttttttttttttttttttttt.jpg"
keywords: []
---

# ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഉള്ളിയേരിയിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു

> **Lead Summary:** ഉള്ളിയേരി:കുറ്റാടി-കോഴിക്കോട് റൂട്ടിൽ നിരന്തരമായി മിന്നൽ ഹർത്താലും ഗുണ്ടാപ്രവർത്തനവും നടത്തുന്ന ബസ് മുതലാളിമാർക്കെതിരെയും ജീവനക്കാർക്കെതിരെയും കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഉള്ളിയേരിയിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. ഇന്നലെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഉള്ളിയേരി ഗ്രാമപഞ്ചായത്ത് മുൻ അംഗം ബിന്ദു കളരിയുള്ളതിലിനെയും മകനെയും ലയൺ എന്ന ബസ്സിലെ ജീവനക്കാർ മർദ്ദിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി രാത്രിയിൽ ഒരുപറ്റം ഗുണ്ടകളെയും കയറ്റി ബസ്സുമായി വന്ന് ഉള്ളിയേരി സ്റ്റാൻഡിൽ നിന്ന് വീണ്ടും ഇവർ പ്രശ്നമുണ്ടാക്കി ഇത് നാട്ടുകാർ ചോദ്യം ചെയ്തു. ഇതിനെ തുടർന്നാണ് ഈ റൂട്ടിൽ ഒരു വിഭാഗം ബസ്സ് മുതലാളിമാർ മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചത്. നേരത്തെയും ഈ റൂട്ടിൽ ഒരു വിഭാഗം ബസ്സുകാർ മിന്നൽ ഹർത്താൽ നടത്തി യാത്രക്കാരെ ബുദ്ധിമുട്ടിച്ചിരുന്നു. അന്ന് ബസ് മുതലാളിമാരും ട്രേഡ് യൂണിയൻ നേതാക്കളും പോലീസും ജനപ്രതിനിധികളും ആർടിഒ. ഉദ്യോഗസ്ഥരുമായി ഉണ്ടാക്കിയ ധാരണ പ്രകാരം മിന്നൽ ഹർത്താൽ നടത്തില്ലെന്ന് ഉറപ്പു നൽകിയതാരാണ്. അതിന് വിരുദ്ധമായാണ് ഇന്ന് വീണ്ടും ഹർത്താൽ നടത്തിയത്.ഇങ്ങനെ തുടർച്ചയായി ഗുണ്ടായിസവും മിന്നൽ പണിമുടക്കും നടത്തുന്ന ബസ് മുതലാളിമാർക്കെതിരെയും ജീവനക്കാർക്കെതിരെയും കർശനമായ നടപടി എടുക്കണം എന്നാവശ്യപ്പെട്ടാണ് ഉളളിയേരിയിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. കൂട്ടായ്മ ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ.എല്‍.ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ടി.സരുൺ സംസാരിച്ചു.കെ.അതിത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജയേഷ് കുമാർ സ്വാഗതം പറഞ്ഞു.

## Article Content

ഉള്ളിയേരി:കുറ്റാടി-കോഴിക്കോട് റൂട്ടിൽ നിരന്തരമായി മിന്നൽ ഹർത്താലും ഗുണ്ടാപ്രവർത്തനവും നടത്തുന്ന ബസ് മുതലാളിമാർക്കെതിരെയും ജീവനക്കാർക്കെതിരെയും കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഉള്ളിയേരിയിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. ഇന്നലെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഉള്ളിയേരി ഗ്രാമപഞ്ചായത്ത് മുൻ അംഗം ബിന്ദു കളരിയുള്ളതിലിനെയും മകനെയും ലയൺ എന്ന ബസ്സിലെ ജീവനക്കാർ മർദ്ദിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി രാത്രിയിൽ ഒരുപറ്റം ഗുണ്ടകളെയും കയറ്റി ബസ്സുമായി വന്ന് ഉള്ളിയേരി സ്റ്റാൻഡിൽ നിന്ന് വീണ്ടും ഇവർ പ്രശ്നമുണ്ടാക്കി ഇത് നാട്ടുകാർ ചോദ്യം ചെയ്തു. ഇതിനെ തുടർന്നാണ് ഈ റൂട്ടിൽ ഒരു വിഭാഗം ബസ്സ് മുതലാളിമാർ മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചത്. നേരത്തെയും ഈ റൂട്ടിൽ ഒരു വിഭാഗം ബസ്സുകാർ മിന്നൽ ഹർത്താൽ നടത്തി യാത്രക്കാരെ ബുദ്ധിമുട്ടിച്ചിരുന്നു. അന്ന് ബസ് മുതലാളിമാരും ട്രേഡ് യൂണിയൻ നേതാക്കളും പോലീസും ജനപ്രതിനിധികളും ആർടിഒ. ഉദ്യോഗസ്ഥരുമായി ഉണ്ടാക്കിയ ധാരണ പ്രകാരം മിന്നൽ ഹർത്താൽ നടത്തില്ലെന്ന് ഉറപ്പു നൽകിയതാരാണ്. അതിന് വിരുദ്ധമായാണ് ഇന്ന് വീണ്ടും ഹർത്താൽ നടത്തിയത്.ഇങ്ങനെ തുടർച്ചയായി ഗുണ്ടായിസവും മിന്നൽ പണിമുടക്കും നടത്തുന്ന ബസ് മുതലാളിമാർക്കെതിരെയും ജീവനക്കാർക്കെതിരെയും കർശനമായ നടപടി എടുക്കണം എന്നാവശ്യപ്പെട്ടാണ് ഉളളിയേരിയിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. കൂട്ടായ്മ ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ.എല്‍.ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ടി.സരുൺ സംസാരിച്ചു.കെ.അതിത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജയേഷ് കുമാർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/78391/a-youth-protest-was-organized-in-ullieri-under-the-leadership-of-dyfi)