---
title: "ടി.പി.രാജീവൻ ഇനി ഓർമ്മകളിൽ"
english_title: "TP Rajeev is now in memories "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/78393/tp-rajeev-is-now-in-memories"
published_at: "2022-11-03T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6363fb455371e_.jpg"
keywords: []
---

# ടി.പി.രാജീവൻ ഇനി ഓർമ്മകളിൽ

> **Lead Summary:** നരയംകുളം:എഴുത്തിന്‍റെ വഴികളിലൂടെ മലയാളിയുടെ മനസ്സിൽ ഇടം നേടിയ കോഴിക്കോടിന്റെ കഥാകാരൻ ടി.പി. രാജീവൻ ഇനി ഓർമ്മകളിൽ. ടൗൺ ഹാളിലെ പൊതു ദർശനത്തിനു ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദ്ദേഹം കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ നരയംകുളം കൊടുവാംകുനി രാമവനം വീട്ടിലെത്തിച്ച് സംസ്കരിച്ചു. അനന്തരവൻ സ്വാതി കൃഷ്ണനാണ് ചിതക്ക് തീ കൊളുത്തിയത്. വീട്ടിലെ പൊതു ദർശനത്തിനു ശേഷം കൂരാച്ചുണ്ട് പോലീസ് സ്റ്റേഷൻ ഓഫീസർ സുരേന്ദ്രന്റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി. മുൻ കെ.പി സി സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, സാഹിത്യ അക്കാദമി ചെയർമാൻ രജ്ഞിത്ത്, സംവിധായകൻ വി.എം.വിനു, സാഹിത്യ അക്കാദമി സെക്രട്ടറി പ്രഫ: സി.പി.അബുബക്കർ, ഇസ്രായൽ കവി ഒ.ആർ അമീർ, കല്പറ്റ നാരായണൻ, വി.ആർ.സുധീഷ്, സിനിമാ നടൻ ശങ്കർ രാമകൃഷ്ണൻ, സാഹിത്യകാരന്മാരായ രാജേന്ദ്രൻ എടത്തുംകര, വീരാൻ കുട്ടി, അൻവർ അലി, ഡോ. പി.സോമനാഥൻ, ഡോ.പി.ജെ.ജോർജ്, പ്രദീപ് കുമാർ കാവുംന്തറ, പി.രാമൻ, കെ.ജി.രഘുനാഥൻ, ഒ.പി.സുരേഷ്, മുസാഫർ അഹമ്മദ്, എൻ.എസ്.യു. ദേശീയ സെക്രട്ടറി കെ.എം.അഭിജിത്ത്, തുടങ്ങിയ സാമൂഹിക സാംസ്കാരിക രംഗത്തെ വിവിധ വ്യക്തിത്വങ്ങൾ അന്ത്യാജ്ഞലി അർപ്പിച്ചു.

## Article Content

നരയംകുളം:എഴുത്തിന്‍റെ വഴികളിലൂടെ മലയാളിയുടെ മനസ്സിൽ ഇടം നേടിയ കോഴിക്കോടിന്റെ കഥാകാരൻ ടി.പി. രാജീവൻ ഇനി ഓർമ്മകളിൽ. ടൗൺ ഹാളിലെ പൊതു ദർശനത്തിനു ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദ്ദേഹം കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ നരയംകുളം കൊടുവാംകുനി രാമവനം വീട്ടിലെത്തിച്ച് സംസ്കരിച്ചു. അനന്തരവൻ സ്വാതി കൃഷ്ണനാണ് ചിതക്ക് തീ കൊളുത്തിയത്. വീട്ടിലെ പൊതു ദർശനത്തിനു ശേഷം കൂരാച്ചുണ്ട് പോലീസ് സ്റ്റേഷൻ ഓഫീസർ സുരേന്ദ്രന്റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി. മുൻ കെ.പി സി സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, സാഹിത്യ അക്കാദമി ചെയർമാൻ രജ്ഞിത്ത്, സംവിധായകൻ വി.എം.വിനു, സാഹിത്യ അക്കാദമി സെക്രട്ടറി പ്രഫ: സി.പി.അബുബക്കർ, ഇസ്രായൽ കവി ഒ.ആർ അമീർ, കല്പറ്റ നാരായണൻ, വി.ആർ.സുധീഷ്, സിനിമാ നടൻ ശങ്കർ രാമകൃഷ്ണൻ, സാഹിത്യകാരന്മാരായ രാജേന്ദ്രൻ എടത്തുംകര, വീരാൻ കുട്ടി, അൻവർ അലി, ഡോ. പി.സോമനാഥൻ, ഡോ.പി.ജെ.ജോർജ്, പ്രദീപ് കുമാർ കാവുംന്തറ, പി.രാമൻ, കെ.ജി.രഘുനാഥൻ, ഒ.പി.സുരേഷ്, മുസാഫർ അഹമ്മദ്, എൻ.എസ്.യു. ദേശീയ സെക്രട്ടറി കെ.എം.അഭിജിത്ത്, തുടങ്ങിയ സാമൂഹിക സാംസ്കാരിക രംഗത്തെ വിവിധ വ്യക്തിത്വങ്ങൾ അന്ത്യാജ്ഞലി അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/78393/tp-rajeev-is-now-in-memories)