---
title: "നന്മണ്ടയില്‍ ജനകീയ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു "
english_title: "A public defense meeting was organized at Nanmanda "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/78516/a-public-defense-meeting-was-organized-at-nanmanda"
published_at: "2022-11-04T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6364f081a1e61_.jpg"
keywords: []
---

# നന്മണ്ടയില്‍ ജനകീയ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു 

> **Lead Summary:** നന്മണ്ട:മാതോത്ത് പുറായിൽ ബീവറേജ് കോർപറേഷൻ്റെ മദ്യ വില്പനശാല സ്ഥാപിക്കുന്നതിനെതിരെ ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തിൽ ജനകീയ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. പ്രതിരോധ സമിതി ചെയർമാൻ പി.ആലിക്കുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വിശ്വൻ നന്മണ്ട ഉദ്ഘാടനം ചെയ്ത സദസ്സില്‍ അബ്ദുൾ റഹ്മാൻ, ടി.ദേവദാസ് മാസ്റ്റർ, ടി.കെ.സൗമീന്ദ്രൻ, സുധൻ നന്മണ്ട, പ്രവീൺ ശിവപുരി എന്നിവർ പ്രസംഗിച്ചു. പ്രതിരോധ സമിതി കൺവീനർ ടി.കെ.സന്തോഷ് കുമാർ സ്വാഗതവും പി.കെ. സുരേഷ് നന്ദിയും പറഞ്ഞു.

## Article Content

നന്മണ്ട:മാതോത്ത് പുറായിൽ ബീവറേജ് കോർപറേഷൻ്റെ മദ്യ വില്പനശാല സ്ഥാപിക്കുന്നതിനെതിരെ ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തിൽ ജനകീയ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. പ്രതിരോധ സമിതി ചെയർമാൻ പി.ആലിക്കുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വിശ്വൻ നന്മണ്ട ഉദ്ഘാടനം ചെയ്ത സദസ്സില്‍ അബ്ദുൾ റഹ്മാൻ, ടി.ദേവദാസ് മാസ്റ്റർ, ടി.കെ.സൗമീന്ദ്രൻ, സുധൻ നന്മണ്ട, പ്രവീൺ ശിവപുരി എന്നിവർ പ്രസംഗിച്ചു. പ്രതിരോധ സമിതി കൺവീനർ ടി.കെ.സന്തോഷ് കുമാർ സ്വാഗതവും പി.കെ. സുരേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/78516/a-public-defense-meeting-was-organized-at-nanmanda)