---
title: "എന്‍സിസിഒഇഇഇ നേതൃത്വത്തിൽ കാക്കൂർ സെക്ഷൻ തല ജനസഭ  ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു"
english_title: "Kakur Section Head Janasabha under the leadership of NCCOEEE was inaugurated by Hon'ble Chelanur Block Panchayat President KP Sunil Kumar. "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/78573/kakur-section-head-janasabha-under-the-leadership-of-nccoeee-was-inaugurated-by-honble-chelanur-block-panchayat-president-kp-sunil-kumar"
published_at: "2022-11-04T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63654df1c2620_.jpg"
keywords: []
---

# എന്‍സിസിഒഇഇഇ നേതൃത്വത്തിൽ കാക്കൂർ സെക്ഷൻ തല ജനസഭ  ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു

> **Lead Summary:** നന്മണ്ട: സമ്പൂർണ്ണ സ്വകാര്യവത്കരണത്തിനും ജനങ്ങളുടെ നടുവൊടിക്കുന്ന വൈദ്യുതി ചാർജ് വർദ്ധനവിനും ഇടയാക്കുന്ന "കേന്ദ്ര വൈദ്യുതി നിയമ ഭേദഗതി ബിൽ 2022 പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി എന്‍സിസിഒഇഇഇ നേതൃത്വത്തിൽ കാക്കൂർ സെക്ഷൻ തല ജനസഭ നന്മണ്ട ഓപ്പൺ സ്റ്റേജിൽ നടന്നു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.സുനിൽ കുമാർ ജനസഭ ഉദ്ഘാടനം ചെയ്തു. നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എസ്.ഇ.ബി ഓഫീസേഴ്സ് ആസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം ഒ.പുഷ്പൻ വിഷയാവതരണം നടത്തി. യു.പി.ശശീന്ദ്രൻ, വി.കെ.കിരൺ രാജ് (സി.പി.ഐഎം), വിശ്വൻനന്മണ്ട (കോൺഗ്രസ്), ജലീൽ മാസ്റ്റർ (ഐയുഎംല്‍), സാലി മാസ്റ്റർ (എൻ.സി.പി), രാമൻകുട്ടി മാസ്റ്റർ (എൽ.ജെ.ഡി), കെ.കെ.അനിൽകുമാർ(സിഐടിയു),സിദ്ധിഖ് (എസ്ടിയു), ശശിധരൻ (ഐന്‍ടിയുസി) എന്നിവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു.കെ.ടി.പ്രസാദ് (എന്‍സിസിഒഇഇഇ) സ്വാഗതം പറഞ്ഞ ചടങ്ങിൽ നൗഷാദ് (എന്‍സിസിഒഇഇഇ) നന്ദി പറഞ്ഞു.

## Article Content

നന്മണ്ട: സമ്പൂർണ്ണ സ്വകാര്യവത്കരണത്തിനും ജനങ്ങളുടെ നടുവൊടിക്കുന്ന വൈദ്യുതി ചാർജ് വർദ്ധനവിനും ഇടയാക്കുന്ന "കേന്ദ്ര വൈദ്യുതി നിയമ ഭേദഗതി ബിൽ 2022 പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി എന്‍സിസിഒഇഇഇ നേതൃത്വത്തിൽ കാക്കൂർ സെക്ഷൻ തല ജനസഭ നന്മണ്ട ഓപ്പൺ സ്റ്റേജിൽ നടന്നു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.സുനിൽ കുമാർ ജനസഭ ഉദ്ഘാടനം ചെയ്തു. നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എസ്.ഇ.ബി ഓഫീസേഴ്സ് ആസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം ഒ.പുഷ്പൻ വിഷയാവതരണം നടത്തി. യു.പി.ശശീന്ദ്രൻ, വി.കെ.കിരൺ രാജ് (സി.പി.ഐഎം), വിശ്വൻനന്മണ്ട (കോൺഗ്രസ്), ജലീൽ മാസ്റ്റർ (ഐയുഎംല്‍), സാലി മാസ്റ്റർ (എൻ.സി.പി), രാമൻകുട്ടി മാസ്റ്റർ (എൽ.ജെ.ഡി), കെ.കെ.അനിൽകുമാർ(സിഐടിയു),സിദ്ധിഖ് (എസ്ടിയു), ശശിധരൻ (ഐന്‍ടിയുസി) എന്നിവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു.കെ.ടി.പ്രസാദ് (എന്‍സിസിഒഇഇഇ) സ്വാഗതം പറഞ്ഞ ചടങ്ങിൽ നൗഷാദ് (എന്‍സിസിഒഇഇഇ) നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/78573/kakur-section-head-janasabha-under-the-leadership-of-nccoeee-was-inaugurated-by-honble-chelanur-block-panchayat-president-kp-sunil-kumar)