---
title: "വിലക്കയറ്റത്തിനെതിരെ കാലിക്കലവുമേന്തി താമരശ്ശേരിയിൽ യൂത്ത് ലീഗ് പ്രതിഷേധം"
english_title: "Youth League protests in Thamarassery against price hike "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/78671/youth-league-protests-in-thamarassery-against-price-hike"
published_at: "2022-11-05T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63661f28740db_tttttttttttttt4eeeeeeeeeeeeeeee.jpg"
keywords: []
---

# വിലക്കയറ്റത്തിനെതിരെ കാലിക്കലവുമേന്തി താമരശ്ശേരിയിൽ യൂത്ത് ലീഗ് പ്രതിഷേധം

> **Lead Summary:** താമരശ്ശേരി:അനുദിനം വർദ്ധിച്ച് കൊണ്ടിരിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിർത്താനവശ്യമായ നടപടികൾ സ്വീകരിക്കാത്ത സംസ്ഥാന സർക്കാറിനെതിരെ യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ സമരത്തിന്റെ ഭാഗമായി താമരശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് ക്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ കാലിക്കലുമേന്തിയുള്ള പ്രതിഷേധ സമരം സംഘടിപ്പിച്ചു.

## Article Content

താമരശ്ശേരി:അനുദിനം വർദ്ധിച്ച് കൊണ്ടിരിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിർത്താനവശ്യമായ നടപടികൾ സ്വീകരിക്കാത്ത സംസ്ഥാന സർക്കാറിനെതിരെ യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ സമരത്തിന്റെ ഭാഗമായി താമരശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് ക്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ കാലിക്കലുമേന്തിയുള്ള പ്രതിഷേധ സമരം സംഘടിപ്പിച്ചു.

യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം റഫീഖ് കൂടത്തായ് ഉൽഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് എം.ടി.അയ്യൂബ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.പി.സമദ് കോരങ്ങാട് സ്വാഗതവും ട്രഷറർ ഇഖ്ബാൽ പൂക്കോട് നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം എ.കെ.കൗസർ, കെ.സി.ഷാജഹാൻ, നിയാസ് ഇല്ലിപറമ്പിൽ, ഷഫീഖ് ചുടലമുക്ക്, റിയാസ് കാരാടി, ഷൗക്കത്ത് നോനി, ഒ.ഷാജിർ, ആസാദ് കാരാടി, വി.പി.സലാം, ഷരീഫ് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/78671/youth-league-protests-in-thamarassery-against-price-hike)