---
title: "കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് സമരം മൂന്നാം ദിവസവും തുടരുന്നു"
english_title: "The private bus strike on the Kuttyadi Kozhikode route continues for the third day "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/78679/the-private-bus-strike-on-the-kuttyadi-kozhikode-route-continues-for-the-third-day"
published_at: "2022-11-05T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636629642e611_index.jpg"
keywords: []
---

# കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് സമരം മൂന്നാം ദിവസവും തുടരുന്നു

> **Lead Summary:** പേരാമ്പ്ര:കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് സമരം മൂന്നാം ദിവസവും തുടരുന്നു. ബുധനാഴ്ച വൈകുന്നേരം ഉള്ള്യേരിയിൽ ബസ് ജീവനക്കാരെ മർദ്ദിച്ചു എന്നാരോപിച്ചാണ് സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്ക് ആരംഭിച്ചത്. കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ നിരന്തരം മിന്നൽ പണിമുടക്ക് സ്ഥിരമായതിനെ തുടർന്ന് പോലീസും ഗതാഗത വകുപ്പ് അധികൃതരും ചേർന്ന് ബസുടമകളും തൊഴിലാളികളുമായി നടത്തിയ ചർച്ചയിൽ ഇനി ഈ റൂട്ടിൽ മിന്നൽ പണിമുടക്ക് ഉണ്ടാകില്ലെന്ന് ജീവനക്കാരും ഉടമ കളും അധികൃതർക്ക് ഉറപ്പ് നൽകിയിരുന്നു. അതിന്റെ നഗ്‌നമായ ലംഘനമാണ് മൂന്നാം ദിവസത്തിലേയ്ക്ക് കടന്ന ബസ് സമരം. ഇതിനിടെ ചർച്ചകൾ പലതും നടന്നെങ്കിലും വിജയം കണ്ടില്ല. കഴിഞ്ഞ ദിവസം സർവ്വീസ് നടത്താൻ തയ്യാറായ ബസ് ജീവനക്കാരെ കുറ്റ്യാടിയിൽ വെച്ച് മറ്റ് ബസ് തൊഴിലാളികൾ മർദിച്ച സംഭവമുണ്ടായി. പണിമുടക്ക് കാരണം വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർ ദുരിതത്തിലാണ്. രാവിലെ പല ആവശ്യങ്ങൾക്കായ് വീട്ടിൽ നിന്നിറങ്ങിയവരും,രോഗികളും വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും, വിദ്യാർത്ഥികളടക്കമുള്ളവരും ബസ് കിട്ടാതെ പെരുവഴിയിലാവുന്നത് സ്ഥിരം കാഴ്ചയാവുന്നു. കെഎസ്ആർടിസി കൂടുതൽ സർവ്വീസ് നടത്തിയാണ് യാത്ര പ്രശ്നത്തിന് പരിഹാരമാകുന്നത്. ഇതേ സമയം സമാന്തര സർവ്വീസ് നടത്തിയ ടാക്സി ഓട്ടോ ഡ്രൈവർമാർ യാത്രക്കാരെ പിഴിയുകയാണ് ചെയ്യുന്നത്. ഇരട്ടിയിലധികം യാത്രാ ചാർജ് വാങ്ങിയതായും യാത്രക്കാർ പരാതി പറയുന്നു.

## Article Content

പേരാമ്പ്ര:കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് സമരം മൂന്നാം ദിവസവും തുടരുന്നു. ബുധനാഴ്ച വൈകുന്നേരം ഉള്ള്യേരിയിൽ ബസ് ജീവനക്കാരെ മർദ്ദിച്ചു എന്നാരോപിച്ചാണ് സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്ക് ആരംഭിച്ചത്. കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ നിരന്തരം മിന്നൽ പണിമുടക്ക് സ്ഥിരമായതിനെ തുടർന്ന് പോലീസും ഗതാഗത വകുപ്പ് അധികൃതരും ചേർന്ന് ബസുടമകളും തൊഴിലാളികളുമായി നടത്തിയ ചർച്ചയിൽ ഇനി ഈ റൂട്ടിൽ മിന്നൽ പണിമുടക്ക് ഉണ്ടാകില്ലെന്ന് ജീവനക്കാരും ഉടമ കളും അധികൃതർക്ക് ഉറപ്പ് നൽകിയിരുന്നു. അതിന്റെ നഗ്‌നമായ ലംഘനമാണ് മൂന്നാം ദിവസത്തിലേയ്ക്ക് കടന്ന ബസ് സമരം. ഇതിനിടെ ചർച്ചകൾ പലതും നടന്നെങ്കിലും വിജയം കണ്ടില്ല. കഴിഞ്ഞ ദിവസം സർവ്വീസ് നടത്താൻ തയ്യാറായ ബസ് ജീവനക്കാരെ കുറ്റ്യാടിയിൽ വെച്ച് മറ്റ് ബസ് തൊഴിലാളികൾ മർദിച്ച സംഭവമുണ്ടായി. പണിമുടക്ക് കാരണം വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർ ദുരിതത്തിലാണ്. രാവിലെ പല ആവശ്യങ്ങൾക്കായ് വീട്ടിൽ നിന്നിറങ്ങിയവരും,രോഗികളും വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും, വിദ്യാർത്ഥികളടക്കമുള്ളവരും ബസ് കിട്ടാതെ പെരുവഴിയിലാവുന്നത് സ്ഥിരം കാഴ്ചയാവുന്നു. കെഎസ്ആർടിസി കൂടുതൽ സർവ്വീസ് നടത്തിയാണ് യാത്ര പ്രശ്നത്തിന് പരിഹാരമാകുന്നത്. ഇതേ സമയം സമാന്തര സർവ്വീസ് നടത്തിയ ടാക്സി ഓട്ടോ ഡ്രൈവർമാർ യാത്രക്കാരെ പിഴിയുകയാണ് ചെയ്യുന്നത്. ഇരട്ടിയിലധികം യാത്രാ ചാർജ് വാങ്ങിയതായും യാത്രക്കാർ പരാതി പറയുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/78679/the-private-bus-strike-on-the-kuttyadi-kozhikode-route-continues-for-the-third-day)